പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോവയിലെ മോപ്പയിൽ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗോവയിലെ ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും തിരികെ നൽകാനുള്ള ശ്രമമാണ് ഈ നൂതന എയർപോർട്ട് ടെർമിനൽ"

"മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ , എല്ലാ യാത്രക്കാരുടെയും ഓർമ്മകളിൽ പരീക്കർ ജി നിലനിൽക്കും"

"മുൻപ് , അടിസ്ഥാന സൗകര്യ വികസനം ആവശ്യമുള്ള സ്ഥലങ്ങൾ അവഗണിക്കപ്പെട്ടു"

കഴിഞ്ഞ 70 വർഷത്തിനിടയിൽ 70 വിമാനത്താവളങ്ങളുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ 8 വർഷത്തിനിടെ 72 പുതിയ വിമാനത്താവളങ്ങൾ വന്നു.

"ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറി"

" ആഗോള വേദിയിൽ അടയാളപ്പെടുത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ പുതിയ ഇന്ത്യയാണ്, അതിന്റെ ഫലമായി ലോകത്തിന്റെ കാഴ്ചപ്പാട് അതിവേഗം മാറുകയാണ്"

"യാത്രാസുഖം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ടൂറിസം രൂപരേഖ മെച്ചപ്പെടുത്തുന്നതിനും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്"

ഇന്ന്, 100% സാച്ചുറേഷൻ മാതൃകയുടെ ഉത്തമ ഉദാഹരണമായി ഗോവ മാറിയിരിക്കുന്നു"



Posted On: 11 DEC 2022 7:50PM by PIB Thiruvananthpuram

ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2016 നവംബറിലാണ് പ്രധാനമന്ത്രി വിമാനത്താവളത്തിന്റെ തറക്കല്ലിട്ടത്. ഏകദേശം 2,870 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ വിമാനത്താവളം സുസ്ഥിര അടിസ്ഥാന സൗകര്യം എന്ന പ്രമേയം ആധാരമാക്കി  നിർമ്മിച്ചതാണ്, സൗരോർജ്ജ    പ്ലാന്റ്, ഹരിത നിർമ്മിതികൾ , എൽഇഡി ലൈറ്റുകൾ എന്നിവ ഈ വിമാനത്താവളത്തിൽ ഉൾപ്പെടുന്നു. റൺവേ, മഴവെള്ള സംഭരണം, റീസൈക്ലിംഗ് സൗകര്യങ്ങളോടുകൂടിയ അത്യാധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ്, മറ്റ് അത്തരം സൗകര്യങ്ങൾ. മുതലായവയും ഇവിടുണ്ട്.  തുടക്കത്തിൽ, വിമാനത്താവളത്തിന്റെ  ഒന്നാം ഘട്ടം പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാർക്ക്  സേവനം നൽകും, ഇത് 33 ദശലക്ഷം  യാത്രക്കാർ എന്ന ശേഷിയിലേയ്ക്ക്  വികസിപ്പിക്കാൻ കഴിയും.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മോപ്പയിലെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഗോവയിലെയും രാജ്യത്തെയും എല്ലാ പൗരന്മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ എട്ട് വർഷത്തെ തന്റെ ഗോവ സന്ദർശനങ്ങൾ അനുസ്മരിച്ചുകൊണ്ട്, ഗോവയിലെ ജനങ്ങൾ തന്നോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും വികസനത്തിന്റെ രൂപത്തിൽ പലിശ സഹിതം തിരികെ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. "ഈ നൂതന വിമാനത്താവള  ടെർമിനൽ ആ സ്നേഹം  തിരികെ നൽകാനുള്ള ശ്രമമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച മനോഹർ പരീക്കറുടെ പേരിൽ  വിമാനത്താവളം നാമകരണം ചെയ്തതിലും  അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു

മുൻകാലങ്ങളിൽ  അടിസ്ഥാന സൗകര്യ വികസനത്തോടുള്ള ഗവണ്മെന്റ്കളുടെ സമീപനത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, പൗരന്മാരുടെ ആവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും പകരം വോട്ട് ബാങ്കിനാണ് പ്രഥമ പരിഗണന നൽകിയതെന്ന് പറഞ്ഞു. ആവശ്യമില്ലാത്ത പദ്ധതികൾക്കായി ആയിരക്കണക്കിന് കോടികൾ ചെലവഴിച്ചുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. തൽഫലമായി, അടിസ്ഥാന സൗകര്യ വികസനം ആവശ്യമുള്ള സ്ഥലങ്ങൾ അവഗണിക്കപ്പെട്ടു. ഗോവ അന്താരാഷ്ട്ര വിമാനത്താവളം ഇതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കത്തിൽ ഈ വിമാനത്താവളം ആസൂത്രണം ചെയ്ത അടൽ ബിഹാരി വാജ്‌പേയിയുടെ ഗവണ്മെന്റിനെ  അനുസ്മരിച്ച പ്രധാനമന്ത്രി, ആ  ഗവണ്മെന്റ്  അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ശ്രമങ്ങളുടെ അഭാവത്തിൽ വിലപിച്ചു, പദ്ധതി വർഷങ്ങളോളം ഉപേക്ഷിക്കപ്പെട്ടു. 2014-ൽ, ഡബിൾ എഞ്ചിൻ ഗവണ്മെന്റ്  രംഗത്ത് വന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത കൈവരികയും നിയമപരമായ തടസ്സങ്ങളും മഹാമാരിയും അവഗണിച്ച് 6 വർഷം മുമ്പ് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു, ഈ വിമാനത്താവളം ഇന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിവർഷം 40 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് സൗകര്യമുണ്ട്, ഭാവിയിൽ ഇത് 3.5 കോടിയായി ഉയരും. ടൂറിസം ആനുകൂല്യങ്ങൾ കൂടാതെ, രണ്ട് വിമാനത്താവളങ്ങളുടെ സാന്നിധ്യം ഒരു കാർഗോ ഹബ് എന്ന നിലയിൽ ഗോവയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മോപ്പയിലെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഗോവയിലെയും രാജ്യത്തെയും എല്ലാ പൗരന്മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ എട്ട് വർഷത്തെ തന്റെ ഗോവ സന്ദർശനങ്ങൾ അനുസ്മരിച്ചുകൊണ്ട്, ഗോവയിലെ ജനങ്ങൾ തന്നോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും വികസനത്തിന്റെ രൂപത്തിൽ പലിശ സഹിതം തിരികെ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. "ഈ നൂതന വിമാനത്താവള  ടെർമിനൽ ആ സ്നേഹം  തിരികെ നൽകാനുള്ള ശ്രമമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച മനോഹർ പരീക്കറുടെ പേരിൽ  വിമാനത്താവളം നാമകരണം ചെയ്തതിലും  അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു

മുൻകാലങ്ങളിൽ  അടിസ്ഥാന സൗകര്യ വികസനത്തോടുള്ള ഗവണ്മെന്റ്കളുടെ സമീപനത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, പൗരന്മാരുടെ ആവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും പകരം വോട്ട് ബാങ്കിനാണ് പ്രഥമ പരിഗണന നൽകിയതെന്ന് പറഞ്ഞു. ആവശ്യമില്ലാത്ത പദ്ധതികൾക്കായി ആയിരക്കണക്കിന് കോടികൾ ചെലവഴിച്ചുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. തൽഫലമായി, അടിസ്ഥാന സൗകര്യ വികസനം ആവശ്യമുള്ള സ്ഥലങ്ങൾ അവഗണിക്കപ്പെട്ടു. ഗോവ അന്താരാഷ്ട്ര വിമാനത്താവളം ഇതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കത്തിൽ ഈ വിമാനത്താവളം ആസൂത്രണം ചെയ്ത അടൽ ബിഹാരി വാജ്‌പേയിയുടെ ഗവണ്മെന്റിനെ  അനുസ്മരിച്ച പ്രധാനമന്ത്രി, ആ  ഗവണ്മെന്റ്  അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ശ്രമങ്ങളുടെ അഭാവത്തിൽ വിലപിച്ചു, പദ്ധതി വർഷങ്ങളോളം ഉപേക്ഷിക്കപ്പെട്ടു. 2014-ൽ, ഡബിൾ എഞ്ചിൻ ഗവണ്മെന്റ്  രംഗത്ത് വന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത കൈവരികയും നിയമപരമായ തടസ്സങ്ങളും മഹാമാരിയും അവഗണിച്ച് 6 വർഷം മുമ്പ് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു, ഈ വിമാനത്താവളം ഇന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിവർഷം 40 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് സൗകര്യമുണ്ട്, ഭാവിയിൽ ഇത് 3.5 കോടിയായി ഉയരും. ടൂറിസം ആനുകൂല്യങ്ങൾ കൂടാതെ, രണ്ട് വിമാനത്താവളങ്ങളുടെ സാന്നിധ്യം ഒരു കാർഗോ ഹബ് എന്ന നിലയിൽ ഗോവയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചു.

മാറിയ പ്രവർത്തന ശൈലിയുടെയും ഭരണ സമീപനത്തിന്റെയും തെളിവാണ് മനോഹർ രാജ്യാന്തര വിമാനത്താവളമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014-ന് മുമ്പ്, വിമാനയാത്ര സമ്പന്നരായ ആളുകൾക്ക് ഒരു വിശേഷപ്പെട്ട  കാര്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  വിമാനത്തിൽ യാത്ര ചെയ്യാനുള്ള    സാധാരണ പൗരന്റെ  ആഗ്രഹത്തോടുള്ള ഈ അവഗണന വിമാനത്താവളങ്ങളിലും വിമാന യാത്രയുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും  നിക്ഷേപം  കുറയുന്നതിലേയ്ക്ക്  നയിച്ചു, വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും ഇന്ത്യ വിമാന യാത്രയിൽ പിന്നിലായി. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ 70 വർഷങ്ങളിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം വെറും 70 മാത്രമായിരുന്നുവെന്നും വിമാനയാത്ര വൻ നഗരങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ്  2 തലങ്ങളിൽ പ്രവർത്തിച്ചു, പ്രധാനമന്ത്രി തുടർന്നു, ആദ്യം വിമാനത്താവള ശൃംഖല രാജ്യത്തുടനീളം വിപുലീകരിച്ചു. രണ്ടാമതായി, ഉഡാൻ പദ്ധതി വഴി സാധാരണ പൗരന്മാർക്ക് വിമാനയാത്രയ്ക്ക് അവസരം ലഭിച്ചു. മുമ്പ് 70 വർഷങ്ങളിൽ 70 വിമാനത്താവളങ്ങൾ നിർമ്മിച്ചപ്പോൾ കഴിഞ്ഞ 8 വർഷത്തിനിടെ 72 വിമാനത്താവളങ്ങൾ നിർമ്മിച്ചു. അതായത് രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. കൂടാതെ, 2000-ൽ വെറും 6 കോടി യാത്രക്കാരെ അപേക്ഷിച്ച് 2020-ൽ (മഹാമാരിക്ക്  തൊട്ടുമുമ്പ്) വിമാന യാത്രക്കാരുടെ എണ്ണം 14 കോടിയായി ഉയർന്നു. ഉഡാൻ പദ്ധതിക്ക് കീഴിൽ 1 കോടിയിലധികം യാത്രക്കാർ പറന്നു. ഈ നടപടികൾ മൂലം ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഉഡാൻ പദ്ധതിയുടെ നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട്, അക്കാദമിക് ലോകത്തിന് ഒരു കേസ് സ്റ്റഡിയായി മാറാൻ ഇതിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇടത്തരക്കാർ കുറഞ്ഞ ദൂരത്തേക്ക് പോലും ട്രെയിനിന്  പകരം വിമാന ടിക്കറ്റുകൾ എടുക്കുന്ന  പ്രവണതയിലേക്ക്  മാറുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്ത് എയർ കണക്റ്റിവിറ്റിയുടെ ശൃംഖല വികസിക്കുമ്പോൾ, വിമാന യാത്ര അതിവേഗ ഗതാഗത മാർഗ്ഗമായി മാറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു രാജ്യത്തിന്റെ വരുമാനം ശക്തമാകുമ്പോൾ ലോകം ആ രാഷ്ട്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുവെന്നും അതിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ, പണ്ഡിതന്മാരും സഞ്ചാരികളും വ്യവസായികളും വ്യാപാരികളും  വിദ്യാർത്ഥികളും ഭൂമിയെക്കുറിച്ച്നാടിനെ കുറിച്ച്  കൂടുതലറിയാൻ ഇന്ത്യയിലെത്തിയിരുന്നു. ലോകത്തെ മുഴുവൻ ആകർഷിക്കുന്ന കേന്ദ്രമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്‌കാരവും പാരമ്പര്യവും അതേപടി നിലനിന്നിട്ടും രാജ്യത്തോടുള്ള പ്രതിച്ഛായയും കാഴ്ചപ്പാടും മാറ്റിമറിച്ച അടിമത്തത്തിന്റെ ഇരുണ്ട കാലത്തെക്കുറിച്ച് പ്രധാനമന്ത്രി വിലപിച്ചു. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ പുതിയ ഇന്ത്യയാണ്, അത് ആഗോള വേദിയിൽ  അടയാളപ്പെടുത്തുന്നു, അതിന്റെ ഫലമായി ലോകത്തിന്റെ വീക്ഷണം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നത്തെ ലോകം ഇന്ത്യയെ അറിയാനും അതിന്റെ വഴികൾ മനസ്സിലാക്കാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ഒരുപാട് വിദേശികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യയുടെ കഥ വിവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 8 വർഷത്തിനിടെ യാത്രാസുഖം ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിനുമായി സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിഎണ്ണിപ്പറഞ്ഞു . വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുക, മെച്ചപ്പെട്ട വിസ-ഓൺ-അറൈവൽ സൗകര്യങ്ങൾ, ആധുനിക അടിസ്ഥാനസൗകര്യം , പരമാവധി  കണക്റ്റിവിറ്റി, ഒപ്പം ഡിജിറ്റൽ, മൊബൈൽ, റെയിൽവേ കണക്റ്റിവിറ്റി എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ നടപടികൾ ഫലം കണ്ടു. 2015ൽ ഇന്ത്യയിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ  എണ്ണം 14 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇത് 70 കോടിയായി ഉയർന്നു.

വിനോദസഞ്ചാരത്തിന് തൊഴിലിനും സ്വയം തൊഴിലിനും ഏറ്റവും വലിയ സാധ്യതയുണ്ടെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, ഗോവയിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെ കുറിച്ച് വിശദീകരിച്ചു. 2014 മുതൽ സംസ്ഥാനത്ത് ഹൈവേ പദ്ധതികളിൽ പതിനായിരം കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഗോവയിലെ ഗതാഗത പ്രശ്‌നവും പരിഹരിക്കപ്പെടുന്നുണ്ട്. കൊങ്കൺ റെയിൽവേയുടെ വൈദ്യുതീകരണവും സംസ്ഥാനത്തിന് ഗുണം ചെയ്യുന്നുണ്ട്," അദ്ദേഹം പറഞ്ഞു.

കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം, സ്മാരകങ്ങളുടെ പരിപാലനം, കണക്റ്റിവിറ്റി, അനുബന്ധ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും ഗവൺമെന്റിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ശ്രമത്തിന്റെ ഉദാഹരണമായി അഗോഡ ജയിൽ കോംപ്ലക്‌സ് മ്യൂസിയത്തിന്റെ വികസനം ശ്രീ മോദി പരാമർശിച്ചു. സ്മാരകങ്ങൾ കൂടുതൽ ആകർഷകമാക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു വരികയാണെന്നും തീർഥാടന സ്ഥലങ്ങളിലേക്കും സ്മാരകങ്ങളിലേക്കുമുള്ള യാത്ര പ്രത്യേക ട്രെയിനുകൾ വഴി സുഗമമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പോലെ തന്നെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഗോവ ഗവണ്മെന്റിന്റെ  ശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ജീവിക്കാനുള്ള സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്മെന്റ്  പദ്ധതികളിൽ നിന്ന് ഒരു പൗരനും വിട്ടുപോകുന്നില്ലെന്ന്  ഉറപ്പാക്കുന്നതിനുമുള്ള താക്കോലായിരുന്ന സ്വയംപൂർണ ഗോവ അഭിയാന്റെ വിജയത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. "ഇന്ന്, ഗോവ 100% സാച്ചുറേഷൻ മാതൃകയുടെ  ഉത്തമ ഉദാഹരണമായി മാറിയിരിക്കുന്നു", സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്തുടനീളം ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും ഒരുക്കുകയെന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. ഇതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2016 നവംബറിലാണ് പ്രധാനമന്ത്രി വിമാനത്താവളത്തിന്റെ തറക്കല്ലിട്ടത്.

ഏകദേശം 2,870 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ വിമാനത്താവളം സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ എന്ന പ്രമേയത്തിലൂന്നിയാണ്  നിർമ്മിച്ചിരിക്കുന്നു, സൗരോർജ്ജ  പ്ലാന്റ്, ഹരിത കെട്ടിടങ്ങൾ, റൺവേയിൽ എൽഇഡി ലൈറ്റുകൾ, മഴവെള്ള സംഭരണം, അത്യാധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവ ഉൾപ്പെടുന്നു. റീസൈക്ലിംഗ് സൗകര്യങ്ങൾ, അത്തരം മറ്റ് സൗകര്യങ്ങൾക്കൊപ്പം. 3-ഡി മോണോലിത്തിക്ക് പ്രീകാസ്റ്റ് കെട്ടിടങ്ങൾ , സ്റ്റെബിൽറോഡ്, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികൾ, 5ജി  അനുയോജ്യമായ ഐടി അടിസ്ഥാനസൗകര്യം  തുടങ്ങിയ മികച്ച ഇൻ-ക്ലാസ് സാങ്കേതികവിദ്യകളിൽ ചിലത് ഇത് സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന റൺവേ, 14 പാർക്കിംഗ് ബേകൾ, വിമാനങ്ങൾക്കുള്ള രാത്രി പാർക്കിംഗ് സൗകര്യം, സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങൾ, അത്യാധുനിക, സ്വതന്ത്ര എയർ നാവിഗേഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയും വിമാനത്താവളത്തിന്റെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

തുടക്കത്തിൽ, എയർപോർട്ടിന്റെ ഒന്നാം ഘട്ടം പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാർക്ക് (MPPA) സേവനം നൽകും, ഇത് 33 ദശലക്ഷം യാത്രക്കാർ എന്ന സാച്ചുറേഷൻ കപ്പാസിറ്റിയിലേക്ക് വികസിപ്പിക്കാൻ കഴിയും. വിമാനത്താവളം സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുകയും ടൂറിസം വ്യവസായത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. നിരവധി ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി പ്രവർത്തിക്കാനുള്ള സാധ്യത ഇതിന് ഉണ്ട്. വിമാനത്താവളത്തിൽ മൾട്ടി മോഡൽ കണക്റ്റിവിറ്റിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

ലോകോത്തര വിമാനത്താവളമെന്ന നിലയിൽ, സന്ദർശകർക്ക് ഗോവയുടെ അനുഭവവും  ഈ വിമാനത്താവളം നൽകും. ഗോവ സ്വദേശിയായ അസുലെജോസ് ടൈലുകൾ വിമാനത്താവളത്തിൽ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഫുഡ് കോർട്ട് ഒരു സാധാരണ ഗോവൻ കഫേയുടെ മനോഹാരിത പുനഃസൃഷ്ടിക്കുന്നു. പ്രാദേശിക കരകൗശല വിദഗ്ധരെയും കരകൗശല വിദഗ്ധരെയും അവരുടെ സാധനങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന ഒരു ക്യൂറേറ്റഡ് ഫ്ലീ മാർക്കറ്റിനായി ഒരു നിയുക്ത പ്രദേശവും ഇതിലുണ്ടാകും.

The state-of-the-art airport in Mopa will significantly improve connectivity as well as boost tourism in Goa. https://t.co/rY9M4OY6Z5

— Narendra Modi (@narendramodi) December 11, 2022

International Airport in Mopa, Goa has been named after Late Shri Manohar Parrikar Ji. pic.twitter.com/WfWKEFHdyk

— PMO India (@PMOIndia) December 11, 2022

मनोहर इंटरनेशनल एयरपोर्ट आज देश में इंफ्रास्ट्रक्चर को लेकर बदली हुई सरकारी सोच और अप्रोच का प्रमाण है। pic.twitter.com/0SJhR1UM45

— PMO India (@PMOIndia) December 11, 2022

हमने हवाई यात्रा को देश के छोटे-छोटे शहरों तक पहुंचाने का बीड़ा उठाया। pic.twitter.com/90iS9Is1rf

— PMO India (@PMOIndia) December 11, 2022

We are ensuring that small cities also have air connectivity. pic.twitter.com/Rary2szzDT

— PMO India (@PMOIndia) December 11, 2022

UDAN Yojana has revolutionised air connectivity across India. pic.twitter.com/XzkiF9ibF3

— PMO India (@PMOIndia) December 11, 2022

आज दुनिया भारत को जानना-समझना चाहती है। pic.twitter.com/2NaANk0jL8

— PMO India (@PMOIndia) December 11, 2022

In the last eight years, India has made every possible effort to improve 'Ease of Travel' for the tourists. pic.twitter.com/AcKrOudg9b

— PMO India (@PMOIndia) December 11, 2022

 

*****

 

--ND--

 



(Release ID: 1882590) Visitor Counter : 120