പ്രധാനമന്ത്രിയുടെ ഓഫീസ്
2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ വെള്ളി മെഡൽ നേടിയ മാരിയപ്പൻ തങ്കവേലുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
23 OCT 2023 1:15PM by PIB Thiruvananthpuram
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ വെള്ളി മെഡൽ നേടിയ മാരിയപ്പൻ തങ്കവേലുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“ഏഷ്യൻ പാരാ ഗെയിംസിലെ മികച്ച പ്രകടനത്തിന് മാരിയപ്പൻ തങ്കവേലുവിന് അഭിനന്ദനങ്ങൾ! പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിലെ വെള്ളി മെഡൽ അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ്. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."
SK
(Release ID: 1970034)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada