പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സെപ്തംബര്‍ 22 ന് ടീം ജി20 യുമായി സംവദിക്കും


ജി 20 ഉച്ചകോടിയുടെ വിജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ച 3000 ത്തോളം പേര്‍ ആശയവിനിമയത്തില്‍ പങ്കെടുക്കും

ഏറ്റവും താഴേത്തട്ടില്‍ കാര്യങ്ങള്‍ നിര്‍വഹിച്ചവരും മന്ത്രിമാരും വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ആശയവിനിമയത്തില്‍ പങ്കെടുക്കും

Posted On: 21 SEP 2023 9:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്തംബര്‍ 22 ്‌വൈകുന്നേരം 6 മണിക്ക് ഭാരത് മണ്ഡപത്തില്‍ ടീം ജി20 യുമായി സംവദിക്കും. തദ്ദവസരത്തില്‍ സദസിനെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ആശയവിനിമയത്തെതുടര്‍ന്ന് അത്താഴ സദ്യയും നടക്കും.


ജി 20 ഉച്ചകോടിയുടെ വിജയത്തിന് സംഭാവന നല്‍കിയ 3000 ത്തോളം ആളുകള്‍ ആശയവിനിമയത്തില്‍ പങ്കെടുക്കും. ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചവരെ പ്രത്യേകിച്ച് ഇതില്‍ ഉള്‍പ്പെടുത്തും. ക്ലീനര്‍മാര്‍, ഡ്രൈവര്‍മാര്‍, വെയിറ്റര്‍മാര്‍ തുടങ്ങിയ കാര്യനിര്‍വഹകരും വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള മറ്റ് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആശയവിനിയമത്തില്‍ പങ്കെടുക്കും.

NS



(Release ID: 1959523) Visitor Counter : 124