പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയില്‍ 75,000 കോടിരൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.


മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗ് ഉദ്ഘാടനം ചെയ്തു

''മഹാരാഷ്ട്രയുടെ  വികസനത്തിനായി ഇന്ന് പതിനൊന്ന് പുതിയ താരകങ്ങളുടെ ഒരു നക്ഷത്രസമൂഹം ഉയര്‍ന്നുവരുന്നു''

''നിര്‍ജീവമായ റോഡുകളേയും മേല്‍പ്പാലങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങള്‍, അതിന്റെ വിപുലീകരണം വളരെ വലുതാണ്''

''മുന്‍കാലങ്ങളില്‍ പാർശ്വവൽക്കരിക്കപ്പെട്ടവരൊക്കെ   ഇപ്പോള്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയായി മാറി''

''കുറുക്കുവഴികളുടെ രാഷ്ട്രീയം ഒരു വ്യാധിയാണ്''

''കുറുക്കുവഴികള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ അഗാധ അഭിലാഷങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ്''

''ഒരു രാജ്യത്തിനും കുറുക്കുവഴികളിലൂടെ മുന്നോട്ടുപോകാന്‍ കഴിയില്ല, ദീര്‍ഘകാല വീക്ഷണത്തോടെയുള്ള ശാശ്വത പരിഹാരം രാജ്യത്തിന്റെ പുരോഗതിക്ക് വളരെ പ്രധാനമാണ്''

''ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം ശാശ്വത വികസനത്തിന്റെയും ശാശ്വത പരിഹാരത്തിന്റെയും സാമ്പത്തിക നയത്തിന്റെ പരിണിതഫലമാണ് ''


Posted On: 11 DEC 2022 2:43PM by PIB Thiruvananthpuram


മഹാരാഷ്ട്രയിൽ  75,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ രാജ്യത്തിന് സമർപ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. 1500 കോടിയിലധികം രൂപ ചെലവുവരുന്ന ദേശീയ റെയില്‍ പദ്ധതികള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ), നാഗ്പൂര്‍, നാഗ് നദിയിലെ മലിനീകരണ നിയന്ത്രണ പദ്ധതി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പരിപാടിയില്‍ ചന്ദ്രപൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (സിപെറ്റ്) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ചന്ദ്രാപൂര്‍രിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച്, മാനേജ്‌മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഹീമോഗ്ലോബിനോപതിയുടെ, ഉദ്ഘാടനവും നിര്‍വഹിച്ചു.

അതിന് മുന്‍പേ ഇന്ന് നാഗ്പൂരില്‍ നിന്ന് ബിലാസ്പൂരിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുകയും നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിടുകയും ചെയ്തു. നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന 520 കിലോമീറ്റര്‍ ദൂരമുള്ള ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
1575 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച നാഗ്പൂര്‍ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഒ.പി.ഡി, ഐ.പി.ഡി, രോഗനിര്‍ണ്ണയ സേവനങ്ങള്‍, ഓപ്പറേഷന്‍ തിയറ്ററുകള്‍, മെഡിക്കല്‍ ശാസ്ത്രത്തിലെ സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഷയങ്ങളില്‍പ്പെട്ട പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന 38 വകുപ്പുകള്‍ എന്നിവയൊക്കെയുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയാണ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയ്ക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ ആശുപത്രി ഗഡ്ചിരോളി, ഗോണ്ടിയ, മെല്‍ഘട്ട് എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ക്ക് ഒരു അനുഗ്രഹവുമാണ്.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സങ്കഷ്ടി ചതുര്‍ത്ഥിയുടെ ശുഭദിനത്തില്‍ ആശംസകള്‍ നേരുകയും, ഗണപതി ഭഗവാനെ സ്തുതിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ  നാഗ്പൂരില്‍ നിന്ന് വികസന പ്രവര്‍ത്തനങ്ങളുടെ ഒരു പൂച്ചെണ്ടിന് സമാരംഭം കുറിയ്ക്കുന്ന ഈ സവിശേഷ ദിനം ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ഇന്ന് മഹാരാഷ്ട്രയുടെ വികസനത്തിനായി പതിനൊന്ന് പുതിയ താരകങ്ങളുടെ ഒരു നക്ഷത്രസമൂഹം  ഉയര്‍ന്നുവരികയാണ്, അത് പുതിയ ഉയരങ്ങള്‍ കൈവരിക്കാനും പുതിയ ദിശാബോധം നല്‍കാനും സഹായിക്കും'', അദ്ദേഹം പറഞ്ഞു. ''ഹിന്ദു ഹൃദയ് സമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്്രട സമൃദ്ധി മഹാമാര്‍ഗ് ഇപ്പോള്‍ നാഗ്പൂര്‍ മുതല്‍ ഷിര്‍ദ്ദി വരെ തയാറായിക്കഴിഞ്ഞു, എയിംസ് വിദര്‍ഭയിലെ ജനങ്ങള്‍ക്ക് ഗുണകരമാകും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ചന്ദ്രാപൂരില്‍ ഐ.സി.എം.ആറിന്റെ ഗവേഷണ കേന്ദ്രം സ്ഥാപിക്കല്‍, ചന്ദ്രാപൂരില്‍ സിപെറ്റ് സ്ഥാപിക്കല്‍, നാഗ് നദിയുടെ മലിനീകരണം കുറയ്ക്കുന്നതിന് നാഗ്പൂരിലെ വിവിധ പദ്ധതികള്‍, മെട്രോ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും, നാഗ്പൂരിനും ബിലാസ്പൂരിനുമിടയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, നാഗ്പൂര്‍, അജ്‌നി റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതി, അജ്‌നിയില്‍ 42,000 കുതിരശക്തിയുള്ള റെയില്‍ എഞ്ചിന്റെ മെയിന്റനന്‍സ് ഡിപ്പോയുടെ ഉദ്ഘാടനവും നാഗ്പൂര്‍-ഇറ്റാര്‍സി പാതയുടെ കോഹ്‌ലി-നാര്‍ഖേഡ് റൂട്ടിന്റെ ഉദ്ഘാടനവും. പൂര്‍ത്തിയാക്കിയതുമായ 11 പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും പ്രധാനമന്ത്രി അവ അക്കമിട്ട് എടുത്തുപറയുകയും ചെയ്തു. പൂര്‍ത്തിയായതും വരാനിരിക്കുന്നതുമായ ഈ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ചു.

മഹാരാഷ്ട്രയിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന വേഗത്തിന്റെ തെളിവാണ് ഇന്നത്തെ പദ്ധതികളെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സമൃദ്ധി മഹാമാര്‍ഗ് നാഗ്പൂരും മുംബൈയും തമ്മിലുള്ള ദൂരം കുറയ്ക്കുക മാത്രമല്ല, അത് മഹാരാഷ്ട്രയിലെ 24 ജില്ലകളെ ആധുനിക കണക്റ്റിവിറ്റി സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്നതിനും അദ്ദേഹം അടിവരയിട്ടു. ഇവ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നതിനു പുറമേ, കര്‍ഷകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഈ മേഖലയില്‍ സ്ഥിതിചെയ്യുന്ന വ്യവസായങ്ങള്‍ക്കും ഈ ബന്ധിപ്പിക്കല്‍ പദ്ധതികള്‍ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ സമഗ്രമായ കാഴ്ചപ്പാടിന്റെ ഒരു ചിത്രം വരച്ചുകാട്ടുന്നുവെന്ന് ഈ പദ്ധതികളുടെ ആസൂത്രണ അന്തര്‍ലീനതയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ''അത് നാഗ്പൂര്‍ എയിംസോ സമൃദ്ധി മഹാമാര്‍ഗോ ആകട്ടെ, അത് വന്ദേ ഭാരത് എക്‌സ്പ്രസോ നാഗ്പൂര്‍ മെട്രോയോ ആകട്ടെ, ഈ പദ്ധതികളെല്ലാം അവയുടെ ഗുണഗണങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കാം, എന്നാല്‍ ഒരു പൂച്ചെണ്ട് രൂപത്തിലാകുമ്പോള്‍, സമ്പൂര്‍ണ്ണ വികസനത്തിന്റെ സത്ത ഓരോ പൗരനിലും എത്തിച്ചേരും'' അദ്ദേഹം പറഞ്ഞു. അത് സാധാരണക്കാരന്റെ ആരോഗ്യ പരിരക്ഷണത്തിലായിക്കോട്ടെ അല്ലെങ്കില്‍ സമ്പത്ത് സമ്പാദനത്തിലാകട്ടെ, അത് കര്‍ഷക ശാക്തീകരണമായാലും ജലസംരക്ഷണമായാലും, മനുഷ്യസ്പര്‍ശം എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള മനുഷ്യരൂപം ഗവണ്‍മെന്റ് നല്‍കുന്ന ആദ്യ സംഭവമാണിതെന്ന് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ഉയര്‍ത്തിപിടിച്ചുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

''പാവപ്പെട്ട ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നമ്മുടെ സാമൂഹിക അടിസ്ഥാനസൗകര്യത്തിന്റെ ഒരു ഉദാഹരണമാണ്, നമ്മുടെ വിശ്വാസകേന്ദ്രങ്ങളായ കാശിയില്‍ നിന്നും കേദാര്‍നാഥ്, ഉജ്ജയിനി മുതല്‍ പാണ്ഡര്‍പൂര്‍ വരെയുള്ള വികസനം നമ്മുടെ സാംസ്‌കാരിക അടിസ്ഥാനസൗകര്യത്തിന്റെ ഉദാഹരണമാണ് 45 കോടിയിലധികം പാവപ്പെട്ടവരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന ജന്‍ധന്‍യോജന നമ്മുടെ സാമ്പത്തിക അടിസ്ഥാനസൗകര്യത്തിന്റെ ഉദാഹരണമാണ്'' അടിസ്ഥാന സൗകര്യ വികസനത്തിന്റെ സമഗ്ര വീക്ഷണത്തിന്റെ ഉദാഹരണങ്ങള്‍ നിരത്തി പ്രധാനമന്ത്രി പറഞ്ഞു. നാഗ്പൂര്‍ എയിംസ് പോലുള്ള ആധുനിക ആശുപത്രികളും മെഡിക്കല്‍ കോളേജുകളും തുറക്കാനുള്ള സംഘടിതപ്രവര്‍ത്തനം മെഡിക്കല്‍ അടിസ്ഥാനസൗകര്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നിര്‍ജീവമായ റോഡുകളേയും മേല്‍പ്പാലങ്ങളേയും മാത്രം ഉള്‍ക്കൊള്ളളാന്‍ കഴിയുന്നതല്ല അടിസ്ഥാന സൗകര്യങ്ങള്‍, അതിന്റെ വിപുലീകരണം വളരെ വലുതാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 400 കോടി രൂപ ചെലവ് കണക്കാക്കി മുപ്പത് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് തറക്കല്ലിടുകയും ഒരിക്കലും പൂര്‍ത്തിയാകാതിരിക്കുകയും ചെയ്ത ഗോശേഖുര്‍ദ് അണക്കെട്ടിന്റെ ഉദാഹരണം പ്രധാനമന്ത്രി പറഞ്ഞു. അണക്കെട്ടിന്റെ എസ്റ്റിമേറ്റ് തുക ഇപ്പോള്‍ 18,000 കോടി രൂപയായി വര്‍ദ്ധിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ''2017-ല്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് രൂപീകരിച്ചതിന് ശേഷം ഈ അണക്കെട്ടിന്റെ പണികള്‍ ത്വരിതപ്പെടുത്തുകയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയും ചെയ്തു'' അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഈ അണക്കെട്ട് പൂര്‍ണമായും നിറഞ്ഞതില്‍ പ്രധാനമന്ത്രി സംതൃപ്തിയും രേഖപ്പെടുത്തി.
''ആസാദി കാ അമൃത് കാലത്തു്  , വികസിത ഇന്ത്യ എന്ന മഹത്തായ ദൃഢനിശ്ചയത്തോടെയാണ് രാജ്യം മുന്നേറുന്നത്. രാജ്യത്തിന്റെ കൂട്ടായ ശക്തിയാല്‍ അത് നേടിയെടുക്കാന്‍ കഴിയും. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള മന്ത്രം രാജ്യത്തിന്റെ വികസനത്തിനായുള്ള സംസ്ഥാനത്തിന്റെ വികസനമാണ്''പ്രധാനമന്ത്രി ആവര്‍ത്തിച്ചു. വികസനം പരിമിതമാകുമ്പോള്‍ അവസരങ്ങളും പരിമിതമാകുമെന്ന് അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. വിദ്യാഭ്യാസം തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോള്‍, രാജ്യത്തിന്റെ പ്രതിഭകള്‍ക്ക് മുന്നില്‍ വരാന്‍ കഴിഞ്ഞില്ല, കുറച്ച് ആളുകള്‍ക്ക് മാത്രം ബാങ്കുകള്‍ പ്രാപ്യമായിരുന്നപ്പോള്‍, കച്ചവടവും വ്യാപാരവും പരിമിതമായി തുടര്‍ന്നു, മികച്ച ബന്ധിപ്പിക്കല്‍ ഏതാനും നഗരങ്ങള്‍ക്ക് മാത്രമായി പരിമിതമായിരുന്നപ്പോള്‍ വളര്‍ച്ചയും അതേ അളവില്‍ പരിമിതമായിരുന്നു, പ്രധാനമന്ത്രി വിശദീകരിച്ചു. അതിന്റെ ഫലമായി, രാജ്യത്തെ വലിയ ജനസമൂഹത്തിന് വികസനത്തിന്റെ പൂര്‍ണമായ നേട്ടങ്ങള്‍ പ്രയോജനപ്പെട്ടിരുന്നുമില്ല ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി മുന്നില്‍ വരുന്നിരുന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം)' എന്നീ തത്വങ്ങള്‍ക്കൊപ്പം ഈ ചിന്തയും സമീപനവും മാറിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''നേരത്തെ തഴഞ്ഞിരുന്നവര്‍ ഇന്ന് ഗവണ്‍മെന്റിന്റെ മുന്‍ഗണനയായി മാറിയിരിക്കുന്നു'' ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ വലിയ നേട്ടം വിദര്‍ഭയിലെ കര്‍ഷകര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും കന്നുകാലി സംരക്ഷകര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ട് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യം ബന്ധിപ്പിച്ചത് ഈ ഗവണ്‍മെന്റാണെന്നും കര്‍ഷകര്‍ നയിക്കുന്ന വികസനത്തിന്റെ ഉദാഹരണങ്ങള്‍ നിരത്തി, ശ്രീ മോദി ചൂണ്ടിക്കാട്ടി.

കച്ചവടക്കാര്‍ക്ക് വായ്പ സുഗമമാക്കുന്നതിനും വികസനം കാംക്ഷിക്കുന്ന 100-ലധികം ജില്ലകള്‍ക്കുമുള്ള നടപടികളുടെ പട്ടിക നിരത്തികൊണ്ട് തിരസ്‌കരിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന എന്ന വിഷയവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി പറഞ്ഞു. മറാത്ത്‌വാഡ, വിദര്‍ഭ ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ നൂറിലധികം ജില്ലകള്‍ വികസനത്തിന്റെ പല മാനദണ്ഡങ്ങളിലും പിന്നിലാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''കഴിഞ്ഞ 8 വര്‍ഷമായി, തിരസ്‌ക്കരിക്കപ്പെട്ട ഈ പ്രദേശങ്ങളെ ദ്രുതഗതിയിലെ വികസനത്തിനുള്ള ഊര്‍ജത്തിന്റെ പുതിയ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കുറുക്കുവഴിയുടെ രാഷ്ട്രീയം ഉയര്‍ന്നുവരുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി. രാഷ്്രടീയ പാര്‍ട്ടികള്‍ അദ്ധ്വാനിച്ച് സമ്പാദിക്കുന്ന നികുതിദായകരുടെ പണം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി കൊള്ളയടിക്കുകയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഗവണ്‍മെന്റ് രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ കുറുക്കുവഴികള്‍ സ്വീകരിക്കുകയുമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ചില രാഷ്്രടീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഒന്നാം വ്യാവസായിക വിപ്ലവം പ്രയോജനപ്പെടുത്താന്‍ കഴിയാതെ നഷ്ടപ്പെട്ട അവസരങ്ങളേയും രണ്ടാം-മൂന്നാം വ്യാവസായിക വിപ്ലവകാലത്ത് പിന്നാക്കം പോയതിനേയും പ്രധാനമന്ത്രി അപലപിച്ചു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ സമയമാകുമ്പോള്‍ ഇന്ത്യക്ക് അത് നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ''ഒരു രാജ്യത്തിനും കുറുക്കുവഴികളിലൂടെ മുന്നേറാന്‍ കഴിയില്ല, ദീര്‍ഘകാല വീക്ഷണത്തോടെയുള്ള ശാശ്വത പരിഹാരം രാജ്യത്തിന്റെ പുരോഗതിക്ക് വളരെ പ്രധാനമാണ്'', ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഒരുകാലത്ത് ദരിദ്രരായി കണക്കാക്കപ്പെട്ടിരുന്ന ദക്ഷിണ കൊറിയയും സിംഗപ്പൂരും പോലുള്ള രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുതിച്ചുചാട്ടത്തിലൂടെ അവര്‍ക്ക് അവരുടെ വിധി മാറ്റാന്‍ കഴിഞ്ഞു. ഇന്ന് അവര്‍ സമ്പദ്‌വ്യവസ്ഥയുടെ വലിയ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഗവണ്‍മെന്റ് ഖജനാവിലെ ഓരോ ചില്ലിക്കാശും യുവതലമുറയുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ ചെലവഴിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കുറച്ച് സമ്പാദിക്കുക, കൂടുതല്‍ ചെലവഴിക്കുക എന്ന നയം പിന്തുടരുന്ന സ്വാര്‍ത്ഥമായ രാഷ്ട്രീയ കക്ഷികളെ തുറന്നുകാട്ടാന്‍ പ്രധാനമന്ത്രി രാജ്യത്തെ യുവജനങ്ങളോടും നികുതിദായകരോടും അഭ്യര്‍ത്ഥിച്ചു. ഇത്തരം മോശം നയരൂപീകരണങ്ങള്‍ മൂലം സമ്പദ്‌വ്യവസ്ഥ മുഴുവന്‍ തകര്‍ന്ന ലോകത്തെ പല രാജ്യങ്ങളെയും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. മറുവശത്ത്, രാജ്യത്തെ സുസ്ഥിര വികസനത്തിനും സുസ്ഥിരമായ പരിഹാരങ്ങള്‍ക്കുമുള്ള ശ്രമങ്ങള്‍ക്കുള്ള ജന പിന്തുണയില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ''ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ശാശ്വത വികസനത്തിന്റെയും ശാശ്വത പരിഹാരത്തിന്റെയും സാമ്പത്തിക നയത്തിന്റെ പരിണിതഫലമാണ്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
നാഗ്പൂര്‍ മെട്രോ
നഗര ചലനാക്ഷമതയില്‍ വിപ്ലവം സൃഷ്ടിക്കുന്ന മറ്റൊരു ചവുട്ടുപടിയാകുന്ന നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഖാപ്രിയില്‍ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയര്‍ വരെയും (ഓറഞ്ച് ലൈന്‍), പ്രജാപതി നഗര്‍ മുതല്‍ ലോകമാന്യ നഗര്‍ (അക്വാ ലൈന്‍) വരെയുമുള്ള രണ്ട് മെട്രോ ട്രെയിനുകളും ഖാപ്രി മെട്രോ സ്േറ്റഷനില്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. 8650 കോടിയിലധികം രൂപ ചെലവിലാണ് നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. 6700 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന നാഗ്പൂര്‍ മെട്രോ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

റെയില്‍ പദ്ധതികള്‍
നാഗ്പൂരിനും ബിലാസ്പൂരിനുമിടയില്‍ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസും നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെയും അജ്‌നി റെയില്‍വേ സ്‌റ്റേഷന്റെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. യഥാക്രമം 590 കോടി രൂപയും 360 കോടി രൂപയും ചെലവിട്ടാണ് ഇവ പുനര്‍വികസിപ്പിച്ചെടുക്കുന്നത്. അജ്‌നി (നാഗ്പൂര്‍)യിലെ ഗവണ്‍മെന്റ് മെയിന്റനന്‍സ് ഡിപ്പോ, നാഗ്പൂര്‍-ഇറ്റാര്‍സി മൂന്നാം പാത പദ്ധതിയുടെ കോഹ്ലി-നാര്‍ഖര്‍ ഭാഗം എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. യഥാക്രമം 110 കോടി രൂപയും ഏകദേശം 450 കോടി രൂപയും ചെലവഴിച്ചാണ് ഈ പദ്ധതികള്‍ വികസിപ്പിച്ചിരിക്കുന്നത്.

സമൃദ്ധി മഹാമാര്‍ഗ്
520 കിലോമീറ്റര്‍ ദൂരം ഉള്‍ക്കൊള്ളുന്ന നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
രാജ്യത്തുടനീളം മെച്ചപ്പെട്ട ബന്ധിപ്പിക്കലും അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സമൃദ്ധി മഹാമാര്‍ഗ് അല്ലെങ്കില്‍ നാഗ്പൂര്‍-മുംബൈ സൂപ്പര്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്പ്രസ് വേ പദ്ധതി. ഏകദേശം 55,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 701 കിലോമീറ്റര്‍ വരുന്ന ഈ അതിവേഗ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗ പാതകളില്‍ ഒന്നാണ്. ഇത് മഹാരാഷ്്രടയിലെ 10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക്ക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും കടന്നുപോകും. അതിവേഗ പാത സമീപത്തുള്ള മറ്റ് 14 ജില്ലകളുടെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും അതിലൂടെ വിദര്‍ഭ, മറാത്ത്‌വാഡ, നോര്‍ത്ത് മഹാരാഷ്ട്ര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 24 ജില്ലകളുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴില്‍ അടിസ്ഥാന സൗകര്യ ബന്ധിപ്പിക്കല്‍ പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിപ്പിച്ച നടപ്പാക്കലും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേ, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ് എന്നിവയുമായും വിനോദസഞ്ചാരകേന്ദ്രങ്ങളായ അജന്ത എല്ലോറ ഗുഹകള്‍, ഷിര്‍ദ്ദി, വെറുള്‍, ലോനാര്‍ എന്നിവയും തമ്മിലും സമൃദ്ധി മഹാമാര്‍ഗ് ബന്ധിപ്പിക്കും. മഹാരാഷ്ട്രയുടെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നല്‍കുന്നതില്‍ വലിയ മാറ്റമായിരിക്കും സമൃദ്ധി മഹാമാര്‍ഗ് വരുത്തുക.


നാഗ്പൂര്‍ എയിംസ്

നാഗ്പൂര്‍ എയിംസ് രാജ്യത്തിന് സമര്‍പ്പിച്ചതിലൂടെ രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത കരുത്താര്‍ജ്ജിക്കും. 2017 ജൂലൈയില്‍ പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട ആശുപത്രി, കേന്ദ്ര മേഖലാ പദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് ഏറ്റെടുത്തത് നടപ്പാക്കിയത്.

1575 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച നാഗ്പൂര്‍ എയിംസ്, ഒ.പി.ഡി, ഐ.പി.ഡി, രോഗനിര്‍ണ്ണയ സേവനങ്ങള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, മെഡിക്കല്‍ സയന്‍സിലെ എല്ലാ പ്രധാന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന 38 ഡിപ്പാര്‍ട്ട്‌മെന്റുകളും ഉള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയ്ക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ ആശുപത്രി ഗഡ്ചിരോളി, ഗോണ്ടിയ, മെല്‍ഘട്ട് എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ക്ക് ഒരു അനുഗ്രഹവുമാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, നാഗ്പൂര്‍

'വണ്‍ ഹെല്‍ത്ത്' (ഏക ആരോഗ്യം) എന്ന സമീപനത്തിന് കീഴില്‍ രാജ്യത്ത് കാര്യശേഷിയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് പ്രധാനമന്ത്രി തറക്കല്ലിട്ട നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ).
മനുഷ്യന്റെ ആരോഗ്യം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് തിരിച്ചറിയുന്നതാണ് 'ഏക ആരോഗ്യ' സമീപനം. മനുഷ്യരെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളില്‍ ഭൂരിഭാഗവും സൂനോട്ടിക് (മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ) സ്വഭാവമുള്ളതാണെന്നതിനെ ഈ സമീപനം അംഗീകരിക്കുന്നു. 110 കോടി രൂപയിലധികം ചെലവില്‍ സ്ഥാപിക്കുന്ന സ്ഥാപനം - എല്ലാ പങ്കാളികളുമായി സഹകരിക്കുകയൂം ഏകോപിപ്പിക്കുകയും ചെയ്യുകയും രാജ്യത്തുടനീളം 'ഏക ആരോഗ്യ' സമീപനത്തില്‍ ഗവേഷണത്തിനും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

മറ്റ് പദ്ധതികള്‍

നാഗ് നദിയുടെ മലിനീകരണ നിവാരണത്തിനുള്ള പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നാഗ്പൂരില്‍ നിര്‍വഹിച്ചു. ദേശീയ നദീസംരക്ഷണ പദ്ധതി (എന്‍.ആര്‍.സി.പി)ക്ക് കീഴിലുള്ള ഈ പദ്ധതി 1925 കോടിയിലധികം രൂപ ചെലവിലാണ് പ്രവര്‍ത്തനക്ഷമമാക്കുക.

വിദര്‍ഭ മേഖലയില്‍, പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗ ജനസംഖ്യയില്‍ അരിവാള്‍ കോശ രോഗത്തിന്റെ വ്യാപനം താരതമ്യേന കൂടുതലാണ്. തലസീമിയ, എച്ച്.ബി.ഇ തുടങ്ങിയ ഹീമോ ോബിനോപ്പതികള്‍ക്കൊപ്പം ഈ രോഗവും രാജ്യത്തിന് ഗണ്യമായ രോഗഭാരം ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിനായി, 2019 ഫെബ്രുവരിയില്‍, ചന്ദ്രാപൂരില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച്, മാനേജ്‌മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഹീമോഗ്ലോബിനോപ്പതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. രാജ്യത്ത് ഹീമോഗ്ലോ ബിനോപ്പതി മേഖലയിലെ നൂതന ഗവേഷണം, സാങ്കേതിക വികസനം, മാനവ വിഭവശേഷി വികസനം എന്നിവയ്ക്കുള്ള മികവിന്റെ കേന്ദ്രമായി മാറുമെന്ന വിഭാവനം െചയ്യുന്ന കേന്ദ്രമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

ചന്ദ്രപൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയും (സിപെറ്റ്) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പോളിമര്‍, അനുബന്ധ വ്യവസായങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി വികസിപ്പിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.

 

A very special day for Maharashtra! A bouquet of development works are being launched from Nagpur, which will transform lives of people. #MahaSamruddhi https://t.co/8QlJXbRGcs

— Narendra Modi (@narendramodi) December 11, 2022

11 सितारों का महानक्षत्र, महाराष्ट्र के विकास को नई दिशा देगा, नई ऊंचाई देगा। pic.twitter.com/65oOESa0gl

— PMO India (@PMOIndia) December 11, 2022

Samruddhi Mahamarg will ensure seamless connectivity across Maharashtra. pic.twitter.com/5KJlTdccFP

— PMO India (@PMOIndia) December 11, 2022

Today, for the first time, there is a government in the country, which has given a human touch to the infrastructure projects. pic.twitter.com/j2B8YLGIel

— PMO India (@PMOIndia) December 11, 2022

Progress of states will power development of the nation in 'Amrit Kaal.' pic.twitter.com/icj85FdwQe

— PMO India (@PMOIndia) December 11, 2022

India cannot miss utilizing the fourth industrial revolution. pic.twitter.com/JNogWtLFpX

— PMO India (@PMOIndia) December 11, 2022

India cannot miss utilizing the fourth industrial revolution. pic.twitter.com/JNogWtLFpX

— PMO India (@PMOIndia) December 11, 2022

*****

--ND--


(Release ID: 1882510) Visitor Counter : 190