പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു 


ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു

പ്രധാനമന്ത്രി പ്രചന്ദിന്റെ സമീപകാല ഇന്ത്യാ സന്ദർശന വേളയിൽ നടന്ന ചർച്ചകൾ അവർ തുടർന്നു 

ഇന്ത്യയുടെ 'അയൽപക്കത്തിന് ആദ്യം' നയത്തിൽ നേപ്പാൾ ഒരു പ്രധാന പങ്കാളിയാണ്


Posted On: 05 AUG 2023 6:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാൾ പ്രധാനമന്ത്രി ശ്രീ. പുഷ്പ കമാൽ ദഹൽ 'പ്രചണ്ഡ'യുമായി ടെലിഫോൺ സംഭാഷണം നടത്തി. 

ഇരു നേതാക്കളും ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തു, ഉഭയകക്ഷി പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും   ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി 2023 മെയ് 31 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി പ്രചണ്ഡയുടെ  സമീപകാല ഇന്ത്യാ സന്ദർശന വേളയിൽ നടന്ന ചർച്ചകളുടെ തുടർനടപടികൾ അവലോകനം ചെയ്തു.

അടുത്തതും സൗഹൃദപരവുമായ അയൽരാജ്യമായ നേപ്പാൾ ഇന്ത്യയുടെ ‘അയൽപക്കത്തിന് ആദ്യം’ എന്ന നയത്തിലെ പ്രധാന പങ്കാളിയാണ്.

ഈ ടെലിഫോൺ സംഭാഷണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നത  തല കൈമാറ്റങ്ങളുടെ പാരമ്പര്യത്തിന്റെ  തുടർച്ചയായി.

--ND--


(Release ID: 1946063) Visitor Counter : 142