പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പൊതുയോഗത്തിലെ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

Posted On: 29 DEC 2022 10:00AM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ നടന്ന ഒരു പൊതുയോഗത്തിൽ ഉണ്ടായ  അപകടത്തിലെ   ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക്  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും 2  ലക്ഷം രൂപയും , അപകടത്തിൽ പരിക്കേറ്റവർക്ക് അൻപതിനായിരം  രൂപ വീതവും  പ്രധാനമന്ത്രി   ധനസഹായം പ്രഖ്യാപിച്ചു . 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഒരു പൊതുയോഗത്തിൽ നടന്ന അപകടത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി നരേന്ദ്രമോദി"

*****

---ND---

(Release ID: 1887200)