പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബില്‍ 2023നെ രാജ്യസഭയില്‍ പിന്തുണയ്ക്കാന്‍ എല്ലാ അംഗങ്ങളോടും പാര്‍ട്ടികളോടും അവരുടെ നേതാക്കളോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു


''ഈ ചര്‍ച്ചയിലെ ഓരോ വാക്കും വരാനിരിക്കുന്ന നമ്മുടെ പാര്‍ലമെന്ററി യാത്രയില്‍ നമുക്കെല്ലാവര്‍ക്കും ഉപയോഗപ്രദമാകും''

''ഈ ചര്‍ച്ചയിലെ എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളുടെയും മനോഭാവം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു പുതിയ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കും''

Posted On: 21 SEP 2023 10:49PM by PIB Thiruvananthpuram

ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബില്‍ 2023നെക്കുറിച്ചുള്ള രാജ്യസഭയിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനായി എഴുന്നേറ്റ പ്രധാനമന്ത്രി കഴിഞ്ഞ രണ്ട് ദിവസമായി ഇരുസഭകളിലും ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നുണ്ടെന്നും ഏകദേശം 132 അംഗങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചു. ''ഈ ചര്‍ച്ചയിലെ ഓരോ വാക്കിനും അതിന്റേതായ പ്രാധാന്യവും അര്‍ത്ഥവുമുണ്ട്'', ഈ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ രാജ്യത്തിന്റെ വരാനിരിക്കുന്ന പാര്‍ലമെന്ററി യാത്രയില്‍ അത്യന്തം ഉപയോഗപ്രദമാകുമെന്നതിന്് അടിവരയിട്ടു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.


''ഈ മനോഭാവം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു പുതിയ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കും മാത്രമല്ല, എല്ലാ അംഗങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വളരെ വളരെ സുപ്രധാനമായ പങ്കുവഹിക്കുകയും ചെയ്തു'' ബില്ലിന് സഭയിലെ അംഗങ്ങള്‍ നല്‍കിയ പിന്തുണ ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി അവര്‍ക്ക് നന്ദി പറഞ്ഞു. ഈ ബില്‍ പാസാക്കുന്നതിലൂടെ സ്ത്രീ ശക്തിക്ക് പ്രത്യേക ബഹുമാനം ലഭിക്കുന്നു എന്നത് മാത്രമല്ല, മറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ ബില്ലിനെക്കുറിച്ചുള്ള സകാരാത്മക ചിന്തയിലൂടെ നമ്മുടെ രാജ്യത്തെ സ്ത്രീ ശക്തിക്ക് ഇത് ഒരു പുതിയ ഊര്‍ജ്ജം പകരുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നേതൃപാടവത്തോടെ മുന്നേറുകയും പുതിയ ആത്മവിശ്വാസത്തോടെ രാഷ്ട്രനിര്‍മാണത്തിന് സംഭാവന നല്‍കുകയും ചെയ്യുന്ന ഈ ബില്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ ഉറപ്പായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിന്തനീയമായ ചര്‍ച്ചകളിലുടനീളം പ്രകടിപ്പിച്ച മനോവികാരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി ഐക്യകണ്‌ഠേന വോട്ടുചെയ്തുകൊണ്ട് ബില്‍ പാസാക്കണമെന്ന് ഉപരിസഭയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 

NS



(Release ID: 1959536) Visitor Counter : 111