പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗ്രീക്ക് അക്കാദമിക് വിദഗ്ധരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 25 AUG 2023 10:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസ് സർവകലാശാലയിലെ സോഷ്യൽ തിയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അപ്പോസ്‌തോലോസ് മിഖൈലിഡിസുമൊത്തു്  ഏഥൻസ് സർവകലാശാലയിലെ ഇൻഡോളജിസ്റ്റും സംസ്‌കൃത, ഹിന്ദി പ്രൊഫസറുമായ പ്രൊഫസർ ദിമിട്രിയോസ് വാസിലിയാഡിസിനെ കണ്ടു.

ഇന്ത്യൻ മതങ്ങൾ, തത്ത്വചിന്ത, സംസ്കാരം എന്നിവയെ കുറിച്ചുള്ള തങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അവർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

ഇന്ത്യൻ, ഗ്രീക്ക് സർവ്വകലാശാലകൾ തമ്മിലുള്ള അക്കാദമിക് സഹകരണം ആഴത്തിലാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇന്ത്യ-ഗ്രീസ് സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു

ND


(Release ID: 1952340) Visitor Counter : 117