പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാചക വാതക വിലയിലെ കുറവ് നമ്മുടെ സഹോദരിമാർക്ക് ജീവിക്കാനുള്ള സൗകര്യം വർദ്ധിപ്പിക്കും: പ്രധാനമന്ത്രി


എല്ലാ എൽ‌പി‌ജി ഉപഭോക്താക്കൾക്കും എൽ‌പി‌ജി സിലിണ്ടർ വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാനുള്ള ധീരമായ നടപടി പ്രധാനമന്ത്രി സ്വീകരിച്ചു

Posted On: 29 AUG 2023 6:19PM by PIB Thiruvananthpuram

എല്ലാ എൽപിജി ഉപഭോക്താക്കൾക്കും അതായത് 33 കോടി കണക്ഷനുകൾക്കായി എൽപിജി സിലിണ്ടറിന്റെ വില സിലിണ്ടറിന് 200 രൂപ വീതം കുറയ്ക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തീരുമാനമെടുത്തു.


പിഎം ഉജ്ജ്വല യോജന ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കുന്നത് തുടരും.


75 ലക്ഷം അധിക പിഎം ഉജ്ജ്വല കണക്ഷനുകൾക്കും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്, ഇത് മൊത്തം പിഎംയുവൈ ഗുണഭോക്താക്കളെ 10.35 കോടിയാക്കും.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ X ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു :
"“നമ്മുടെ  കുടുംബത്തിൽ സന്തോഷം വർധിപ്പിക്കാനുള്ള ദിവസമാണ് രക്ഷാബന്ധൻ ഉത്സവം. പാചക വാതക  വില കുറയുന്നത് എന്റെ കുടുംബത്തിലെ സഹോദരിമാരുടെ ആശ്വാസം വർദ്ധിപ്പിക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും ചെയ്യും. എന്റെ ഓരോ സഹോദരിയും സന്തോഷവതിയായി യിരിക്കട്ടെ, ആരോഗ്യവതിയായിയിരിക്കട്ടെ, സുഖമായിരിക്കട്ടെ, ഇതാണ് ദൈവത്തോടുള്ള എന്റെ പ്രാർത്ഥന ."

--ND--


(Release ID: 1953312) Visitor Counter : 147