പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 10 SEP 2023 8:06PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 10ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിജയത്തിൽ പ്രസിഡന്റ് ലുല പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന ബ്രസീലിന്റെ ജി20 അധ്യക്ഷതയ്ക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.

ജൈവ ഇന്ധനങ്ങൾ, ഔഷധനിർമാണം, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ബഹിരാകാശം, വ്യോമയാനം തുടങ്ങിയ മേഖലകളിലെ സഹകരണം ഉൾപ്പെടെ ഇന്ത്യ-ബ്രസീൽ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ചകൾ നടന്നു.

യോഗത്തിന്റെ സമാപനത്തിൽ ഇരുനേതാക്കളും സംയുക്ത പ്രസ്താവന പുറത്തിറക്കി.

NS


(रिलीज़ आईडी: 1956134) आगंतुक पटल : 189
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada