പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ബഹിരാകാശ ഇതിഹാസത്തിൽ ചന്ദ്രയാൻ-3 ഒരു പുതിയ അധ്യായം എഴുതുന്നു: പ്രധാനമന്ത്രി
Posted On:
14 JUL 2023 3:22PM by PIB Thiruvananthpuram
ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
ഇന്ത്യയുടെ ബഹിരാകാശ ഇതിഹാസത്തിൽ ചന്ദ്രയാൻ-3 ഒരു പുതിയ അധ്യായം എഴുതുന്നു. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഉയർത്തികൊണ്ട് അത് ഉയരത്തിൽ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണ്. അവരുടെ ഉത്സാഹത്തെയും ചാതുര്യത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു!
*****
ND
(Release ID: 1939467)
Visitor Counter : 325
Read this release in:
English
,
Urdu
,
Hindi
,
Nepali
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada