ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

പ്രഥമ ആഗോള ഭക്ഷ്യ നിയന്ത്രക ഉച്ചകോടി  2023 ഉദ്ഘാടനം ചെയ്തു

Posted On: 20 JUL 2023 12:57PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 20, 2023

 കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര തോമർ, പ്രത്യേക അതിഥിയായ നേപ്പാൾ ഗവൺമെൻറ്റിന്റെ കൃഷി, മൃഗ സംരക്ഷണ വികസന മന്ത്രി ഡോ. ബേഡു റാം ഭൂസൽ എന്നിവരുടെ  സാന്നിധ്യത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പ്രഥമ ആഗോള ഭക്ഷ്യ നിയന്ത്രക ഉച്ചകോടി 2023 ഉദ്ഘാടനം ചെയ്തു.   കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിമാരായ പ്രൊഫ എസ് പി സിംഗ് ബാഗേൽ, ഡോ ഭാരതി പ്രവീൺ പവാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  

ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള  വീക്ഷണങ്ങൾ കൈമാറുന്നതിനായി ഭക്ഷ്യ നിയന്ത്രകരുടെ  ആഗോള പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിന് ഉച്ചകോടി ലക്ഷ്യമിടുന്നു. കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (FSSAI)  ഉച്ചകോടി സംഘടിപ്പിക്കുന്നത് .

 കാലാവസ്ഥ, മനുഷ്യർ, ജന്തുക്കൾ, സസ്യങ്ങൾ എന്നിവയുടെ  ഉൾപ്പെടെ ആരോഗ്യം പരിഗണിക്കുന്ന ഒരു സംയോജിത പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്ന 'ഒരു ആരോഗ്യം 'സമീപനത്തിന്  ആവശ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉയർന്ന ഉത്തരവാദിത്തമുള്ള ജോലിയാണ് ഭക്ഷ്യ റെഗുലേറ്റർമാർക്ക് ഉള്ളതെന്ന് ശ്രീ മാണ്ഡവ്യ പ്രസ്താവിച്ചു.  ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴിൽ ഇപ്പോൾ നടക്കുന്ന ജി 20 യ്ക്ക് കീഴിൽ, 'ഒരു ആരോഗ്യം'എന്നതിന് ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ്   പ്രധാന മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 വ്യത്യസ്ത ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾ കാർഷിക-കാലാവസ്ഥാ വൈവിധ്യങ്ങളാൽ സവിശേഷമായതിനാൽ, ഭക്ഷ്യ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് ഒരൊറ്റ മാനദണ്ഡo സാധ്യമല്ലെന്ന്ഡോ .  മാണ്ഡവ്യ പറഞ്ഞു. പ്രാദേശിക വൈവിധ്യങ്ങളെ ആഗോളതലത്തിലെ മികച്ച മാതൃകകളാക്കി  മാറ്റുന്നത് എങ്ങനെയെന്ന് നാം അന്വേഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഭക്ഷ്യ ആരോഗ്യത്തിന്റെ നിർണായക ഘടകം എന്ന നിലയിൽ മണ്ണിന്റെ ആരോഗ്യ വശത്തെക്കുറിച്ച് ഡോ. മാണ്ഡവ്യ വിശദീകരിച്ചു.  ഭക്ഷ്യക്ഷാമം, എല്ലാവരും  സഹകരിച്ചുള്ള ആഗോള പരിഹാരങ്ങൾ ആവശ്യമായ ആഗോള പ്രശ്നമായതിനാൽ   എല്ലാ രാജ്യങ്ങളും കൂട്ടായി പ്രവർത്തിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

ഭക്ഷ്യസുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് കാർഷിക ഉൽപന്നങ്ങൾ മുതൽ അവ  അന്തിമ ഉപഭോക്താവിൽ എത്തുന്നതുവരെയുള്ള മുഴുവൻ മൂല്യ ശൃംഖലയെയും ഒരൊറ്റ സംവിധാനമായി പരിഗണിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ശ്രീ നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

 എല്ലായിടത്തും എല്ലാവർക്കും സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് നാം കൂട്ടായി ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് റെക്കോർഡ് ചെയ്ത സന്ദേശത്തിലൂടെ പറഞ്ഞു.

 ഭക്ഷ്യ വിഭാഗങ്ങൾ തിരിച്ചുള്ള മോണോഗ്രാഫുകൾ, ഒരു പ്രത്യേക ഉൽപ്പന്ന വിഭാഗത്തിന് ബാധകമായ  ഗുണനിലവാരം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ, ലേബലിംഗ്,പാക്കേജിംഗ് ആവശ്യകതകൾ , പരിശോധന രീതികൾ  കൂടാതെ  ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയന്ത്രണങ്ങൾ  (FSSRs) പ്രകാരം പാലിക്കേണ്ട മറ്റേതെങ്കിലും നിയന്ത്രണ വ്യവസ്ഥകൾ എന്നിവ ഉൾപ്പെടെ  എല്ലാ മാനദണ്ഡങ്ങളും വിശദമാക്കുന്ന സിംഗിൾ പോയിന്റ് റഫറൻസ് ഗ്രന്ഥമായ ഫുഡ്-ഒ-കോപ്പിയ ചടങ്ങിൽ ഡോ. മാണ്ഡവ്യ  പുറത്തിറക്കി.


കേന്ദ്ര ആരോഗ്യമന്ത്രി പൊതു നിയന്ത്രക പ്ലാറ്റ്‌ഫോമായ 'സംഗ്രഹ് ' ( SanGRAH)- സേഫ് ഫുഡ്‌ ഫോർ നേഷൻസ് : ഗ്ലോബൽ ഫുഡ് റെഗുലേറ്ററി അതോറിറ്റി ഹാൻഡ്‌ബുക്കും  പുറത്തിറക്കി.  76 രാജ്യങ്ങളിലെ ഭക്ഷ്യ  നിയന്ത്രണ അതോറിറ്റികളെ ബന്ധപ്പെടാനുള്ള   വിശദാoശങ്ങൾ ഉൾപ്പെടെയുള്ള ഒരു ഡാറ്റാബേസാണ് ഇത്.  ഹിന്ദിയും ഇംഗ്ലീഷും കൂടാതെ മലയാളം ഉൾപ്പെടെ ആറ് പ്രാദേശിക ഭാഷകളിലും 'സംഗ്രഹ് ' ലഭ്യമാണ്.

ഉച്ചകോടിക്കിടെ പൊതു ഡിജിറ്റൽ ഡാഷ്‌ബോർഡും പുറത്തിറക്കി.  ഇന്ത്യയിലെ ഫുഡ് റെഗുലേറ്റർമാരുടെ മാനദണ്ഡങ്ങൾ, നിയന്ത്രണങ്ങൾ, അറിയിപ്പുകൾ, നിർദേശങ്ങൾ, മലിനീകരണ പരിധികൾ, ഏറ്റവും പുതിയ സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്ന ഒരു പൊതു ഏകീകൃത ഐടി പോർട്ടലാണ് ഡാഷ്‌ബോർഡ്.  ദ്വിദിന പ്രദർശനവും ഡോ. മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു.

 
********************************
 

(Release ID: 1941024) Visitor Counter : 139