പ്രധാനമന്ത്രിയുടെ ഓഫീസ്‌

അണ്ടർ 20 ലോക വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പ് 2023 കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 19 AUG 2023 6:48PM by PIB Thiruvananthpuram

അണ്ടർ 20 ലോക വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പ് 2023 കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റ് ചെയ്തു:

"ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾക്ക് മഹത്തായ വിജയം! 2023 അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ നമ്മുടെ വനിതാ ഗുസ്തി ടീം കിരീടം നേടി.
ഏഴ് മെഡലുകളോടെ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ചു. ഇതിൽ 3 എണ്ണം സ്വർണ മെഡലുകളാണ്. അവിസ്മരണീയമായ പ്രകടനങ്ങളിൽ  
കിരീടം നിലനിർത്താനുള്ള അന്തിമിന്റെ പ്രകടനവുമുണ്ട്. കിരീടം രണ്ടുതവണ നേടുന്ന ആദ്യത്തെ താരമായി! ഈ മഹത്തായ വിജയം നമ്മുടെ വളർന്നുവരുന്ന ഗുസ്തി താരങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും തികഞ്ഞ നിശ്ചയദാർഢ്യത്തിന്റെയും അസാധാരണമായ കഴിവിന്റെയും സാക്ഷാത്ക്കാരമായി നിലകൊള്ളുന്നു."

 

NS

(Release ID: 1950520) Visitor Counter : 138