വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

രാജ്യത്തെ ഉപഗ്രഹ ടെലിവിഷൻ ചാനലുകൾ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള 2022ലെ മാർഗനിർദേശങ്ങൾ”ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 09 NOV 2022 3:36PM by PIB Thiruvananthpuram


“രാജ്യത്തെ ടെലിവിഷൻ ചാനലുകൾ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള 2022ലെ മാർഗനിർദേശങ്ങൾ” കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക്/എൽഎൽപികൾക്ക്, ടിവി ചാനലുകൾ അപ്‌ലിങ്കുചെയ്യലും ഡൗൺലിങ്കുചെയ്യലും, ടെലിപോർട്ടുകൾ/ടെലിപോർട്ട് ഹബ്ബുകൾ സ്ഥാപിക്കൽ, ഡിജിറ്റൽ ഉപഗ്രഹ വാർത്താ ശേഖരണം (ഡിഎസ്എൻജി)/ ഉപഗ്രഹ വാർത്താശേഖരണം (എസ്എൻജി)/ ഇലക്ട്രോണിക്സ് വാർത്താശേഖരണ (ഇഎൻജി) സംവിധാനങ്ങൾ, ഇന്ത്യയിലെ വാർത്താ ഏജൻസികളുടെ അപ്‌ലിങ്കിങ്, തത്സമയ പരിപാടിയുടെ താൽക്കാലിക അപ്‌ലിങ്കിങ് എന്നിവയ്ക്കായുള്ള അനുമതികൾ ഏകീകൃത മാർഗനിർദേശങ്ങൾ സുഗമമാക്കും. 

·      പുതിയ മാർഗനിർദേശങ്ങൾ ടെലിവിഷൻ ചാനലുകളുടെ ചട്ടങ്ങൾ പാലിക്കൽ സുഗമമാക്കും

·      പരിപാടികളുടെ തത്സമയസംപ്രേഷണത്തിനു മുൻകൂർ അനുമതി ആവശ്യമില്ല

·      ഇന്ത്യൻ ടെലിപോർട്ടുകൾക്കു വിദേശ ചാനലുകൾ അപ്‌ലിങ്ക് ചെയ്യാം

·      ദേശീയ/പൊതു താൽപ്പര്യമുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനുള്ള ബാധ്യത
 

പുതുക്കിയ മാർഗനിർദേശങ്ങളിൽനിന്നുള്ള പ്രധാന നേട്ടങ്ങൾ ഇനിപ്പറയുന്നു:-

 

i. അനുമതിയുള്ളവർക്കു ചട്ടങ്ങൾ പാലിക്കൽ സുഗമമാകും 
a)    പരിപാടികളുടെ തത്സമയസംപ്രേഷണത്തിന് അനുമതി തേടേണ്ട ആവശ്യകത ഒഴിവാക്കി; തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ മുൻകൂർ രജിസ്ട്രേഷൻ മാത്രമേ ആവശ്യമുള്ളൂ;

b)    ഭാഷ മാറ്റുന്നതിനോ സ്റ്റാൻഡേർഡ് ഡെഫനിഷനിൽ(എസ്ഡി)നിന്നു ഹൈ ഡെഫനിഷനിലേക്കും (എച്ച്ഡി) തിരിച്ചും ട്രാൻസ്മിഷൻ മോഡ് പരിവർത്തനം ചെയ്യുന്നതിനോ മുൻകൂർ അനുമതി ആവശ്യമില്ല; മുൻകൂർ അറിയിപ്പുമാത്രമേ ആവശ്യമുള്ളൂ.

c)    അടിയന്തരസാഹചര്യത്തിൽ, രണ്ടു ഡയറക്ടർമാർ/പങ്കാളികൾ മാത്രമുള്ള കമ്പനിക്ക്/എൽഎൽപിക്ക്, വ്യാവസായികതീരുമാനങ്ങൾ എടുക്കുന്നതിന്, അത്തരം നിയമനത്തിനുശേഷം സുരക്ഷാ അനുമതിക്കു വിധേയമായി ഒരു ഡയറക്ടറിൽ/പങ്കാളിയിൽ മാറ്റം വരുത്താവുന്നതാണ്;

d)    ഡിഎസ്എൻജി ഒഴികെയുള്ള, പ്രത്യേക അനുമതി ആവശ്യമില്ലാത്ത ഒപ്റ്റിക് ഫൈബർ, ബാഗ് ബാക്ക്, മൊബൈൽ തുടങ്ങിയ വാർത്താശേഖരണ ഉപകരണങ്ങൾ കമ്പനിക്ക്/എൽഎൽപിക്ക് ഉപയോഗിക്കാം. 

ii. വ്യവസായനടത്തിപ്പു സുഗമമാക്കൽ

a)    അനുമതി നൽകലിനു പ്രത്യേക സമയക്രമം നിർദേശിച്ചിട്ടുണ്ട്;

b)    ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി) സ്ഥാപനങ്ങൾക്കും അനുമതി തേടാവുന്നതാണ്;

c)    ഇന്ത്യൻ ടെലിപോർട്ടുകളിൽനിന്നു വിദേശ ചാനലുകൾ അപ്‌ലിങ്ക് ചെയ്യാൻ എൽഎൽപികളെ/കമ്പനികളെ അനുവദിക്കും. അതു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയെ മറ്റു രാജ്യങ്ങൾക്കു ടെലിപോർട്ട്-ഹബ് ആക്കാൻ അവസരമൊരുക്കുകയും ചെയ്യും.

d)    ഒരു വാർത്താ ഏജൻസിക്ക് ഇപ്പോൾ ഒരു വർഷമെന്ന നിലയിൽനിന്ന് 5 വർഷത്തേക്ക് അനുമതി ലഭിക്കും;

e)    നിലവിൽ ഒരു ടെലിപോർട്ട്/ഉപഗ്രഹം മാത്രമേ ഉള്ളൂ എന്നിരിക്കിലും ഒന്നിലധികം ടെലിപോർട്ടുകളുടെ/ഉപഗ്രഹങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ചാനൽ അപ്‌ലിങ്ക് ചെയ്യാൻ കഴിയും;

f)     കമ്പനി നിയമം/ലിമിറ്റഡ് ലയബിലിറ്റി നിയമം പ്രകാരം അനുവദനീയമായ രീതിയിൽ ടിവി ചാനൽ/ടെലിപോർട്ട് ഒരു കമ്പനിക്ക്/എൽഎൽപിക്ക് കൈമാറാൻ അനുവദിക്കുന്നതിനുള്ള സാധ്യത ഇതു വിശാലമാക്കി.

 

iii. ലളിതവൽക്കരണവും യുക്തിസഹമാക്കലും

a)    രണ്ടു വ്യത്യസ്ത മാർഗനിർദേശങ്ങൾക്കു പകരം സംയോജിത ‌മാർഗനിർദേശങ്ങൾ;

b)    ഇരട്ടിപ്പും പൊതുവായ അളവുകോലുകളും ഒഴിവാക്കാൻ മാർഗനിർദേശങ്ങളുടെ ഘടന ചിട്ടപ്പെടുത്തി.

c)    പിഴയ്ക്കുള്ള ഉടമ്പടികൾ യുക്തിസഹമാക്കുകയും നിലവിലെ ഏകീകൃതപിഴയ്ക്കു വിരുദ്ധമായി വ്യത്യസ്ത തരത്തിലുള്ള ലംഘനങ്ങൾക്കു പ്രത്യേക സ്വഭാവമുള്ള പിഴ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. 

iv. പ്രസക്തമായ മറ്റുവി‌വരങ്ങൾ

a)    ഒരു ചാനൽ അപ്‌ലിങ്ക് ചെയ്യാനും ഡൗൺലിങ്കുചെയ്യാനും അനുമതിയുള്ള കമ്പനികൾ/എൽഎൽപികൾ ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യപ്രസക്തിയുള്ളതുമായ വിഷയങ്ങളിൽ, ദിവസത്തിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും പൊതുസേവനസംപ്രേഷണം (അത് സാധ്യമല്ലാത്തിടത്ത് ഒഴികെ) ഏറ്റെടുക്കണം.

b)    സി ബാൻഡ് ഒഴികെയുള്ള ഫ്രീക്വൻസി ബാൻഡിൽ അപ്‌ലിങ്കുചെയ്യുന്ന ടിവി ചാനലുകൾ അവയുടെ സിഗ്നലുകൾ നിർബന്ധമായും എൻക്രിപ്റ്റ് ചെയ്യേണ്ടത് ആവശ്യമാണ്.

c)    അനുമതികൾ കൈവശമുള്ള കമ്പനികൾക്കുള്ള/എൽഎൽപികൾക്കുള്ള മൊത്തം മൂല്യം, പുതുക്കൽ സമയത്തെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം.

d)    കുടിശ്ശിക അടയ്ക്കുന്നത് ഉറപ്പാക്കാൻ സുരക്ഷാനിക്ഷേപങ്ങൾക്കും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
 

വിശദമായ മാർഗനിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Click here for Detailed Guidelines

--ND--(Release ID: 1874748) Visitor Counter : 141