പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി കംബോഡിയയിലെ രാജാവ് നൊറോഡോം സിഹാമോണിയെ സന്ദർശിച്ചു


ഉറ്റ സാംസ്കാരിക ബന്ധങ്ങളെക്കുറിച്ചും വികസന പങ്കാളിത്തത്തെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറി

ജി 20-യിൽ ഇന്ത്യയുടെ അധ്യക്ഷ പദവിയെ രാജാവ് അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു

Posted On: 30 MAY 2023 8:32PM by PIB Thiruvananthpuram

ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക  സന്ദർശനത്തിനെത്തിയ കംബോഡിയ രാജാവ്  നൊറോഡോം സിഹാമോനിയെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ സന്ദർശിച്ചു 

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള നാഗരിക ബന്ധങ്ങളും ശക്തമായ സാംസ്കാരികവും ജനങ്ങളും തമ്മിലുള്ള ബന്ധവും പ്രധാനമന്ത്രിയും രാജാവുമായ സിഹാമോണി അടിവരയിട്ടു.

കംബോഡിയയുമായുള്ള ഉഭയകക്ഷി പങ്കാളിത്തം ശേഷി വർദ്ധിപ്പിക്കുന്നതുൾപ്പെടെ വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രധാനമന്ത്രി ഉറപ്പുനൽകി. വികസന സഹകരണത്തിൽ ഇന്ത്യ തുടരുന്ന സംരംഭങ്ങൾക്ക് അദ്ദേഹം  പ്രധാനമന്ത്രിയോട് നന്ദി പറയുകയും ജി-20-ന്റെ ഇന്ത്യയുടെ പ്രസിഡൻസിക്ക് അഭിനന്ദനവും ആശംസകളും അറിയിക്കുകയും ചെയ്തു.

 

-ND-


(Release ID: 1928420) Visitor Counter : 142