പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ഓട്ടോണമസ് ലാൻഡിംഗ് മിഷൻ നടത്തിയ  ഐഎസ്ആർഒയെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 02 APR 2023 8:18PM by PIB Thiruvananthpuram

ഐഎസ്ആർഒ പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ഓട്ടോണമസ് ലാൻഡിംഗ് ദൗത്യം നടത്തുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ഡിആർഡിഒയുടെയും  ഇന്ത്യൻ വ്യോമസേനയുടെയും  സഹായത്തോടെ  ഐഎസ്ആർഒ 2023 ഏപ്രിൽ 2-ന് പുലർച്ചെ കർണാടകയിലെ ചിത്രദുർഗയിലെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ഓട്ടോണമസ് ലാൻഡിംഗ് മിഷൻ (ആർഎൽവി ലെക്സ്) വിജയകരമായി നടത്തി.

ഐഎസ്ആർഒയുടെ ട്വീറ്റ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഒരു മികച്ച ടീം പ്രയത്നം. ഈ നേട്ടം ഒരു ഇന്ത്യൻ പുനരുപയോഗ ലോഞ്ച് വെഹിക്കിൾ യാഥാർത്ഥ്യമാക്കുന്നതിലേക്ക് നമ്മെ  ഒരു പടി കൂടി അടുപ്പിക്കുന്നു."

 

A great team effort. This achievement takes us one step closer to realising an Indian Reusable Launch Vehicle. https://t.co/GvBs2THWwK

— Narendra Modi (@narendramodi) April 2, 2023

****

ND


(Release ID: 1913147) Visitor Counter : 149