പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു


ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച് എൻഎസ്എ സള്ളിവൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു 

അമേരിക്കൻ  സന്ദർശനത്തിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ പ്രസിഡന്റ് ബൈഡൻ ഉറ്റുനോ ക്കുന്നതായി അദ്ദേഹം അറിയിച്ചു 

ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം വളരുകയും തീവ്രത ഏറുകയും  ചെയ്യുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി

പ്രസിഡന്റ് ബൈഡനുമായുള്ള ഹൃദയാവർജ്ജകമായ  സംഭാഷണത്തിനായി കാത്തിരിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു 

प्रविष्टि तिथि: 13 JUN 2023 8:02PM by PIB Thiruvananthpuram

 

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്,  ജെയ്ക് സള്ളിവൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.

ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച് എൻഎസ്എ സള്ളിവൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അമേരിക്കൻ പ്രസിഡൻറ് ബൈഡൻ പ്രധാനമന്ത്രിയെ ഔദ്യോഗിക  സന്ദർശനത്തിൽ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന്റെ വളർച്ചയിൽ  പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

ഫലപ്രദമായ സന്ദർശനവും, പ്രസിഡൻറ് ബൈഡനുമായി പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി, മേഖലാ , ആഗോള വിഷയങ്ങളിൽ ഹൃദയാവർജ്ജകമായ  സംഭാഷണവും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

--ND--


(रिलीज़ आईडी: 1932131) आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada