പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫ്രഞ്ച് ബഹിരാകാശ സഞ്ചാരിയും പൈലറ്റും നടനുമായ തോമസ് പെസ്‌ക്വെറ്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 14 JUL 2023 10:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14 ന് പാരീസിൽ വച്ച് ഫ്രഞ്ച് എയ്‌റോസ്‌പേസ് എഞ്ചിനീയറും പൈലറ്റും യൂറോപ്യൻ ബഹിരാകാശ സഞ്ചാരിയും നടനുമായ ശ്രീ തോമസ് പെസ്‌ക്വെറ്റുമായി കൂടിക്കാഴ്ച നടത്തി.
ബഹിരാകാശ മേഖലയിൽ, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള  ഇന്ത്യയുടെ പുരോഗതി പ്രധാനമന്ത്രി പെസ്‌ക്വെറ്റുമായി  പങ്കുവച്ചു . യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും ബഹിരാകാശ മേഖലയിലെ സഹകരണം പര്യവേക്ഷണം ചെയ്യുന്നതിനുമായി ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി പെസ്‌ക്വെറ്റിനെ ക്ഷണിച്ചു.
ഒരു ബഹിരാകാശയാത്രികൻ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ച പെസ്‌ക്വെറ്റ്, ഭാവിയിലെ ബഹിരാകാശ പരിപാടികളുടെയും സാങ്കേതികവിദ്യകളുടെയും സാധ്യമായ രൂപരേഖകൾ ചർച്ച ചെയ്തു.

 

-ND-



(Release ID: 1939645) Visitor Counter : 115