പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ വനിതാ റോളർ സ്കേറ്റിംഗ് താരങ്ങൾക്ക്  പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 02 OCT 2023 10:54AM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ സ്പീഡ് സ്കേറ്റിംഗിൽ 3000 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടിയതിന് റോളർ സ്കേറ്റർമാരായ കാർത്തിക ജഗദീശ്വരൻ, ഹീരാൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

അവരുടെ നിശ്ചയദാർഢ്യത്തെയും ടീം വർക്കിനെയും അദ്ദേഹം പ്രശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"കാർത്തിക ജഗദീശ്വരൻ, ഹീരാൽ സാധു, ആരതി കസ്തൂരി രാജ്  എന്നിവർക്ക് അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസിലെ വനിതാ സ്പീഡ് സ്കേറ്റിംഗ് 3000 മീറ്റർ റിലേയിൽ നമ്മുടെ വനിതാ സ്പീഡ് സ്കേറ്റിംഗ് റിലേ ടീം  വെങ്കല മെഡൽ നേടി. അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും മികച്ച ടീം വർക്കും നിരവധി ആളുകൾക്ക് പ്രചോദനമാണ്."


 

***

--NS--


(रिलीज़ आईडी: 1963242) आगंतुक पटल : 112
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada