പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മേയ് 12ന് ഗുജറാത്ത് സന്ദര്‍ശിക്കും


4400 കോടിയോളം  രൂപയ്ക്കുള്ള  പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

19,000 ഗുണഭോക്താക്കള്‍ക്ക് പി.എം.എ.വൈ പദ്ധതിക്ക് കീഴിലുള്ള വീടുകള്‍ കൈമാറും

പ്രധാനമന്ത്രി ഗിഫ്റ്റ് സിറ്റി സന്ദര്‍ശിച്ച്‌  വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി അവലോകനം  ചെയ്യും

അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ പ്രധാനമന്ത്രി പങ്കെടുക്കും

Posted On: 11 MAY 2023 10:40AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മേയ് 12 ന് ഗുജറാത്ത് സന്ദര്‍ശിക്കും. ഗാന്ധിനഗറില്‍ നടക്കുന്ന അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ രാവിലെ  10.30ന് പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഗാന്ധിനഗറില്‍ 4400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രി ഗിഫ്റ്റ് സിറ്റി സന്ദര്‍ശിക്കും.

വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും :

ഗാന്ധിനഗറില്‍ നടക്കുന്ന പരിപാടിയില്‍ 2450 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി  നിര്‍വഹിക്കും. നഗരവികസന . ജലവിതരണ,  റോഡ്, ഗതാഗത , ധാതു, ഖനി വകുപ്പുകളുടെ  പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ബനസ്‌കന്ത ജില്ലയിലെ ബഹുഗ്രാമ കുടിവെള്ള വിതരണ അനുബന്ധ പദ്ധതികള്‍ , അഹമ്മദാബാദിലെ നദീ മേല്‍പ്പാലം, നരോദ ജി.ഐ.ഡി.സിയിലെ ഡ്രെയിനേജ് ശേഖരണ ശൃംഖല, മെഹ്‌സാനയിലെയും അഹമ്മദാബാദിലെയും മലിനജല സംസ്‌കരണ പ്ലാന്റുകള്‍, ദഹേഗാമിലെ ഓഡിറ്റോറിയം എന്നിവയും ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികള്‍ക്കൊപ്പം ഉള്‍പ്പെടുന്നു. ജുനഗഡ് ജില്ലയിലെ ബൃഹദ് ) പൈപ്പ് ലൈന്‍ പദ്ധതി, ഗാന്ധിനഗര്‍ ജില്ലയിലെ ജലവിതരണ പദ്ധതികളുടെ  ശേഷി വര്‍ദ്ധിപ്പിക്കല്‍, മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം, പുതിയ ജലവിതരണ സ്‌റ്റേഷന്‍, വിവിധ നഗരാസൂത്രണ റോഡുകള്‍ തുടങ്ങിയ പദ്ധതികളും  തറക്കല്ലിടുന്നവയിൽ ഉള്‍പ്പെടുന്നു.
പി.എം.എ.വൈ (ഗ്രാമ-നഗര) പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും, കൂടാതെ,  പദ്ധതി പ്രകാരം നിര്‍മ്മിച്ച 19,000 വീടുകളുടെ ഗൃഹപ്രവേശത്തിലും അദ്ദേഹം പങ്കെടുക്കും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പരിപാടിയില്‍ വച്ച് അദ്ദേഹം താക്കോല്‍ കൈമാറും. ഈ പദ്ധതികളുടെ ആകെ അടങ്കല്‍ ഏകദേശം 1950 കോടി രൂപയാണ്.

പ്രധാനമന്ത്രി ഗിഫ്റ്റ് സിറ്റിയില്‍;

ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി (ഗിഫ്റ്റ് സിറ്റി) പ്രധാനമന്ത്രി സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ ഗിഫ്റ്റ് സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ സ്ഥിതി അദ്ദേഹം അവലോകനം ചെയ്യും. ഗിഫ്റ്റ് സിറ്റിയിലെ തങ്ങളുടെ അനുഭവത്തേയും ഭാവി പദ്ധതികളേയും കുറിച്ച് മനസ്സിലാക്കാന്‍ ഗിഫ്റ്റ് ഐ.എഫ്.എസ്.സി (ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസ് സെന്റര്‍) സ്ഥാപനങ്ങളുമായി അദ്ദേഹം ആശയവിനിമയവും നടത്തും. നഗരത്തിലെ അണ്ടര്‍ഗ്രൗണ്ട് യൂട്ടിലിറ്റി ടണല്‍ , ഓട്ടോമേറ്റഡ് മാലിന്യ സംഭരണ വേര്‍തിരിക്കല്‍ പ്ലാന്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

അഖില ഭാരതീയ ശിക്ഷാ സംഘ് അധികാർ :

ഓള്‍ ഇന്ത്യ പ്രൈമറി ടീച്ചേഴ്‌സ് ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില്‍ ഭാരതീയ ശിക്ഷാ സംഘ് അഅധിവേശനില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 'വിദ്യാഭ്യാസരംഗത്തെ  പരിവര്‍ത്തനത്തിന്റെ ഹൃദയം അദ്ധ്യാപകര്‍രാണ്' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം .

ND 

 



(Release ID: 1923293) Visitor Counter : 135