പ്രധാനമന്ത്രിയുടെ ഓഫീസ്
ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ബാലി സന്ദർശിക്കാൻ പുറപ്പെടുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ പ്രസ്താവന
प्रविष्टि तिथि:
14 NOV 2022 9:14AM by PIB Thiruvananthpuram
" ഇന്തോനേഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന 17-ാമത് ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ 2022 നവംബർ 14-16 തീയതികളിൽ ഇന്തോനേഷ്യയിലെ ബാലി സന്ദർശിക്കും.
ബാലി ഉച്ചകോടിക്കിടെ, ആഗോള വളർച്ച പുനരുജ്ജീവിപ്പിക്കുക, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ ആഗോള ആശങ്കയ്ക്ക് കാരണമായ പ്രധാന വിഷയങ്ങളിൽ ഞാൻ മറ്റ് ജി 20 നേതാക്കളുമായി വിപുലമായ ചർച്ചകൾ നടത്തും. ജി 20 ഉച്ചകോടിയുടെ ഭാഗമായി പങ്കെടുക്കുന്ന മറ്റ് നിരവധി രാജ്യങ്ങളിലെ നേതാക്കളുമായി ഞാൻ കൂടിക്കാഴ്ച നടത്തും, ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്യും. 2022 നവംബർ 15-ന് ഒരു സ്വീകരണ ചടങ്ങിൽ ബാലിയിലെ ഇന്ത്യൻ സമൂഹത്തെ ഞാൻ അഭിസംബോധന ചെയ്യും
നമ്മുടെ രാജ്യത്തിനും പൗരന്മാർക്കും സുപ്രധാനമായൊരു മുഹൂര്‍ത്തത്തിൽ, ബാലി ഉച്ചകോടിയുടെ സമാപന ചടങ്ങിൽ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ജി 20 അധ്യക്ഷപദം ഇന്ത്യക്ക് കൈമാറും. 2022 ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. അടുത്ത വർഷത്തെ ജി20 ഉച്ചകോടിയിലേക്ക് ജി20 അംഗങ്ങൾക്കും മറ്റ് ക്ഷണിതാക്കൾക്കും ഞാൻ വ്യക്തിപരമായ ക്ഷണം നൽകും.
ജി 20 ഉച്ചകോടിയിലെ എന്റെ ഇടപെടലുകളിൽ, ഇന്ത്യയുടെ നേട്ടങ്ങളും ആഗോള വെല്ലുവിളികളെ കൂട്ടായി അഭിമുഖീകരിക്കാനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയും ഞാൻ എടുത്തുകാണിക്കും. "വസുധൈവ കുടുംബകം" അഥവാ "ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി" എന്ന വിഷയത്തിലായിരിക്കും ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ നിദാനം. അത് തുല്യമായ വളർച്ചയുടെയും എല്ലാവർക്കും അനുഭവിക്കേണ്ട ഭാവിയുടെയും സന്ദേശത്തിന് അടിവരയിടുന്നതുമാകും. "
--ND--
(रिलीज़ आईडी: 1875711)
आगंतुक पटल : 222
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
English
,
Urdu
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada