പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മികച്ച ഒറിജിനൽ ഗാനമാത്തിനുള്ള ‘ഗ്ലോബ് അവാർഡ് നേടിയ ആർ ആർ ആർ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 11 JAN 2023 12:43PM by PIB Thiruvananthpuram

മികച്ച ഒറിജിനൽ ഗാനമായ ‘നാട്ടു നാട്ടു’ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ആർ ആർ ആർ-ന്റെ മൊത്തം ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആർആർആർ സിനിമയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“വളരെ സവിശേഷമായ ഒരു നേട്ടം! എം എം കീരവാണി, പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽ സിപ്ലിഗഞ്ച് എന്നിവർക്ക് അഭിനന്ദനങ്ങൾ. എസ് എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെയും ആർആർആർ  സിനിമയുടെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. ഈ കീർത്തി കേട്ട  ബഹുമതിയിൽ  ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു.

*****

--ND--

(Release ID: 1890270) Visitor Counter : 105