പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 28 SEP 2023 11:05AM by PIB Thiruvananthpuram

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഷൂട്ടര്‍മാരായ, സരബ്‌ജ്യോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവര്‍ തങ്ങളുടെ കൃത്യതയും വൈദഗ്ധ്യവും കൊണ്ട് രാജ്യത്തെ മുഴുവന്‍ അഭിമാനം കൊള്ളിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു.

'' നമ്മുടെ ശ്രദ്ധേയമായ10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീം ഏഷ്യന്‍ഗെയിംസിലെ ഷൂട്ടിംഗില്‍ മറ്റൊരു സ്വര്‍ണം കൂടി നേടി! സരബ്‌ജ്യോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവര്‍ തങ്ങളുടെ കൃത്യതയും വൈദഗ്ധ്യവും കൊണ്ട് രാജ്യത്തെ മുഴുവന്‍ അഭിമാനംകൊള്ളിച്ചു. ഞാന്‍ അവരെ അഭിനന്ദിക്കുകയും അവരുടെ ഭാവി ശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നു'' പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

 **********

NS

( റിലീസ് ഐ.ഡി: 1961668) സന്ദര്‍ശക കൗണ്ടര്‍ : 101