പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാമാഖ്യ മാതാവിന്റെ ഇടനാഴി ഒരു സുപ്രധാന സംരംഭമായിരിക്കും: പ്രധാനമന്ത്രി

प्रविष्टि तिथि: 19 APR 2023 3:15PM by PIB Thiruvananthpuram

കാശി വിശ്വനാഥ് ധാം, ശ്രീ മഹാകാൽ മഹാലോക് ഇടനാഴി എന്നിവ പോലെ കാമാഖ്യ മാതാവിന്റെ ഇടനാഴിയും ഒരു സുപ്രധാന സംരംഭമാകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.

നവീകരിച്ച കാമാഖ്യ മാതാവിന്റെ ഇടനാഴി സമീപഭാവിയിൽ എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു ദൃശ്യം അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഒരു ട്വീറ്റിൽ പങ്കിട്ടു.

അസം മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“കാമാഖ്യ മാതാവിന്റെ ഇടനാഴി ഒരു നാഴികക്കല്ലായ സംരംഭമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

കാശി വിശ്വനാഥ് ധാമും ശ്രീ മഹാകാൽ മഹാലോകും ആത്മീയ അനുഭവത്തെ സംബന്ധിച്ചിടത്തോളം പരിവർത്തനം വരുത്തി. വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം ലഭിക്കുകയും ചെയ്യുന്നു എന്നതും ഒരുപോലെ പ്രധാനമാണ്.

 

-ND-

(रिलीज़ आईडी: 1917889) आगंतुक पटल : 207
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada