പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിക്ക് ഓർഡർ ഓഫ് നൈൽ സമ്മാനിച്ചു

Posted On: 25 JUN 2023 7:09PM by PIB Thiruvananthpuram

2023 ജൂൺ 25-ന് കെയ്‌റോയിലെ പ്രസിഡൻസിയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ  ഈജിപ്തിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ്  ശ്രീ. അബ്ദുൽ ഫത്താഹ് എൽ-സിസി നൽകി ആദരിച്ചു.

ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി നൽകിയ ബഹുമതിക്ക് പ്രധാനമന്ത്രി പ്രസിഡന്റ് സിസിയോട് നന്ദി പറഞ്ഞു.

പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി.

-ND-



(Release ID: 1935290) Visitor Counter : 85