പ്രധാനമന്ത്രിയുടെ ഓഫീസ്
ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 53-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇക്കൊല്ലത്തെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി പുരസ്കാരം നേടിയ തെലുങ്കുനടൻ ചിരഞ്ജീവിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
21 NOV 2022 2:00PM by PIB Thiruvananthpuram
ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 53-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സവിശേഷവ്യക്തിത്വത്തിനുള്ള ഇക്കൊല്ലത്തെ പുരസ്കാരം ലഭിച്ച തെലുങ്കുനടൻ ചിരഞ്ജീവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതിങ്ങനെ:
"നിരവധി സവിശേഷതകളുള്ള വ്യക്തിയാണു ശ്രീ ചിരഞ്ജീവി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളും വൈവിധ്യമാർന്ന വേഷങ്ങളും സവിശേഷമായ പ്രകൃതവും വിവിധ തലമുറകളിലെ ചലച്ചിത്രപ്രേമികൾക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. @IFFIGoa-ൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സവിശേഷവ്യക്തിത്വത്തിനുള്ള ഇക്കൊല്ലത്തെ പുരസ്കാരത്തിന് അർഹനായ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ."
--ND--
(Release ID: 1877704)
Visitor Counter : 173
Read this release in:
Manipuri
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada