പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രിയുടെ സഹോദരിയുമായ ശ്രീമതി ഗീതാ മേത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
Posted On:
17 SEP 2023 9:24AM by PIB Thiruvananthpuram
പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സഹോദരിയുമായ ശ്രീമതി ഗീതാ മേത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പ്രശസ്ത എഴുത്തുകാരി ശ്രീമതി ഗീതാ മേത്ത ജിയുടെ വിയോഗത്തിൽ ഞാൻ ദുഖിക്കുന്നു. ഒരു ബഹുമുഖ വ്യക്തിത്വമായിരുന്ന അവരുടെ, എഴുത്തിലും ചലച്ചിത്ര നിർമ്മാണത്തിലുമുള്ള അതിയായ താല്പര്യവും, ധാരണാശക്തിയും അറിയപ്പെട്ടിരുന്നു. പ്രകൃതിയിലും ജലസംരക്ഷണത്തിലും അതിയായ താൽപ്പര്യമുണ്ടായിരുന്നു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ നവീൻ ജിക്കും മുഴുവൻ കുടുംബത്തിനും ഒപ്പമാണ്. ഓം ശാന്തി.”
***
--NS--
(Release ID: 1958102)
Visitor Counter : 122
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada