പ്രധാനമന്ത്രിയുടെ ഓഫീസ്‌

മാതൃഭാഷയിൽ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 16 OCT 2022 7:07PM by PIB Thiruvananthpuram

ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ചരിത്രപരമായ നീക്കം ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ അവരുടെ ഭാഷയിൽ മെഡിസിൻ പഠിക്കാൻ പ്രാപ്തരാക്കുമെന്നും രാജ്യത്ത് നല്ല മാറ്റം കൊണ്ടുവരുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇത് വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങളുടെ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഈ തുടക്കം രാജ്യത്ത് വലിയൊരു നല്ല മാറ്റം കൊണ്ടുവരാൻ പോകുന്നു. ഇതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് സ്വന്തം ഭാഷയിൽ പഠിക്കാൻ കഴിയുമ്ബോൾ അവർക്ക് അവസരങ്ങളുടെ നിരവധി വാതിലുകളും തുറക്കും.

--ND--

 

मेडिकल शिक्षा के क्षेत्र में हुआ यह शुभारंभ देश में एक बड़ा सकारात्मक बदलाव लाने वाला है। इससे लाखों विद्यार्थी जहां अपनी भाषा में पढ़ाई कर सकेंगे, वहीं उनके लिए अवसरों के भी अनेक द्वार खुलेंगे। https://t.co/kuD9CErsPu

— Narendra Modi (@narendramodi) October 16, 2022

*****



(Release ID: 1868402) Visitor Counter : 124