പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭൂട്ടാനിലെ ജനങ്ങളുമായുള്ള നമ്മുടെ പ്രത്യേക ബന്ധത്തിന്റെ തെളിവാണ് ഇന്ത്യയുടെ ഭൂട്ടാൻ ഉപഗ്രഹം: പ്രധാനമന്ത്രി


സംയുക്തമായി വികസിപ്പിച്ച ഇന്ത്യ ഭൂട്ടാൻ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് ഡി ഐ ടി ടി ഭൂട്ടാനെയും ഐ എസ ആർ ഓയെയും അഭിനന്ദിക്കുന്നു

Posted On: 26 NOV 2022 6:09PM by PIB Thiruvananthpuram

ഭൂട്ടാനിലെ ജനങ്ങളുമായുള്ള നമ്മുടെ പ്രത്യേക ബന്ധത്തിന്റെ തെളിവാണ് ഇന്ത്യ ഭൂട്ടാൻ ഉപഗ്രഹമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സംയുക്തമായി വികസിപ്പിച്ച ഈ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഇൻഫർമേഷൻ ടെക്നോളജി & ടെലികോം (ഡി ഐ ടി ടി) ഭൂട്ടാനെയും ഐ എസ ആർ ഓയെയും ശ്രീ മോദി അഭിനന്ദിച്ചു.

ഇന്ത്യ-ഭൂട്ടാൻ എസ്എടിയുടെ വിജയകരമായ വിക്ഷേപണത്തെക്കുറിച്ച് രാജാവിൽ  നിന്നുള്ള സന്ദേശം അവതരിപ്പിച്ച ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യ ഭൂട്ടാൻ ഉപഗ്രഹം ഭൂട്ടാനിലെ ജനങ്ങളുമായുള്ള ഞങ്ങളുടെ പ്രത്യേക ബന്ധത്തിന്റെ തെളിവാണ്. സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഡി ഐ ടി ടി ഭൂട്ടാനെയും ഐ എസ ആർ  എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു."

--ND--

India Bhutan Satellite is a testament to our special relationship with the people of Bhutan. I commend @dittbhutan and @isro on the successful launch of this jointly developed satellite. @PMBhutan https://t.co/bWbFgRVLkp

— Narendra Modi (@narendramodi) November 26, 2022

***



(Release ID: 1879200) Visitor Counter : 120