പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രിക്സ് നേതാക്കളുടെ റിട്രീറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

प्रविष्टि तिथि: 22 AUG 2023 11:58PM by PIB Thiruvananthpuram

ഓഗസ്റ്റ് 22ന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബര്‍ഗിലെ സമ്മര്‍പ്ലേസില്‍ നടന്ന ബ്രിക്സ് നേതാക്കളുടെ റിട്രീറ്റ് യോഗത്തില്‍  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

സമ്മര്‍ പ്ലേസില്‍ എത്തിയ പ്രധാനമന്ത്രിയെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും പതിനഞ്ചാം ബ്രിക്‌സ് ഉച്ചകോടിയുടെ അധ്യക്ഷനുമായ സിറില്‍ റാമഫോസ ഊഷ്മളമായി സ്വീകരിച്ചു.

അടച്ച മുറിയിൽ നടന്ന യോഗത്തിൽ, ആഗോളതലത്തിലുള്ള സംഭവവികാസങ്ങളെക്കുറിച്ചും ആഗോളതലത്തിലെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും അതിനായി ബ്രിക്സ് പ്ലാറ്റ്ഫോമിനെ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള വഴികളും ബ്രിക്‌സ് നേതാക്കള്‍ ചര്‍ച്ച ചെയ്തു.

 

NS


(रिलीज़ आईडी: 1951400) आगंतुक पटल : 106
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada