പ്രധാനമന്ത്രിയുടെ ഓഫീസ്
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം വഴിയുള്ള ഇന്ത്യയുടെ സാമ്പത്തിക ഉൾപ്പെടുത്തലിനെ ലോകബാങ്കിന്റെ ജി20 രേഖ പ്രശംസിച്ചു
Posted On:
08 SEP 2023 12:31PM by PIB Thiruvananthpuram
ലോക ബാങ്ക് തയ്യാറാക്കിയ ജി20 രേഖയിൽ വെറും 6 വർഷത്തിനുള്ളിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ലക്ഷ്യങ്ങൾ ഇന്ത്യ നേടിയെന്ന കണ്ടെത്തലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. അല്ലാത്തപക്ഷം കുറഞ്ഞത് 47 വർഷമെങ്കിലും എടുക്കുമായിരുന്നു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
"ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം നൽകുന്ന സാമ്പത്തിക ഉൾപ്പെടുത്തലിലെ ഇന്ത്യയുടെ കുതിപ്പ്!
ലോക ബാങ്ക് തയ്യാറാക്കിയ ജി20 രേഖയിൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് വളരെ രസകരമായ ഒരു കാര്യം പങ്കുവെച്ചു. ഇന്ത്യ വെറും 6 വർഷത്തിനുള്ളിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ലക്ഷ്യങ്ങൾ കൈവരിച്ചു, അല്ലാത്തപക്ഷം കുറഞ്ഞത് 47 വർഷമെങ്കിലും എടുക്കുമായിരുന്നു.
നമ്മുടെ കരുത്തുറ്റ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യത്തിനും നമ്മുടെ ജനങ്ങളുടെ ആവേശത്തിനും അഭിനന്ദനങ്ങൾ. ദ്രുതഗതിയിലുള്ള പുരോഗതിയുടെയും നവീകരണത്തിന്റെയും തെളിവാണിത്.
https://www.news18.com/india/if-not-for-digital-payment-infra-in-6-yrs-india-would-have-taken-47-yrs-to-achieve-growth-world-bank-8568140.html"
NS
(Release ID: 1955531)
Visitor Counter : 155
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada