പ്രധാനമന്ത്രിയുടെ ഓഫീസ്
ശാസ്ത്ര, അക്കാദമിക് , വ്യവസായ സമൂഹങ്ങളെ സ്വാശ്രയത്വത്തിനായുള്ള തങ്ങളുടെ ഊന്നലിൽ സഹകരിക്കാനും പങ്കാളിയാകാനും ഇന്ത്യൻ വ്യോമസേന ക്ഷണിച്ചു
ഇന്ത്യയുടെ മൂർച്ചയുള്ള മനസ്സിനും ചലനാത്മക സംരംഭകർക്കും ഉള്ള മികച്ച അവസരമെന്ന് പ്രധാനമന്ത്രി
Posted On:
13 FEB 2023 9:15AM by PIB Thiruvananthpuram
സ്വാശ്രയത്വത്തിനായുള്ള ഊന്നൽ നൽകുന്നതിൽ സഹകരിക്കാനും, പങ്കാളിയാകാനും ,രാജ്യത്തെ അക്കാദമിക്ക് , ശാസ്ത്ര , വ്യവസായ രംഗങ്ങളെ ഇന്ത്യൻ വ്യോമസേന ക്ഷണിച്ചു. എയ്‌റോ ഇന്ത്യ 2023-ന്റെ തലേന്ന് താൽപ്പര്യം പ്രകടിപ്പിക്കുന്നതിനുള്ള 31 ക്ഷണപത്രങ്ങൾ പുറത്തുവന്നു.
സ്വാശ്രയത്വത്തിനായുള്ള ദൗത്യത്തിൽ സുപ്രധാന പങ്കാളികളാകാനുള്ള ഇന്ത്യയുടെ മൂർച്ചയുള്ള മനസ്സിനും ചലനാത്മക സംരംഭകർക്കും ഇതൊരു മികച്ച അവസരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ത്യയുടെ മൂർച്ചയുള്ള മനസ്സിനും ചലനാത്മക സംരംഭകർക്കും സ്വാശ്രയത്വത്തിനായുള്ള ദൗത്യത്തിൽ സുപ്രധാന പങ്കാളികളാകാനുള്ള മികച്ച അവസരം, അതും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയിട്ടുള്ള പ്രതിരോധ മേഖലയിൽ ."
*****
--ND--
(Release ID: 1898617)
Visitor Counter : 114
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada