പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലഡാക്കിലെ കൊത്തുപണിക്കു ജിഐ ടാഗ് ലഭിച്ചതിൽ പ്രധാനമന്ത്രി ആഹ്ളാദം പ്രകടിപ്പിച്ചു

Posted On: 05 APR 2023 10:57AM by PIB Thiruvananthpuram

ലഡാക്കിലെ സവിശേഷമായ കൊത്തുപണിക്കു ഭൂപ്രദേശസൂചിക അംഗീകാരം (ജിഐ ടാഗ്) ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ലഡാക്കിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ജംയാങ് സെറിംഗ് നംഗ്യാലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
"ഇതു ലഡാക്കിന്റെ സാംസ്കാരിക പാരമ്പര്യത്തെ കൂടുതൽ ജനപ്രിയമാക്കുകയും കരകൗശല തൊഴിലാളികൾക്കു പ്രയോജനം ചെയ്യുകയും ചെയ്യും."

*****

-ND-

(Release ID: 1913756) Visitor Counter : 96