പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വീണ്ടുമൊരു നാഴികക്കല്ല് കൈവരിച്ചതിന് ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി അഭിനന്ദിക്കുന്നു

പോസ്റ്റഡ് ഓണ്‍: 31 AUG 2023 9:45PM by PIB Thiruvananthpuram

വീണ്ടുമൊരു   നാഴികക്കല്ല് കൈവരിച്ച ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്തിലെ ആദ്യത്തെ തദ്ദേശീയമായ 700 മെഗാവാട്ട് ശേഷിയുള്ള കക്രപാർ ആണവനിലയം യൂണിറ്റ്-3 പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൈവരിച്ചു .

ഗുജറാത്തിലെ ആദ്യത്തെ ഏറ്റവും വലിയ തദ്ദേശീയമായ 700 മെഗാവാട്ട് കക്രപാർ ആണവനിലയം യൂണിറ്റ്-3 പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചു.

നമ്മുടെ  ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ."

 

ND

( റിലീസ് ഐ.ഡി: 1953895) സന്ദര്‍ശക കൗണ്ടര്‍ : 200