പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ റായ്ഗഡിൽ ബസ് അപകടത്തിൽപ്പെട്ടുണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ദുരിതബാധിതർക്ക് PMNRF-ൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
Posted On:
15 APR 2023 1:49PM by PIB Thiruvananthpuram
.
മഹാരാഷ്ട്രയിലെ റായ്ഗഡിൽ ബസ് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം പ്രഖ്യാപിച്ചു.
പിഎംഒ ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ ബസ് അപകടത്തിൽ വേദനിക്കുന്നു. എന്റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുന്നുണ്ട് : പ്രധാനമന്ത്രി"
"റായ്ഗഡിൽ ബസ് അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും : പ്രധാനമന്ത്രി
***
ND **
(Release ID: 1916866)
Visitor Counter : 139
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu