പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക്‌സഭയില്‍ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബില്‍ 2023നെ പിന്തുണച്ചതിനും അര്‍ത്ഥവത്തായ സംവാദത്തിനും എല്ലാ അംഗങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി


''രാജ്യത്തിന്റെ പാര്‍ലമെന്ററി യാത്രയിലെ സുവര്‍ണ്ണ നിമിഷമാണിത്''

''മാതൃശക്തിയുടെ മാനസികാവസ്ഥയെ ഇത് മാറ്റിമറിക്കുകയും, ഇത് സൃഷ്ടിക്കുന്ന ആത്മവിശ്വാസം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സങ്കല്‍പ്പിക്കാനാവാത്ത ശക്തിയായി ഉയര്‍ന്നുവരികയും ചെയ്യും''

Posted On: 21 SEP 2023 12:01PM by PIB Thiruvananthpuram

ഭരണഘടന (നൂറ്റിഇരുപത്തിയെട്ടാം ഭേദഗതി) ബില്‍ 2023 സംബന്ധിച്ച ലോക്‌സഭയിലെ പിന്തുണയ്ക്കും അര്‍ത്ഥവത്തായ ചര്‍ച്ചയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രധാനമന്ത്രിയും സഭാനേതാവുമായ ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദി രേഖപ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യത്തെ പ്രധാന ഇനമായിരുന്ന ബില്‍ ഇന്നലെ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്ത് പാസാക്കി.
ഇന്ന് നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ എഴുന്നേറ്റ പ്രധാനമന്ത്രി ഇന്നലത്തേത് 'ഇന്ത്യയുടെ പാര്‍ലമെന്ററി യാത്രയുടെ സുവര്‍ണ നിമിഷ'മാണെന്ന് പരാമര്‍ശിക്കുകയും ഈ നേട്ടത്തിന് എല്ലാ പാര്‍ട്ടികളിലെ എല്ലാ അംഗങ്ങളേയും അവരുടെ നേതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഇന്നലത്തെ തീരുമാനവും വരാനിരിക്കുന്ന രാജ്യസഭയിലെ പര്യവസാനവും മാതൃശക്തിയുടെ മാനസികാവസ്ഥയെ മാറ്റുമെന്നും അത് സൃഷ്ടിക്കുന്ന ആത്മവിശ്വാസം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സങ്കല്‍പ്പിക്കാനാവാത്ത ശക്തിയായി ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ''ഈ പവിത്രമായ ദൗത്യം സഫലമാക്കിയതിനുള്ള നിങ്ങളുടെ സംഭാവനകളേയും പിന്തുണയേയും അര്‍ത്ഥവത്തായ സംവാദത്തിനേയും സഭാ നേതാവെന്ന നിലയില്‍ ഞാന്‍ അംഗീകരിക്കുകയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു, പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

NS

(Release ID: 1959306) Visitor Counter : 114