പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവീനാശയങ്ങളും  പുതിയ മാറ്റങ്ങളും ഉൾക്കൊള്ളുന്നതിൽ പ്രധാനമന്ത്രി ഡോക്ടർമാരെ അഭിനന്ദിച്ചു 

Posted On: 13 FEB 2023 9:17AM by PIB Thiruvananthpuram

നവീകരണത്തിന്റെ കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നതിനും വൈദ്യശാസ്ത്ര ലോകത്തെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോക്ടർമാരെ അഭിനന്ദിച്ചു. എയിംസ് ഭുവനേശ്വർ വികലാംഗനായ ഒരു രോഗിക്ക് വിജയകരമായി ക്വാഡ്രപ്പിൾ ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറി നടത്തി. ഒഡീഷയിൽ ഇത്തരത്തിലുള്ള ആദ്യ കേസാണിത് .  ആഗോളതലത്തിൽ രണ്ടാമത്തേതും. 

എയിംസ് ഭുവനേശ്വറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“എല്ലായ്‌പ്പോഴും നൂതനാശയങ്ങളിൽ മുൻപന്തിയിലായിരിക്കുന്നതിനും മെഡിക്കൽ ലോകത്തെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനും നമ്മുടെ  ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ. അവരുടെ വൈദഗ്ധ്യം നമ്മെ  അഭിമാനഭരിതരാക്കുന്നു !

 

Compliments to our doctors for always being at the forefront of innovation and embracing new changes in the medical world. Their dexterity makes us proud! https://t.co/TsCaHhAxJP

— Narendra Modi (@narendramodi) February 13, 2023

*******

--ND--


(Release ID: 1898618) Visitor Counter : 168