പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകം കാലാവസ്ഥാ പ്രതിസന്ധികളോട് മല്ലിടുമ്പോള്‍ ഇന്ത്യ വഴി കാണിച്ചു; മിഷൻ ലൈഫ് (പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി) സംരംഭത്തിനു തുടക്കംകുറിച്ചു: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
प्रविष्टि तिथि:
15 AUG 2023 5:08PM by PIB Thiruvananthpuram
'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയമാണ് ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവച്ചതെന്നും ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചരിത്രപരമായ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോകം കാലാവസ്ഥാ പ്രതിസന്ധികളോട് മല്ലിടുമ്പോള്‍, നാം വഴി കാണിച്ചുവെന്നും പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 'മിഷന്‍ ലൈഫ്' സംരംഭം ആരംഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകവുമായി സഹകരിച്ച് അന്താരാഷ്ട്ര സൗര സഖ്യം സ്ഥാപിച്ചുവെന്നും നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ ഈ സഖ്യത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൈവ വൈവിധ്യങ്ങളുടെ പ്രാധാന്യം എല്ലായ്പ്പോഴും ഊന്നിപ്പറയുകയും ഒപ്പം 'ബിഗ് ക്യാറ്റ് അലയന്‍സ്' സ്ഥാപിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ND
(रिलीज़ आईडी: 1949106)
आगंतुक पटल : 137
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
Gujarati
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada