പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിലെ ഷിയോപൂരില്‍ വനിതാ സ്വയം സഹായ സംഘങ്ങളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 17 SEP 2022 5:47PM by PIB Thiruvananthpuram

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

മധ്യപ്രദേശ് ഗവര്‍ണര്‍, ശ്രീ മംഗുഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ജി ചൗഹാന്‍, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മധ്യപ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഇവിടെ എത്തിയിരിക്കുന്ന മറ്റ് നിരവധി വിശിഷ്ട വ്യക്തികള്‍! വന്‍ തതോതില്‍ സന്നിഹിതരായിരിക്കുന്ന, ഈ പരിപാടിയുടെ കേന്ദ്രബിന്ദുവായ, സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട എല്ലാ അമ്മമാരെയും സഹോദരിമാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

സ്വയം സഹായ സംഘം സമ്മേളനത്തിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. ഇപ്പോഴാണ് നമ്മുടെ മുഖ്യമന്ത്രിയും നരേന്ദ്ര സിംഗ് ജി തോമറും എന്റെ ജന്മദിനത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഞാന്‍ (എന്റെ ജന്മദിനം) പലപ്പോഴും ഓര്‍ക്കുന്നില്ല, പക്ഷേ സമയമുണ്ടെങ്കില്‍, പരിപാടി ഇല്ലെങ്കില്‍ ഞാന്‍ സാധാരണയായി അമ്മയെ സന്ദര്‍ശിക്കാനും അവരുടെ പാദങ്ങളില്‍ നമിക്കാനും അനുഗ്രഹം തേടാനും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇന്ന് എനിക്ക് അമ്മയെ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ഇന്ന് മധ്യപ്രദേശിലെ ആദിവാസി മേഖലകളിലും ഗ്രാമങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് അമ്മമാര്‍ എന്നെ അനുഗ്രഹിക്കുന്നു. മകനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആ മകനെ ലക്ഷക്കണക്കിന് അമ്മമാര്‍ അനുഗ്രഹിക്കുന്നതില്‍ ഇന്ന് എന്റെ അമ്മ വളരെ സന്തോഷിക്കും. ഇത്രയധികം അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും അനുഗ്രഹങ്ങള്‍ നമുക്കെല്ലാവര്‍ക്കും വലിയ ശക്തിയാണ്. ഇതൊരു വലിയ ഊര്‍ജ്ജവും പ്രചോദനവുമാണ്. എന്നെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളും എന്റെ ഏറ്റവും വലിയ കവചവും ശക്തിയുടെ ഉറവിടവും പ്രചോദനവുമാണ്.

ഇന്ന് മറ്റൊരു സുപ്രധാന ദിനമാണ്, ഇത്രയധികം ആളുകള്‍ എത്തിയ എന്റെ സഹോദരീ സഹോദരന്മാരേ. വിശ്വകര്‍മ പൂജയും ഇന്ന് ആഘോഷിക്കുന്നു. വിശ്വകര്‍മ ജയന്തി ദിനത്തില്‍ സ്വാശ്രയ സംഘങ്ങളുടെ ഇത്രയും വലിയ ഒത്തുചേരല്‍ അതിലെ തന്നെ ഒരു വലിയ സവിശേഷതയായാണ് ഞാന്‍ കാണുന്നത്. വിശ്വകര്‍മ പൂജയില്‍ നിങ്ങള്‍ക്കും രാജ്യത്തെ മുഴുവനാളുകള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. 75 വര്‍ഷങ്ങള്‍ക്ക് ശേഷം ചീറ്റ ഇന്ത്യയുടെ മണ്ണിലേക്ക് തിരിച്ചെത്തിയതില്‍ ഇന്ന് ഞാനും സന്തോഷവാനാണ്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, കുനോ ദേശീയ പാര്‍ക്കില്‍ ചീറ്റപ്പുലികളെ തുറന്നുവിടാനുള്ള ഭാഗ്യം എനിക്കുണ്ടായി. നിങ്ങളോട് എല്ലാവരോടും ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അഭ്യര്‍ത്ഥന നടത്തേണ്ടതുണ്ടോ? നിങ്ങള്‍ക്ക് വേണമെങ്കില്‍, ഞാന്‍ എല്ലാവരോടും ഒരു അഭ്യര്‍ത്ഥന നടത്തട്ടെ? ഞാന്‍ ഈ വേദിയിലും അഭ്യര്‍ത്ഥിക്കണോ? എല്ലാവരും പറയുന്നു ഞാന്‍ അതു ചെയ്യണം എന്ന്. ഇന്ന് ഈ മണ്ണില്‍ നിന്ന് ലോകത്തിനാകെ ഒരു സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദൂരെ ആഫ്രിക്കയില്‍ നിന്ന് 75 വര്‍ഷത്തിന് ശേഷം ഇന്ന് എട്ട് ചീറ്റകള്‍ നമ്മുടെ രാജ്യത്തിന്റെ മണ്ണിലേക്ക് തിരിച്ചെത്തി. അവര്‍ ഒരുപാട് ദൂരം യാത്ര ചെയ്തിട്ടുണ്ട്. അവരാണ് നമ്മുടെ പ്രധാന അതിഥികള്‍. ഈ അതിഥികളുടെ ബഹുമാനാര്‍ത്ഥം ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അത് ചെയ്യുമോ? നമുക്കെല്ലാവര്‍ക്കും എഴുന്നേറ്റ് ഇരുകൈകളും നീട്ടി അതിഥികളെ സ്വീകരിക്കാം. ഉച്ചത്തില്‍ കൈയടിക്കുക, ഈ ചീറ്റപ്പുലികളെ നമുക്ക് നല്‍കിയ, നമ്മുടെ ദീര്‍ഘകാല ആഗ്രഹം നിറവേറ്റിയ രാജ്യത്തെ ജനങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സുഹൃത്തുക്കളേ, ഉറക്കെ കൈയ്യടിക്കുക. ഈ ചീറ്റകളെ അഭിനന്ദിക്കുക. ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്.

ഈ ചരിത്ര സന്ദര്‍ഭത്തില്‍ രാജ്യത്തെ ജനങ്ങളെയും പ്രത്യേകിച്ച് മധ്യപ്രദേശിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ അതിലുപരി, ഈ പ്രദേശത്തെ ജനങ്ങളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഒരു പ്രത്യേക അഭിവാദ്യം അര്‍പ്പിക്കുന്നു. ഇന്ത്യ വളരെ വലുതാണ്. കാടും ധാരാളമുണ്ട്. പലയിടത്തും വന്യമൃഗങ്ങളും ഉണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈ ചീറ്റപ്പുലികളെ ഇവിടെ കൊണ്ടുവരാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചത്? നിങ്ങള്‍ എപ്പോഴെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ? അതാണ് ഏറ്റവും വലിയ കാര്യം. ഞങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഈ ചീറ്റപ്പുലികളെ നിങ്ങള്‍ക്ക് ഏല്‍പ്പിച്ചത്. നിങ്ങള്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും ചീറ്റകള്‍ക്ക് ഒരു ദോഷവും വരാന്‍ അനുവദിക്കില്ലെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അതിനാല്‍, ഈ എട്ട് ചീറ്റകളുടെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് നല്‍കാനാണ് ഞാന്‍ ഇവിടെ വന്നത്, ഈ രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും എന്റെ വിശ്വാസത്തെ വഞ്ചിച്ചിട്ടില്ലാത്തതിനാല്‍ ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു. മധ്യപ്രദേശിലെ ജനങ്ങള്‍ ഒരിക്കലും എന്റെ വിശ്വാസത്തെ വഞ്ചിച്ചിട്ടില്ല. എന്റെ വിശ്വാസത്തെ വഞ്ചിക്കില്ലെന്ന് ഷിയോപൂരിലെ ജനങ്ങളില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ഇന്ന് മധ്യപ്രദേശിലെ സ്വാശ്രയ സംഘങ്ങള്‍ സംസ്ഥാനത്ത് 10 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള നിങ്ങളുടെ സംഘടിത പ്രയത്നം, ചെടികളില്‍പ്പോലും ദൈവത്തെ കാണുന്ന, പരിസ്ഥിതിയോടും രാജ്യത്തോടുമുള്ള ഇന്ത്യയുടെ സ്നേഹത്തിന് പുതിയ ഊര്‍ജം പകരാന്‍ പോകുന്നു.

 സുഹൃത്തുക്കളേ,

കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയും ഈ നൂറ്റാണ്ടിലെ പുതിയ ഇന്ത്യയും തമ്മില്‍ നമ്മുടെ 'നാരി ശക്തി' (സ്ത്രീശക്തി) പ്രതിനിധാനം ചെയ്യുന്ന രൂപത്തില്‍ വലിയ വ്യത്യാസമുണ്ട്. ഇന്നത്തെ പുതിയ ഇന്ത്യയില്‍ 'നാരി ശക്തി'യുടെ പതാക പഞ്ചായത്ത് ഭവനില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പറന്നുയരുകയാണ്. എന്റെ ആദിവാസി സഹോദരിമാരില്‍ ഒരാള്‍ ഷിയോപൂര്‍ ജില്ലയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലുടനീളം 17,000 ത്തോളം സഹോദരിമാര്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് വലിയ മാറ്റത്തിന്റെ അടയാളമാണ്, വലിയ മാറ്റത്തിനുള്ള ആഹ്വാനമാണ്.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യ സമരത്തില്‍ സായുധ പോരാട്ടം മുതല്‍ സത്യാഗ്രഹം വരെ രാജ്യത്തിന്റെ പെണ്‍മക്കള്‍ രണ്ടാം സ്ഥാനത്തായിട്ടില്ല. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 'അമൃത മഹോത്സവം' ആഘോഷിക്കുമ്പോള്‍, എല്ലാവരും അവരുടെ വീട്ടില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നമ്മുടെ സഹോദരിമാരും വനിതാ സ്വയം സഹായ സംഘങ്ങളും നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ എല്ലാവരും കണ്ടു. നിങ്ങള്‍ നിര്‍മ്മിച്ച ത്രിവര്‍ണ്ണ പതാകകള്‍ ദേശീയ അഭിമാനം ഉയര്‍ത്തി.
പ്രതിസന്ധി ഘട്ടത്തില്‍ മനുഷ്യരാശിയെ സേവിക്കുക എന്ന ഉദ്ദേശത്തോടെ കൊറോണ കാലത്ത് മാസ്‌കുകളും പിപിഇ കിറ്റുകളും വന്‍തോതില്‍ നിര്‍മ്മിക്കുന്നതില്‍ 'നാരി ശക്തി' എല്ലാ വെല്ലുവിളികളും സ്വീകരിച്ച് എല്ലാ അവസരങ്ങളിലും ഉയര്‍ന്ന് ദശലക്ഷക്കണക്കിന് ത്രിവര്‍ണ പതാകകള്‍ നിര്‍മ്മിക്കുകയും രാജ്യത്ത് ഒരു പുതിയ വിശ്വാസം സൃഷ്ടിക്കുകയും ചെയ്തു. അവരുടെ സംരംഭകത്വത്തിലൂടെ സ്ത്രീശക്തിയുടെ ഒരു ഉദാഹരണം നല്‍കി. അതിനാല്‍, ഇന്ന് വളരെ ഉത്തരവാദിത്തമുള്ള ഒരു പ്രസ്താവന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 20-22 വര്‍ഷത്തെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നത്. 10-12 സഹോദരിമാര്‍ ഒത്തുചേര്‍ന്ന് ഒരു ഗ്രൂപ്പ് രൂപീകരിച്ച് ഒരു സംരംഭം ആരംഭിക്കുമ്പോള്‍, നിങ്ങള്‍ ഒരു സ്വയം സഹായ ഗ്രൂപ്പാണ്. നിങ്ങള്‍ നിങ്ങളുടെ ജോലി ആരംഭിക്കുമ്പോള്‍, നിങ്ങള്‍ ഒരു ഘട്ടം ഓരോന്നായി എടുത്ത് അവിടെയും ഇവിടെയും നിന്ന് കുറച്ച് പണം ശേഖരിക്കാന്‍ ശ്രമിക്കുക. അതുവരെ നിങ്ങള്‍ ഒരു സ്വയം സഹായ സംഘമാണ്. എന്നാല്‍ നിങ്ങളുടെ അശ്രാന്ത പരിശ്രമവും നിശ്ചയദാര്‍ഢ്യവും കാരണം ഈ സ്വയം സഹായ സംഘങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ദേശീയ സഹായ ഗ്രൂപ്പുകളായി മാറുന്നത് ഞാന്‍ കാണുന്നു. നിങ്ങള്‍ മുന്‍കാലങ്ങളില്‍ സ്വയം സഹായ സംഘങ്ങളായിരുന്നിരിക്കാം, എന്നാല്‍ ഇന്ന് രാജ്യത്തെ സഹായിച്ച് ദേശീയ സഹായ സംഘങ്ങളായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 'അമൃതകാലത്ത്' ഒരു വികസിത ഇന്ത്യ, ഒരു സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ വനിതാ സ്വയം സഹായ സംഘങ്ങളുടെ ഈ ശക്തി ഇന്ന് പ്രതിജ്ഞാബദ്ധമാണ്.

  സുഹൃത്തുക്കളേ,

സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്ന ഏത് മേഖലയിലും വിജയം സുനിശ്ചിതമാണെന്നത് എന്റെ അനുഭവമാണ്. ശുചിത്വഭാരത് അഭിയാന്റെ വിജയം സ്ത്രീകള്‍ നേതൃത്വം നല്‍കിയ മഹത്തായ മാതൃകയാണ്. ഇന്ന് ഗ്രാമങ്ങളിലെ കൃഷി, മൃഗസംരക്ഷണം, ഡിജിറ്റല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, വിപണനം, സംഭരണം, പോഷകാഹാരം എന്നിങ്ങനെ മാനേജ്‌മെന്റില്‍ കൂടുതല്‍ സഹോദരിമാരും പെണ്‍മക്കളും ജോലിചെയ്യുന്നു. ദീന്‍ ദയാല്‍ അന്ത്യോദയ യോജന ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നതില്‍ ഞാന്‍ സംതൃപ്തനാണ്. സഹോദരിമാരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കൂ, അവര്‍ വിവിധ രംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു. ചില സ്ത്രീകള്‍ 'പശു സഖി', 'കൃഷി സഖി', 'ബാങ്ക് സഖി', 'പോഷന്‍ സഖി' എന്നിങ്ങനെ പരിശീലനം നേടി അത്ഭുതകരമായ ജോലി ചെയ്യുന്നു. നിങ്ങളുടെ വിജയകരമായ നേതൃത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും മികച്ച ഉദാഹരണം കൂടിയാണ് ജല ജീവന്‍ മിഷന്‍. ഇപ്പോഴാണ് എനിക്ക് എന്റെ ഒരു സഹോദരിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചത്. പൈപ്പ് വഴി വെള്ളമെത്തിക്കാനുള്ള ഈ പ്രചാരണത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് ഏഴ് കോടി പുതിയ വാട്ടര്‍ കണക്ഷനുകള്‍ നല്‍കി. ഇതില്‍ 40 ലക്ഷം കുടുംബങ്ങള്‍ക്ക് മധ്യപ്രദേശില്‍ പൈപ്പ് വെള്ളം നല്‍കി. ടാപ്പ് വെള്ളം എത്തുന്നിടത്തെല്ലാം അമ്മമാരും സഹോദരിമാരും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനെ അനുഗ്രഹിക്കുന്നു. ഈ വിജയകരമായ പ്രചാരണത്തിന് എന്റെ രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇന്ന് മധ്യപ്രദേശിലെ 3,000-ലധികം പൈപ്പ് ജല പദ്ധതികളുടെ നടത്തിപ്പ് സ്വാശ്രയ സംഘങ്ങളുടെ കൈകളിലാണെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവ ദേശീയ സഹായ ഗ്രൂപ്പുകളായി മാറി. 'ജല സമിതി'യിലെ സഹോദരിമാരുടെ പങ്കാളിത്തം, പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ അല്ലെങ്കില്‍ വെള്ളം പരിശോധിക്കല്‍, സഹോദരിമാരും പെണ്‍മക്കളും വളരെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ജലപരിപാലനത്തില്‍ സഹോദരിമാരുടെയും പെണ്‍മക്കളുടെയും പങ്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഇന്ന് വിതരണം ചെയ്ത കിറ്റുകള്‍.

സുഹൃത്തുക്കളേ,

കഴിഞ്ഞ എട്ട് വര്‍ഷമായി സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കാന്‍ ഞങ്ങള്‍ എല്ലാ വിധത്തിലും സഹായിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തുടനീളമുള്ള എട്ട് കോടിയിലധികം സഹോദരിമാര്‍ ഈ പ്രചാരണത്തില്‍ ചേര്‍ന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ എട്ട് കോടി കുടുംബങ്ങളാണ് ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഓരോ ഗ്രാമീണ കുടുംബത്തില്‍ നിന്നും ഒരു സഹോദരിയോ മകളോ അമ്മയോ ആകട്ടെ, ഒരു സ്ത്രീയെങ്കിലും ഈ കാമ്പെയ്നുമായി സഹകരിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മധ്യപ്രദേശിലെ 40 ലക്ഷത്തിലധികം സഹോദരിമാരും സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2014 ന് മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ദേശീയ ഉപജീവന ദൗത്യത്തിന് കീഴില്‍ നല്‍കിയ സഹായം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏകദേശം 13 മടങ്ങ് വര്‍ദ്ധിച്ചു. നേരത്തെ എല്ലാ സ്വാശ്രയ സംഘങ്ങള്‍ക്കും 10 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ ഈ പരിധിയും ഇരട്ടിയാക്കി അതായത് 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി. ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്വയം സഹായ സംഘങ്ങള്‍ക്ക് പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം മുതല്‍ 3 കോടി രൂപ വരെ ധനസഹായം നല്‍കുന്നുണ്ട്. അമ്മമാരിലും സഹോദരിമാരിലും അവരുടെ സത്യസന്ധതയിലും പ്രയത്‌നത്തിലും കഴിവിലും സര്‍ക്കാരിന് എത്രമാത്രം വിശ്വാസമുണ്ടെന്ന് നോക്കൂ, ഈ ഗ്രൂപ്പുകള്‍ക്ക് 3 കോടി രൂപ നല്‍കാന്‍ ഗവണ്‍മെന്റ് സമ്മതിക്കുന്നു.

  സുഹൃത്തുക്കളേ,

ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ വനിതാ സംരംഭകര്‍ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നതിന് ഞങ്ങളുടെ ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. 'ഒരു ജില്ല ഒരു ഉല്‍പന്ന'ത്തിലൂടെ എല്ലാ ജില്ലയിലെയും പ്രാദേശിക ഉല്‍പന്നങ്ങള്‍ വലിയ വിപണികളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും ഇതിലൂടെ വലിയ നേട്ടമാണ് ലഭിക്കുന്നത്. കുറച്ച് മുമ്പ്, ഇവിടെ ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട സഹോദരിമാരുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എനിക്ക് ചില ഉല്‍പ്പന്നങ്ങള്‍ കാണാനും കഴിഞ്ഞു. അവര്‍ എനിക്കും ചില ഉല്‍പ്പന്നങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഗ്രാമീണ സഹോദരിമാര്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ എനിക്ക് മാത്രമല്ല, രാജ്യത്തിനാകെ അമൂല്യമാണ്. മധ്യപ്രദേശിലെ നമ്മുടെ ശിവരാജ് ജിയുടെ ഗവണ്‍മെന്റ് ഇത്തരം ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ പ്രത്യേകം പരിശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സ്വയം സഹായ സംഘങ്ങളിലെ സഹോദരിമാര്‍ക്കായി സര്‍ക്കാര്‍ നിരവധി ഗ്രാമീണ വിപണികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിപണികളില്‍ 500 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ സ്വയം സഹായ സംഘങ്ങള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് എന്നോട് പറയുന്നത്. രൂപ. 500 കോടി! അതായത്, ഈ പണമെല്ലാം ഗ്രാമങ്ങളിലെ സഹോദരിമാര്‍ അവരുടെ കഠിനാധ്വാനത്തിലൂടെ നേടിയതാണ്.

സുഹൃത്തുക്കളേ,

ആദിവാസി മേഖലയിലെ വനോത്പന്നങ്ങളെ ഗംഭീരമായ ഉല്‍പന്നങ്ങളാക്കി മാറ്റിക്കൊണ്ട് നമ്മുടെ ആദിവാസി സഹോദരിമാര്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ ലക്ഷക്കണക്കിന് ആദിവാസി സഹോദരിമാര്‍ പ്രധാനമന്ത്രി വാന്‍ ധന്‍ യോജനയുടെ പ്രയോജനം നേടുന്നു. മധ്യപ്രദേശിലെ ആദിവാസി സഹോദരിമാര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍, ആദിവാസി മേഖലകളില്‍ പുതിയ നൈപുണ്യ കേന്ദ്രങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും.

അമ്മമാരേ സഹോദരിമാരേ,

ഇക്കാലത്ത്, ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രവണത വര്‍ദ്ധിച്ചുവരികയാണ്. അതിനാല്‍, ജെമ്മില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു പ്രത്യേക വിഭാഗം സൃഷ്ടിച്ചിട്ടുണ്ട്, അതായത് 'സരസ്' എന്ന് പേരിട്ടിരിക്കുന്ന ഗവണ്‍മെന്റ് ഇ-വിപണി പോര്‍ട്ടല്‍. ഇതിലൂടെ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് നേരിട്ട് വില്‍ക്കാം. ഉദാഹരണത്തിന്, ഷിയോപൂരില്‍ മരം കൊത്തുപണി വളരെ ജനപ്രിയമാണ്. ഇതിന് രാജ്യത്ത് വലിയ തോതില്‍ ആവശ്യക്കാരുണ്ട്. കഴിയുന്നതും ഈ ജെമ്മില്‍ (GeM )രജിസ്റ്റര്‍ ചെയ്യണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

ഈ സെപ്തംബര്‍ മാസം രാജ്യത്ത് 'പോഷന്‍' (പോഷകാഹാരം) മാസമായി ആഘോഷിക്കുന്നു. ഇന്ത്യയുടെ ശ്രമങ്ങളോടെ ഐക്യരാഷ്ട്രസഭ 2023-നെ അന്താരാഷ്ട്രതലത്തില്‍ നാടന്‍ ധാന്യങ്ങളുടെ വര്‍ഷമായി ആചരിക്കാന്‍ പ്രഖ്യാപിച്ചു. പോഷകസമൃദ്ധമായ നാടന്‍ ധാന്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. പ്രത്യേകിച്ച് നമ്മുടെ ആദിവാസി മേഖലകളില്‍ ഇതിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. കോഡോ, കുത്കി, ജോവര്‍, ബജ്‌റ, റാഗി തുടങ്ങിയ നാടന്‍ ധാന്യങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഏതെങ്കിലും വിദേശ അതിഥിക്ക് ഭക്ഷണം നല്‍കണമെങ്കില്‍ അതില്‍ കുറച്ച് നാടന്‍ ധാന്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. നമ്മുടെ ചെറുകിട കര്‍ഷകരുടെ ഉല്‍പന്നങ്ങളും വിദേശ അതിഥികളുടെ തളികയില്‍ വിളമ്പണം. ഇക്കാര്യത്തില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ട്.

സുഹൃത്തുക്കളേ,

അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വീട്ടില്‍ പല പ്രശ്‌നങ്ങളുണ്ടായിരിക്കുകയും കുടുംബ തീരുമാനങ്ങളില്‍ അവരുടെ പങ്ക് വളരെ പരിമിതമായിരിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. അച്ഛനും മകനും ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുകയും അമ്മ അവരോടു സംസാരിക്കാന്‍ അടുക്കളയില്‍ നിന്ന് ഇറങ്ങുകയും ചെയ്താല്‍ അടുക്കളയില്‍ പോയി വീട്ടുജോലികള്‍ ചെയ്യാന്‍ മകനോ ഭര്‍ത്താവോ അവരോട് പറയുന്നതാണ് പല വീടുകളിലെയും അവസ്ഥ. ഇന്ന് അങ്ങനെയല്ല. ഇന്ന് കുടുംബത്തിലും അമ്മമാരുടെയും സഹോദരിമാരുടെയും അഭിപ്രായത്തിന് പ്രാധാന്യം കൂടിവരികയാണ്. ഇന്ന് ഈ മാറ്റം സംഭവിച്ചതില്‍ നമ്മുടെ ഗവണ്‍മെന്റ് ആസൂത്രിതമായി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. നേരത്തെ ഇത്തരം ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. 2014 മുതല്‍ രാജ്യം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുന്നതിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുകയാണ്. നേരത്തെ ശുചിമുറികള്‍ ഇല്ലാത്തതു കൊണ്ടോ അടുക്കളയില്‍ തീ കത്തുമ്പോഴുള്ള പുക മൂലമോ ഉണ്ടായ പ്രശ്നങ്ങള്‍ ഏറെയായിരുന്നു. ഒരാള്‍ക്ക് വെള്ളമെടുക്കാന്‍ രണ്ടും നാലും കിലോമീറ്റര്‍ സഞ്ചരിക്കണം. ഈ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് നന്നായി അറിയാം. രാജ്യത്ത് 11 കോടിയിലധികം ശുചിമുറികള്‍ നിര്‍മ്മിച്ച്, 9 കോടിയിലധികം ആളുകള്‍ക്ക് ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍ നല്‍കി, കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം നല്‍കി നിങ്ങളുടെ ജീവിതം എളുപ്പമാക്കി.

അമ്മമാരേ സഹോദരിമാരേ,

ഗര്‍ഭകാലത്തെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാം. ശരിയായ ഭക്ഷണം കഴിക്കാത്തതും പരിശോധനാ സൗകര്യങ്ങളുടെ കുറവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ മാതൃ വന്ദന യോജന ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം 11,000 കോടിയിലധികം രൂപ ഗര്‍ഭിണികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തു. മധ്യപ്രദേശിലെ ഗര്‍ഭിണികളായ സഹോദരിമാര്‍ക്കും ഈ പദ്ധതി പ്രകാരം അവരുടെ അക്കൗണ്ടുകളില്‍ ഏകദേശം 1300 കോടി രൂപ ലഭിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും പാവപ്പെട്ട കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്.

അമ്മമാരേ സഹോദരിമാരേ,

'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' ( മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ) പ്രചാരണ പരിപാടിയുടെ മികച്ച ഫലങ്ങളാണ് രാജ്യം ഇന്ന് അനുഭവിക്കുന്നത്. പെണ്‍മക്കളെ നന്നായി പഠിക്കാന്‍ പ്രാപ്തരാക്കാനും സ്‌കൂളില്‍ വിടാതിരിക്കുന്നത് ഒഴിവാക്കാനും സ്‌കൂളുകളില്‍ പെണ്‍മക്കള്‍ക്കായി പ്രത്യേക ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുകയും സാനിറ്ററി പാഡുകള്‍ ക്രമീകരിക്കുകയും ചെയ്തു. സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴില്‍ ഏകദേശം 2.5 കോടി പെണ്‍കുട്ടികളുടെ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.


സുഹൃത്തുക്കളേ,

ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു വലിയ മാധ്യമമായി മാറിയിരിക്കുന്നു. കൊറോണ കാലത്ത് സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്നതില്‍ ഗവണ്‍മെന്റ് വിജയിച്ചെങ്കില്‍ അതിന് കാരണം ജന്‍ധന്‍ അക്കൗണ്ടുകളുടെ ശക്തിയാണ്. നമ്മുടെ രാജ്യത്ത്, സ്വത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും പുരുഷന്മാരിലാണ്. കൃഷിയിടമുണ്ടെങ്കില്‍ അത് മനുഷ്യന്റെ പേരിലും, കടയുണ്ടെങ്കില്‍ അത് മനുഷ്യന്റെ പേരിലും, വീടുണ്ടെങ്കില്‍ അത് മനുഷ്യന്റെ പേരിലും, കാറുണ്ടെങ്കില്‍ അത് മനുഷ്യന്റെ പേരിലുമാണ്. മനുഷ്യന്റെ പേരിലും സ്‌കൂട്ടര്‍ ഉണ്ടെങ്കില്‍ അത് മനുഷ്യന്റെ പേരിലുമാണ്. സ്ത്രീയുടെ പേരില്‍ ഒന്നുമില്ല, ഭര്‍ത്താവ് മരിച്ചാല്‍ അവകാശം സ്വയമേവ മകനിലേക്ക് പോകുന്നു. ഈ ആചാരം അവസാനിപ്പിച്ച് നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഞങ്ങള്‍ ശക്തി നല്‍കി. ഇന്ന്, പ്രധാനമന്ത്രി ആവാസ് യോജനയില്‍ ലഭ്യമായ വീട് ഞങ്ങള്‍ നേരിട്ട് സ്ത്രീകളുടെ പേരില്‍ നല്‍കുന്നു. സ്ത്രീ അതിന്റെ ഉടമയാകുന്നു. രാജ്യത്തെ രണ്ട് കോടിയിലധികം സ്ത്രീകളെ നമ്മുടെ ഗവണ്‍മെന്റ് അവരുടെ വീടിന്റെ ഉടമകളാക്കി. ഇത് വലിയ നേട്ടമാണ്, അമ്മമാരേ സഹോദരിമാരേ.

മുദ്ര യോജനയ്ക്ക് കീഴില്‍ രാജ്യത്തുടനീളമുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഇതുവരെ 19 ലക്ഷം കോടി രൂപ ഗ്യാരണ്ടി ഇല്ലാതെ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 70 ശതമാനത്തോളം വായ്പയും നല്‍കിയത് സ്വന്തം സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്റെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമാണ്. ഗവണ്‍മെന്റിന്റെ ഇത്തരം ശ്രമങ്ങള്‍ കാരണം ഇന്ന് വീട്ടിലെ സാമ്പത്തിക തീരുമാനങ്ങളില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിച്ചുവരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം അവരെ സമൂഹത്തില്‍ തുല്യമായി ശാക്തീകരിക്കുന്നു. നേരത്തെ അടച്ചുപൂട്ടിയ എല്ലാ വാതിലുകളും പെണ്‍മക്കള്‍ക്കായി തുറന്നിട്ടിരിക്കുകയാണ് നമ്മുടെ ഗവണ്‍മെന്റ്. ഇപ്പോള്‍ പെണ്‍മക്കളും സൈനിക് സ്‌കൂളുകളില്‍ പ്രവേശനം നേടുകയും പൊലീസ് കമാന്‍ഡോമാരായി രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു. ഇതുമാത്രമല്ല, സൈന്യത്തിനൊപ്പം ചേര്‍ന്ന് അതിര്‍ത്തിയില്‍ ഭാരതമാതാവിനെ സംരക്ഷിക്കുകയാണ് ഇന്ത്യയുടെ മകള്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ, രാജ്യത്തുടനീളമുള്ള പൊലീസ് സേനയിലെ സ്ത്രീകളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെയായി. ഇന്ന് നമ്മുടെ 35,000-ത്തിലധികം പെണ്‍മക്കള്‍ വിവിധ സുരക്ഷാ സേനകളില്‍ ചേര്‍ന്ന് രാജ്യത്തിന്റെ ശത്രുക്കള്‍ക്കും ഭീകരര്‍ക്കും എതിരെ പോരാടുകയാണ്. എട്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഈ എണ്ണം ഏകദേശം ഇരട്ടിയായി. അതായത്, മാറ്റം ദൃശ്യമാണ്, അത് എല്ലാ മേഖലയിലും ഉണ്ട്. നിങ്ങളുടെ ശക്തിയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. 'സബ്ക പ്രയാസ്' (എല്ലാവരുടെയും പ്രയത്നങ്ങള്‍) ഉപയോഗിച്ച് മെച്ചപ്പെട്ട ഒരു സമൂഹവും ശക്തമായ ഒരു രാഷ്ട്രവും ഉണ്ടാക്കുന്നതില്‍ നാം തീര്‍ച്ചയായും വിജയിക്കും. ഇന്ന് നിങ്ങള്‍ ഇത്രയധികം കൂട്ടമായി വന്ന് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ എന്നെ പ്രചോദിപ്പിച്ചു. നിങ്ങള്‍ എനിക്ക് ശക്തി നല്‍കി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ വളരെ നന്ദി പറയുന്നു. വളരെ നന്ദി.

നിങ്ങളുടെ രണ്ട് കൈകളും ഉയര്‍ത്തി പൂര്‍ണ്ണ ശക്തിയോടെ എന്നോട് സംസാരിക്കുക.

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

വളരെ നന്ദി!

ND


(Release ID: 1905462) Visitor Counter : 108