പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 54 കിലോയിൽ വെങ്കലം നേടിയ പ്രീതി പവാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 03 OCT 2023 9:34PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വനിതകളുടെ 54 കിലോയിൽ വെങ്കല മെഡൽ നേടിയതിന് ബോക്‌സർ പ്രീതി പവാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പത്തൊൻപതുകാരിയുടെ പ്രകടനത്തിൽ താൻ അഭിമാനിക്കുന്നുവെന്നും ഇത് അവരുടെ സ്ഥിരതയുടെയും അർപ്പണബോധത്തിന്റെയും ഒരിക്കലും അടിയറവ്   പറയാത്ത മനോഭാവത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി 54 കിലോഗ്രാം വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ പ്രതിഭാധനനായ ഒരു ഗുസ്‌തിക്കാരി .

അവരുടെ മികച്ച പ്രകടനത്തിന് പ്രീതി പവാറിനെ ഓർത്ത് അഭിമാനിക്കുന്നു, അവരുടെ സ്ഥിരതയുടെയും അർപ്പണബോധത്തിന്റെയും ഒരിക്കലും അടിയറവ്   പറയാത്ത മനോഭാവത്തിന്റെയും തെളിവാണിത്.

 

 

 

NS

( റിലീസ് ഐ.ഡി: 1963895) സന്ദര്‍ശക കൗണ്ടര്‍ : 116