പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്
Posted On:
27 JUL 2023 10:42AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിക്കാർ സന്ദർശിക്കുന്നു.
സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം സംബന്ധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു :
"ശ്രീ അശോക് ഗെഹ്ലോട്ട് ജി,
പ്രോട്ടോക്കോൾ അനുസരിച്ച്, താങ്കളെ യഥാവിധി ക്ഷണിക്കുകയും തങ്ങളുടെ പ്രസംഗം ഉൾപ്പെടുത്തുകയും ചെയ്തു. പക്ഷേ, തങ്ങൾക്കു പങ്കെടുക്കാൻ കഴിയില്ലെന്ന് തങ്ങളുടെ ഓഫീസ് അറിയിച്ചു .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ സന്ദർശനങ്ങളിലും താങ്കളെ എല്ലായ്‌പ്പോഴും ക്ഷണിച്ചിട്ടുണ്ട്, സാന്നിധ്യം കൊണ്ട് ആ പരിപാടികൾ തങ്ങൾ അനുഗ്രഹിച്ചിട്ടുമുണ്ട് .
ഇന്നത്തെ പരിപാടിയിൽ പങ്കു ചേരാൻ താങ്കളെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. വികസന പ്രവർത്തനങ്ങളുടെ ഫലകത്തിലും താങ്കളുടെ പേരുണ്ട്.
അടുത്തിടെയുണ്ടായ പരിക്ക് കാരണം എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഇല്ലെങ്കിൽ, താങ്കളുടെ സാന്നിധ്യം വളരെ വിലമതിക്കപ്പെടും."
***
--ND--
(Release ID: 1943120)
Visitor Counter : 127
Read this release in:
Punjabi
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada