പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതിയുടെ ലേഖനം പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു

Posted On: 08 MAR 2023 7:02PM by PIB Thiruvananthpuram

അന്താരാഷ്ട്ര  വനിതാ ദിനത്തോടനുബന്ധിച്ചുള്ള  രാഷ്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ  - " അവളുടെ കഥ -എന്റെ കഥ ; എന്ത് കൊണ്ടാണ്  ലിംഗ നീതിയിൽ ഞാൻ പ്രത്യാശ പുലർത്തുന്നത് "  എന്ന ലേഖനം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമൂഹ മാധ്യമത്തിൽ  പങ്കുവച്ചു. 

 ഇന്ത്യൻ സ്ത്രീകളുടെയും സ്വന്തം യാത്രയുടെയും അജയ്യമായ ചേതനയെ കുറിച്ചാണ് ഈ ലേഖനമെന്ന് പ്രധാമന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ത്രിപുരയിൽ നിന്ന് മടങ്ങിയെത്തിയ ഞാൻ ഈ ലേഖനം വായിക്കുകയും അത് വളരെ പ്രചോദനാത്മകമായി തോന്നുകയും ചെയ്തു. .  മറ്റുള്ളവരും ഇത് വായിക്കണമെന്ന്  ഞാൻ ആഹ്വാനം ചെയ്യുന്നു.  സ്വജീവിതം സേവനത്തിനായി ഉഴിഞ്ഞു വച്ച, ഇന്ത്യയുടെ രാഷ്‌ട്രപതി പദം വരെ ഉയർന്ന  വളരെ പ്രചോദനാത്മകമായ ഒരു വ്യക്തിയുടെ  ജീവിത യാത്ര യുടെ ചിത്രീകരണമാണത്. "

-ND-

(Release ID: 1905181) Visitor Counter : 123