സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ നിർദിഷ്ടപരിധിക്കപ്പുറം നിക്ഷേപം നടത്താൻ മഹാരത്ന സിപിഎസ്ഇകൾക്ക് അധികാരം കൈമാറുന്നതിന്, നിലവിലുള്ള മാർഗനിർദേശങ്ങളിൽനിന്ന് എൻടിപിസി ലിമിറ്റഡിന് ഇളവുനൽകുന്നതിനു മന്ത്രിസഭയുടെ അംഗീകാരം
എൻടിപിസി ലിമിറ്റഡിന്റെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷി സ്ഥാപിക്കുന്നതിനായി എൻആർഇഎല്ലിലും മറ്റു സംയുക്തസംരംഭങ്ങളിലും/അനുബന്ധസ്ഥാപനങ്ങളിലും എൻജിഇഎൽ നിക്ഷേപം നടത്തുന്നതിനും അംഗീകാരം
Posted On:
17 MAR 2023 7:22PM by PIB Thiruvananthpuram
എൻടിപിസി ലിമിറ്റഡിന് എൻടിപിസി ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ (എൻജിഇഎൽ) നിക്ഷേപം നടത്തുന്നതിന് മഹാരത്ന സിപിഎസ്ഇകൾക്ക് അധികാരം കൈമാറുന്നതിനുള്ള നിലവിലെ മാർഗനിർദേശങ്ങളിൽനിന്ന് എൻടിപിസി ലിമിറ്റഡിന് ഇളവുനൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി(സിസിഇഎ)യാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എൻടിപിസി ലിമിറ്റഡിന്റെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിലും (എൻആർഇഎൽ) അതിന്റെ മറ്റു സംയുക്തസംരഭങ്ങളിലും/അനുബന്ധസ്ഥാപനങ്ങളിലും എൻജിഇഎല്ലിന്റെ നിക്ഷേപം 5000 കോടി രൂപമുതൽ 7500 കോടി രൂപവരെ സാമ്പത്തികപരിധിക്കപ്പുറം, മൊത്തം മൂല്യത്തിന്റെ 15% പരിധിക്കു വിധേയമായി സിസിഇഎ ഒഴിവാക്കിയിട്ടുണ്ട്.
സിഒപി 26-ലെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം കുറഞ്ഞ കാർബൺ പുറന്തള്ളൽ പാതയ്ക്കായി ഇന്ത്യ പ്രവർത്തിക്കുന്നു. 2030-ഓടെ ഖനിജേതര ഊർജശേഷി 500 ജിഗാവാട്ട് ആക്കാനാണു രാജ്യം ലക്ഷ്യമിടുന്നത്. കേന്ദ്ര പൊതുമേഖലാ സംരംഭം എന്ന നിലയിലും രാജ്യത്തെ മുൻനിര ഊർജസംവിധാനം എന്ന നിലയിലും പുനരുപയോഗ ഊർജമേഖലയിലെ ഈ നിക്ഷേപത്തിലൂടെ, 2032ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൂട്ടിച്ചേർക്കാനാണ് എൻടിപിസി ലക്ഷ്യമിടുന്നത്. ഇത് മേൽപ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനും 2070-ഓടെ 'നെറ്റ് സീറോ' പുറന്തള്ളൽ എന്ന വലിയ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനും രാജ്യത്തെ സഹായിക്കും. 'നെറ്റ് സീറോ'യിലേക്കുള്ള കാലാവസ്ഥാപ്രവർത്തനത്തിന് ഇന്ത്യയുടെ സംഭാവനയായി സിഒപി 26 ഉച്ചകോടിയിൽ അടുത്തിടെ പ്രഖ്യാപിച്ച ഗവൺമെന്റിന്റെ "പഞ്ചാമൃത്" പദ്ധതിക്ക് അനുസൃതമായാണ് ലക്ഷ്യം നിശ്ചയിച്ചത്.
എൻടിപിസിയുടെ പുനരുപയോഗ ഊർജയാത്രയുടെ പതാകവാഹകരാകാൻ എൻജിഇഎൽ ലക്ഷ്യമിടുന്നു. നിലവിൽ 2861 മെഗാവാട്ടിന്റെ 15 ആർഇ ആസ്തികളാണുള്ളത്. അവ പ്രവർത്തനക്ഷമമോ വാണിജ്യതലത്തിൽ പ്രവർത്തനക്ഷമമാകുന്ന തീയതിയോട് (സിഒഡി) അടുത്തോ ആണ്. കൂടാതെ അതിന്റെ അനുബന്ധ സ്ഥാപനമായ എൻആർഇഎൽ (എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡ്) വഴി മത്സരാധിഷ്ഠിത ലേലത്തിലും ഹരിതോർജ വ്യവസായത്തിൽ ഉയർന്നുവരുന്ന നിരവധി അവസരങ്ങളിലും പങ്കെടുത്തുകൊണ്ട് അതിന്റെ ആർഇ പോർട്ട്ഫോളിയോ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഹരിത സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് എൻടിപിസിക്ക് നൽകിയ ഇളവ് സഹായിക്കും. ഇത് ഇന്ത്യയുടെ ഊർജ ഉൽപ്പാദനം വൈവിധ്യവൽക്കരിക്കുന്നതിലൂടെ പരമ്പരാഗത ഊർജസ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും രാജ്യത്തിന്റെ കൽക്കരി ഇറക്കുമതി ബില്ലുകൾ കുറയ്ക്കുകയും ചെയ്യും. കൂടാതെ, രാജ്യത്തിന്റെ ഓരോ കോണിലും 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കാനും ഇത് സഹായിക്കും.
പുനരുപയോഗ ഊർജ പദ്ധതി നിർമാണ ഘട്ടത്തിലും ഒ&എം ഘട്ടത്തിലും പ്രദേശവാസികൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ND
(Release ID: 1908176)
Visitor Counter : 158
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada