ധനകാര്യ മന്ത്രാലയം
വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം നൽകുന്നു
12 സംസ്ഥാനങ്ങൾക്ക് ഊർജമേഖലയിലെ പരിഷ്‌കാരങ്ങൾക്ക് 66,413 കോടി രൂപയുടെ ആനുകൂല്യങ്ങൾ; കേരളത്തിന് 8,323 കോടി രൂപ
Posted On:
28 JUN 2023 12:03PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂൺ 28, 2023
അധിക വായ്പയെടുക്കൽ അനുമതിയുടെ രൂപത്തിൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിക്കൊണ്ട്, ധനമന്ത്രാലയത്തിലെ ധനവ്യയ വകുപ്പ്, വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങളുടെ പരിഷ്കാരങ്ങൾക്ക് ഉത്തേജനം നൽകി. ഊർജമേഖലയുടെ കാര്യക്ഷമതയും പ്രകടനവും വർധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.
2021-22 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രിയാണ് ഈ സംരംഭം പ്രഖ്യാപിച്ചത്. ഇതിന് കീഴിൽ, 2021-22 മുതൽ 2024-25 വരെയുള്ള നാല് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് പ്രതിവർഷം മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപി) 0.5 ശതമാനം വരെ അധിക കടമെടുക്കൽ സൗകര്യം ലഭ്യമാണ്. ഈ അധിക സാമ്പത്തിക ആനുകൂല്യം വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന പ്രത്യേക പരിഷ്കാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഈ സംരംഭം സംസ്ഥാന ഗവൺമെന്റുകളെ പരിഷ്കരണ പ്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നു. നിരവധി സംസ്ഥാനങ്ങൾ മുന്നോട്ട് വരികയും വിവിധ മാനദണ്ഡങ്ങൾ അനുസരിച്ഛ് ഏറ്റെടുത്ത പരിഷ്കാരങ്ങളുടെയും നേട്ടങ്ങളുടെയും വിശദാംശങ്ങൾ വൈദ്യുതി മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തു.
ഊർജ മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 2021-22, 2022 23 വർഷങ്ങളിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾക്കായി 12 സംസ്ഥാന സർക്കാരുകൾക്ക് ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ, അധിക വായ്പാ അനുമതികളിലൂടെ 66,413 കോടി രൂപയുടെ സാമ്പത്തിക വിഭവങ്ങൾ സമാഹരിക്കുന്നതിനും അനുവദിച്ചു.
പരിഷ്കരണ പ്രക്രിയയിൽ ഏർപ്പെടുന്നതിനുള്ള പ്രോത്സാഹനമായി ഓരോ സംസ്ഥാനത്തിനും അനുവദിച്ച തുക ഇപ്രകാരമാണ്:
Sl. No.
|
State
|
Cumulative amount of additional borrowing permission for 2021-22 and 2022-23
(Rs in crore)
|
1.
|
Andhra Pradesh
|
9,574
|
2.
|
Assam
|
4,359
|
3.
|
Himachal Pradesh
|
251
|
4.
|
Kerala
|
8,323
|
5.
|
Manipur
|
180
|
6.
|
Meghalaya
|
192
|
7.
|
Odisha
|
2,725
|
8.
|
Rajasthan
|
11,308
|
9.
|
Sikkim
|
361
|
10.
|
Tamil Nadu
|
7,054
|
11
|
Uttar Pradesh
|
6,823
|
12
|
West Bengal
|
15,263
|
|
Total
|
66,413
|
2023-24 സാമ്പത്തിക വർഷത്തിൽ, സംസ്ഥാനങ്ങൾക്ക് വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട അധിക കടമെടുപ്പിനുള്ള സൗകര്യം തുടർന്നും പ്രയോജനപ്പെടുത്താം. 2023-24ൽ ഈ പരിഷ്‌കാരങ്ങൾ ഏറ്റെടുക്കുന്നതിന് സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനമായി 1,43,332 കോടി രൂപയുടെ ആനൂകൂല്യങ്ങൾ ലഭിക്കും. 2021-22, 2022-23 വർഷങ്ങളിൽ പരിഷ്കരണ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാതിരുന്ന സംസ്ഥാനങ്ങൾ നടപ്പ് സാമ്പത്തിക വർഷത്തിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ 2023-24 ലേക്ക് നീക്കിവച്ചിരിക്കുന്ന അധിക കടമെടുപ്പിന്റെ പ്രയോജനം ലഭിക്കും.
****
(Release ID: 1935848)
Visitor Counter : 171