പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇസ്രായേലി പൊതു തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ചു


ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിന് മുൻഗണന നൽകിയതിന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി യെയർ ലാപിഡിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു

Posted On: 04 NOV 2022 9:03AM by PIB Thiruvananthpuram

ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിന് മുൻഗണന നൽകിയതിന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി യെയർ ലാപിഡിനും ശ്രീ മോദി നന്ദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"മസൽ ടോവ് , നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി എന്റെ സുഹൃത്ത് നെതന്യാഹു. ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള നമ്മുടെ  സംയുക്ത ശ്രമങ്ങൾ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു."

"ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിന് മുൻഗണന നൽകിയതിന് യെയർ ലാപിഡിന് നന്ദി. നമ്മുടെ ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി ഫലപ്രദമായ ആശയ വിനിമയം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

*****

--ND--

(Release ID: 1873603) Visitor Counter : 167