പ്രധാനമന്ത്രിയുടെ ഓഫീസ്
മരങ്ങളും തടാകങ്ങളും ഉൾപ്പെടെ പ്രകൃതിയുമായി ബെംഗളൂരുവിന് വളരെ ആഴത്തിലുള്ള ബന്ധമുണ്ട്: പ്രധാനമന്ത്രി
प्रविष्टि तिथि:
01 APR 2023 9:33AM by PIB Thiruvananthpuram
മരങ്ങളും തടാകങ്ങളും ഉൾപ്പെടെയുള്ള പ്രകൃതിയുമായി ബെംഗളൂരുവിന് വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ബെംഗളൂരുവിലെ വൈവിധ്യമാർന്ന വൃക്ഷങ്ങളുടെ ശേഖരത്തെക്കുറിച്ചുള്ള വിശദമായ വിവരണത്തെക്കുറിച്ച് പ്രകൃതി സ്നേഹിയും ഉദ്യാനപാലകയും കലാകാരിയുമായ ശ്രീമതി സുഭാഷിണി ചന്ദ്രമണിയുടെ ട്വീറ്റ് ത്രെഡുകൾക്കുള്ള മറുപടിയിൽ, തങ്ങളുടെ പട്ടണങ്ങളുടെയും നഗരങ്ങളുടെയും അത്തരം വശങ്ങൾ പ്രദർശിപ്പിക്കുന്നതിന് മറ്റുള്ളവരുമായി പങ്കിടാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഇത് ബെംഗളൂരുവിലെയും മരങ്ങളെയും കുറിച്ചുള്ള രസകരമായ ഒരു ത്രെഡാണ്. മരങ്ങളും തടാകങ്ങളും ഉൾപ്പെടെ പ്രകൃതിയുമായി വളരെ ആഴത്തിലുള്ള ബന്ധമാണ് ബെംഗളൂരുവിനുള്ളത്.
തങ്ങളുടെ പട്ടണങ്ങളുടെയും നഗരങ്ങളുടെയും അത്തരം വശങ്ങൾ പ്രദർശിപ്പിക്കാൻ ഞാൻ മറ്റുള്ളവരോട് അഭ്യർത്ഥിക്കുന്നു. ഇത് രസകരമായ ഒരു വായനാനുഭവമായിരിക്കും . ”…
****
-ND-
(रिलीज़ आईडी: 1912816)
आगंतुक पटल : 145
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
English
,
Urdu
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada