പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിക്കിമിൽ വാഹനാപകടത്തിൽ സൈനികരുടെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 23 DEC 2022 5:18PM by PIB Thiruvananthpuram

സിക്കിമിലുണ്ടായ വാഹനാപകടത്തിൽ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. റോഡപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു: 

"സിക്കിമിലെ ഒരു റോഡ് അപകടത്തിൽ നമ്മുടെ ധീരരായ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി.

*****

---ND---

(Release ID: 1886093)