പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് പ്രഗ്നാനന്ദയ്ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

प्रविष्टि तिथि: 24 AUG 2023 6:53PM by PIB Thiruvananthpuram

ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് ചെസ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു :

"ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് പ്രഗ്നാനന്ദയെ ഓർത്ത് നാം  അഭിമാനിക്കുന്നു! അവൻ തന്റെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും ഫൈനലിൽ ശക്തനായ മാഗ്നസ് കാൾസണോട് കടുത്ത പോരാട്ടം നടത്തുകയും ചെയ്തു. ഇത് ചെറിയ കാര്യമല്ല. വരാനിരിക്കുന്ന ടൂർണമെന്റുകളിൽ പ്രഗ്നാനന്ദയ്ക്ക്  ഏറ്റവും മികച്ചത് ആശംസിക്കുന്നു."

*****

ND

(रिलीज़ आईडी: 1951800) आगंतुक पटल : 151
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , Kannada , English , Urdu , हिन्दी , Marathi , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu