പ്രധാനമന്ത്രിയുടെ ഓഫീസ്‌

വന്ദേഭാരത് എക്‌സ്പ്രസും അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

Posted On: 30 SEP 2022 5:24PM by PIB Thiruvananthpuram

ഭാരത് മാതാ കി ജെയ്
ഭാരത് മാതാ കി ജെയ്
ഭാരത് മാതാ കി ജെയ്
ഇന്ന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ഒരു വലിയ ദിവസമാണ്. സ്വാശ്രയ ഇന്ത്യ, നഗര ഗതാഗതം എന്നിവയില്‍ രാജ്യം ഒരു പുതിയ ചുവട് വയ്ക്കുന്ന ദിവസമാണിന്ന്. അല്‍പസമയം മുമ്പ് ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ  അതിവേഗ യാത്ര എനിക്കും അനുഭവമായി. ഏതാനും മിനിറ്റുകള്‍ മാത്രമെ ആ യാത്ര ദീര്‍ഘിച്ചുള്ളു എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത്  അഭിമാന നിമിഷങ്ങള്‍ ആയിരുന്നു. രാജ്യത്തെ മൂന്നാമത്തെയും ഗുജറാത്തിലെ ആദ്യത്തെയും വന്ദേഭാരത് ട്രെയിനാണ് ഇത്. കാണ്‍പൂര്‍ റെയില്‍വെ സ്റ്റേഷന്‍  മുതല്‍ കാണ്‍പൂര്‍ മെട്രോ സ്‌റ്റേഷന്‍ വരെ മാത്രമെ ഞാന്‍ യാത്ര ചെയ്തുള്ളു. അവിടെ നിന്ന്   അഹമ്മദാബാദ് മെട്രോയില്‍ തല്‍തേജില്‍ എത്തി. ആരെങ്കിലും വന്ദേഭാരതില്‍ ഗുജറാത്തിലേയ്ക്ക് യാത്ര ചെയ്യുന്നുണ്ടെങ്കില്‍  മെട്രോ സ്‌റ്റേഷനില്‍ തന്നെ ഇറങ്ങി വീട്ടില്‍ എത്താം. അല്ലെങ്കില്‍ നഗരത്തിന്റെ ഏതു ഭാഗത്തേയ്ക്കും ജോലിക്ക് പോകാം.  വെറും 20 മിനിറ്റു കൊണ്ട് ഞാന്‍ തല്‍തേജില്‍ എത്തി. ട്രെയിനിന് അത്രയ്ക്കു സ്പീഡാണ്. ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, റെയില്‍വെ ഉദ്യോഗസ്ഥര്‍ ട്രെയിനിന്റെ സ്പീഡും മറ്റ് സവിശേഷതകളും വിവിരിച്ചു തന്നു. എന്നാല്‍ അവര്‍ ശ്രദ്ധിക്കാത്ത  മറ്റൊരു കാര്യം ഉണ്ടായിരുന്നു. എനിക്ക് അതാണ് ഇഷ്ടപ്പെട്ടത്. അത് നിങ്ങളുമായി പങ്കു വയ്ക്കാം. ഞാന്‍ ഗണിതശാസ്ത്ര പണ്ഡിതനോ, ശാസ്ത്രജ്ഞനോ അല്ല. വിമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ട്രെയിനിനുള്ളളില്‍ ശബ്ദമേ ഇല്ല. വന്ദേഭാരത് ട്രെയിനിന്റെ നൂറിരട്ടി ശബ്ദമുണ്ട് വിമാനത്തിന.് വിമാനത്തിനുള്ളില്‍ സംസാരിക്കുക വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ടെയിനിന്നുള്ളില്‍ മറ്റ് ശബ്ദങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ സൗകര്യമായി വര്‍ത്തമാനം പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതായത് വിമാന യാത്ര പതിവാക്കിയിട്ടുള്ളവര്‍ ഈ വസ്തുത അറിഞ്ഞാന്‍ അവര്‍ വന്ദേഭാരത് യാത്രയായിരിക്കും തെരഞ്ഞെടുക്കുക. അഹമ്മദാബാദിലെ ആളുകള്‍ ഇക്കാര്യം സമ്മതിക്കും. രാത്രി വൈകിയും  നവരാത്രി ആഘേഷങ്ങളും ചൂടും മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന, ഗുജറാത്ത് ഉറങ്ങാത്ത ഈ വേളയില്‍ ഇത്ര വലിയ മനുഷ്യ മഹാസമുദ്രം   ഞാന്‍ ആദ്യമായാണ്  കാണുന്നത്. ഞാന്‍ ഇവിടെയാണ് വളര്‍ന്നത്. പക്ഷെ ഇത്ര വലിയ ഒരു പരിപാടി അഹമ്മദാബാദില്‍ ഞാന്‍ ആദ്യം ദര്‍ശിക്കുകയാണ്. അഹമ്മദാബാദിലെ ജനങ്ങള്‍ക്ക് ആയിരം അഭിവാദ്യങ്ങള്‍. ം അഹമ്മദാബാദിലെ ആളുകള്‍ക്ക് മെട്രോ എന്താണ് എന്ന് മനസിലായി എന്നാണ് അതിനര്‍ത്ഥം. നഗര വികസന മന്ത്രിയുമായി ഒരിക്കല്‍ ഞാന്‍ സംസാരിക്കുകയുണ്ടായി. അവര്‍ രാജ്യത്തു മുഴുവന്‍ മെട്രോ ഓടിക്കണം എന്ന് ഞാന്‍ പറഞ്ഞു.  അത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ അഹമ്മദാബാദിലെ ജനങ്ങള്‍ പരമാവധി പ്രതിഫലം നല്‍കും. അവര്‍ കാരണം ആരാഞ്ഞു. ഞാന്‍ പറഞ്ഞു, അഹമ്മദാബാദിലെ ജനം എല്ലാത്തിനു കണക്കു സൂക്ഷിക്കുന്നവരാണ് . ഓട്ടോ റിക്ഷാ വാടക മുതല്‍ യാത്രയ്ക്ക് ടെുത്ത സമയം വരെ. അതും വേനല്‍ കാലത്ത്. അതുകൊണ്ട് അവര്‍ മെട്രോയുടെയും പ്രയോജനം കണക്കു കൂട്ടും. പണ്ട്, ഞാന്‍ അഹമ്മദാബാദിലെ ഓട്ടോ റിക്ഷ ഡ്രൈവറാണ് എന്ന് അന്ന് അഹമ്മദാബാദിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ പാടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇനി ആ പാട്ട് പാടുക മെട്രോയിലെ യാത്രക്കാരായിരിക്കും.  ഞാന്‍ അഹമ്മദാബാദിനെ അഭിവാദ്യം ചെയ്യുന്നു. അഹമ്മദാബാദ് എന്റെ ഹൃദയം കവര്‍ന്നിരിക്കുന്നു.
സഹോദരി സഹോദരന്മാരെ,
രാജ്യത്തെ നഗരങ്ങളില്‍ നിന്ന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യ പുതിയ ഗതിവേഗം നേടുകയാണ്.  മാറുന്ന കാലത്തിനും സമയത്തിനും അനുസരിച്ച് രാജ്യത്തെ നഗരങ്ങളെ ആധുനികവത്ക്കരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നഗരങ്ങളില്‍ ആധുനിക ഗതാഗത സംവിധാനങ്ങള്‍ വളരെ അത്യവശ്യമാണ്. ഒരു ഗതാഗത രീതി മറ്റൊന്നിനെ സഹായിക്കുന്നതാകണം. ഗുജറാത്തില്‍   മോദിയെ അടുത്തു നിന്നു കാണുന്നവര്‍ വളരെ നല്ലവരും കണിശക്കാരുമാണ്. വര്‍ഷം കൃത്യമായി ഓര്‍മ്മിക്കുന്നില്ല. ഗുജറാത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍  ബഹു മാതൃകാ ഗതാഗത സംവിധാനത്തെ സംബന്ധിച്ച് ഞാന്‍ ഒരിക്കല്‍  അഹമ്മദാബാദില്‍ ആഗോള ഉച്ചകോടി സംഘടിപ്പിക്കുകയുണ്ടായി. അന്നും ഞാന്‍ വിവിധ തരത്തിലുള്ള ഗതാഗത സംവിധാനങ്ങളെ കുറിച്ച്  ചിന്തിച്ചിരുന്നു. എന്നാല്‍ അത് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിധിയില്‍ ഉള്ള കാര്യമായിരുന്നതിനാല്‍ എനിക്ക് അന്ന്്് അധികമൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഇന്ന് നിങ്ങള്‍ എന്നെ ഡല്‍ഹിയ്ക്ക് അയച്ചിരിക്കുകയാണല്ലോ.  ഞാന്‍ അത് പൂര്‍ത്തീകരിച്ചിരിക്കുന്നു. ആ കാഴ്ച്ചപ്പാട് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇത് മനസില്‍ വച്ചാണ് കഴിഞ്ഞ എട്ടു വര്‍ഷമായി നഗരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത്ര ബൃഹത്തായ തുക നിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പന്ത്രണ്ട് നഗരങ്ങളിലെങ്കിലും മെട്രോ തുടങ്ങി കഴിഞ്ഞു. അല്ലെങ്കില്‍ അതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. എത്രയോ നഗരങ്ങളെയാണ് ഇന്ന് വിമാനങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഇന്ന്്് ചെറിയ നഗരങ്ങളിലും വിമാന യാത്രാ സൗകര്യങ്ങള്‍ ഉണ്ട്. ഉഡ്ഡാന് പദ്ധതിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.  റെയില്‍വെ സ്റ്റേഷനുകളുടെ പണ്ടത്തെ അവസ്ഥ ഓര്‍ക്കുന്നില്ലേ. ഇന്ന് ഗാന്ധനിഗര്‍ റെയില്‍വെ സ്‌റ്റേഷന്‍ കണ്ടാല്‍ ലോകത്തിലെ വിമാനതാവളങ്ങള്‍ അത്ര വരില്ല.  അഹമ്മദാബാദ് സ്‌റ്റേഷനും നവീകരിക്കാന്‍ അംഗീകാരമായി.
സുഹൃത്തുക്കളെ,
നഗരങ്ങളുടെ വികസനത്തിനായി ഇത്ര വലിയ തുക നിക്ഷേപിക്കുന്നതിനുള്ള കാരണം അടുത്ത 25 വര്‍ഷങ്ങളിലെ ഇന്ത്യയുടെ വികസനം  ഉറപ്പാക്കേണ്ടത് ഈ നഗരങ്ങളാണ് എന്നതത്രെ. അഹമ്മദാബാദ്, സൂറത്ത്, ബറോഡ, ഭോപ്പാല്‍, ഇന്‍ഡോര്‍, ജെയ്പ്പൂര്‍ തുടങ്ങിയ നഗരങ്ങളാണ് അടുത്ത 25 വര്‍ഷങ്ങളിലെ ഇന്ത്യയുടെ വിധി നിശ്ചയിക്കുക. ഗതാഗതത്തിനു മാത്രമല്ല ഈ നിക്ഷേപങ്ങള്‍, മറച്ച് ഈ നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും  കൂടിയാണ്. നഗരപ്രാന്തങ്ങളും വികസിപ്പിക്കും. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഗാന്ധിനഗറും അഹമ്മദാബാദും. ഗുജറാത്തിലെ നരവധി ഇരട്ട നഗരങ്ങളുടെ അടിസ്ഥാന വികസനം അടുത്ത ഭാവിയില്‍ തന്നെ ഉണ്ടാവും.  ഇതുവരെ നാം ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി തുടങ്ങിയ ഇരട്ട നഗരങ്ങളെ കുറിച്ച് കേട്ടിട്ടേയുള്ളു.  ഇനി നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും കാണാം. ഗാന്ധിനഗര്‍ അഹമ്മദാബാദ് ഇരട്ട നഗരങ്ങളുടെ മാതൃകയില്‍ നമുക്ക് ഇനി ആനന്ദ - നദിയാദ്, ബറൂച്ച- അംഗ്ലേശ്വര്‍, വല്‍സാദ് - വാപി, സൂറത്ത് - നവസാരി, വദോദ്ര - ഹലോള്‍കലോള്‍, മോര്‍ബി - വാങ്കനര്‍, മെഹ്‌സാന- കാദി തുടങ്ങിയ ഇരട്ട നഗരങ്ങള്‍ ഗുജറാത്തിന്റെ വ്യക്തിത്വത്തെ കൂടുതല്‍ ശക്തമാക്കും.  പഴയ നഗരങ്ങളെ മോടിപിടിപ്പിക്കുന്നതോടൊപ്പം ആഗോള വ്യാപാര ആവശ്യത്തിനനുസരിച്ച് പുതിയ നഗരങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
2005 -06 ല്‍ ഗിഫ്റ്റ് നഗരത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് സംബന്ധിച്ച ഒരു വിഡിയോ അവതരണം ഞാന്‍ ഓര്‍ക്കുന്നു. എന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച്്്,  ഇത് ഈ രാജ്യത്ത് സാധ്യമോ എന്ന് നിരവധി ആളുകള്‍ ശങ്കിച്ചു. അങ്ങിനെ പലതും ഞാന്‍ കേട്ടു. സുഹൃത്തുക്കളെ ഇതാ നിങ്ങള്‍ക്കു മുന്നില്‍ എന്റെ ഗിഫ്റ്റ് നഗരം.  അത് ഇന്ന് ആയിരക്കണക്കിനാളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുകയാണ്.
സുഹൃത്തുക്കളെ,
ഒരു കാലത്ത് അഹമ്മദാബാദിലെ ഗതാഗതം എന്നാല്‍ ഓട്ടോ റിക്ഷകളും ബസുകളും മാത്രമായിരുന്നു.
സുഹൃത്തുക്കളെ
ഗുജറാത്ത് എനിക്ക് സേവനത്തിനുള്ള അവസരം തന്നു. ബിആര്‍ടി ഇടനാഴിക്കു വേണ്ട്ി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇതും രാജ്യത്ത് ആദ്യമാണ്. ആദ്യമായി ബിആര്‍ടി ബസില്‍ യാത്ര ചെയ്യാനും എനിക്ക് ഭാഗ്യമുണ്ടായി. വിദേശത്തുള്ളവര്‍  അവരുടെ കുടംബങ്ങളോട് അടുത്ത  ഗുജറാത്ത് സന്ദര്‍ശന വേളയില്‍ ബിആര്‍ടി ബസുകളില്‍ യാത്ര ചെയ്യണമെന്ന് പറയുന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു. കാരണം അവര്‍ അതെക്കുറിച്ച് വളരെ കേട്ടിരിക്കുന്നു.
സുഹൃത്തുക്കളെ,
സാധാരണക്കാര്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.  സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായും രാജ്യത്തെ പുതിയ ഉയരങ്ങളിലേയ്ക്കു നയിക്കുക എന്ന തീരുമാനത്തിന് യോജിച്ച വിധത്തിലും വികസന യാത്രയെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ജനാധിപത്യത്തിന്റെ കടമ.  ഇന്ന് ആ സ്വപനം യാഥാര്‍ത്ഥ്യമായത് നാം കാണുന്നു. ഈ അവസരത്തില്‍  ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി പറയുന്നു.
സുഹൃത്തുക്കളെ,
ഇന്ന് അഹമ്മദാബാദ് മെട്രോയുടെ 32 കിലോമീറ്റര്‍ ഓട്ടമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമാണ് 32 കിലോമീറ്റര്‍ ദൂരത്തിലുള്ള മെട്രോയുടെ ഓട്ടം ആദ്യഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  റെയില്‍വെ ലൈനിന് മുകളില്‍ കൂടി മെട്രോ നിര്‍മ്മിക്കുക എന്ന ജോലി  വെല്ലുവിളി ആയിരുന്നു. പക്ഷെ കൃത്യ സമയത്ത് അത് തീര്‍ന്നു. ്തിനാല്‍ മെട്രോയ്ക്കു വേണ്ടി അധിക ഭൂമി വേണ്ടിവന്നില്ല. പൂര്‍ത്തിയായിരിക്കുന്നത് ഒന്നാം ഘട്ടമാണ്. അടുത്തത് ഗാന്ധിനഗറാണ്.
സഹോദരി സഹോദരന്മാരെ,
രാജ്യത്തെ രണ്ടു വന്‍ നഗരങ്ങളായ അഹമ്മദാ ബാദ് മുംബൈ എന്നിവയ്ക്കിടയിലാണ് വന്ദേ ഭരത് ട്രെയിന്‍ ആരംഭിച്ചിരിക്കുന്നത്. ഇത് ദൂരം കുറയ്ക്കും, സൗകര്യം വര്‍ധിപ്പിക്കും. സാധാരണ എക്‌സ്പ്രസുകള്‍ എട്ട് ഒന്‍പതു മണിക്കൂര്‍ എടുക്കുന്ന യാത്രയാണ്. ശതാബ്ദി പോലും ആരു മണിക്കൂറെടുക്കും.  എന്നാല്‍ വന്ദേ ഭാരത് അഞ്ചര മണിക്കൂര്‍ കൊണ്ട് ഈ യാത്ര പൂര്‍ത്തിയാക്കും.  ഇതില്‍ ഇനിയും കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരും. ഇപ്പോള്‍ ചെന്നെയിലാണ് ട്രെയിനുകള് നിര്‍മ്മിക്കുക.  ഞാന്‍ എന്‍ജിനിയര്‍മാരെയും മറ്റ് ഇലക്ട്രീഷ്യന്‍മാരെയും കണ്ടു സംസാരിക്കുകയുണ്ടായി.  കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇതിലും വേഗമുള്ളവ  നിര്‍മ്മിച്ചു നല്‍കാം എന്ന് അവര്‍ പറഞ്ഞു. എന്റെ രാജ്യത്തെ എന്‍ജിനിയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഈ ആത്മ വിശ്വാസം. അ്‌പ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ മറ്റു ട്രെയിനുകള്‍ ഉപേക്ഷിച്ച് യാത്ര ഇതിലാക്കും.  ഒരിക്കല്‍ ഞാന്‍ കാശി സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരത് ട്രെയിനിനെ കുറിച്ച്  അഭിപ്രായം ചോദിച്ചു. ഉദ്യോഗസ്ഥര്‍ പറഞ്ഞു, യാത്രക്കാര്‍ വന്ദേഭാരത് ട്രെയിനുകളാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ന്.  ഞാന്‍ ആശ്ചര്യപ്പെട്ട് കാരണം ആരാഞ്ഞു. അവര്‍ പറഞ്ഞത് പാവപ്പെട്ട യാത്രക്കാരും തൊഴിലാളികളും ഈ ട്രെയിനിലുളള യാത്ര ഇഷ്ടപ്പെടുന്നു. ്തിന് രണ്ടു ന്യായങ്ങളാണുള്ളത്. ഒന്ന് ലഗേജ് വയ്ക്കാന്‍ കൂടുതല്‍ സ്ഥലം, രണ്ട് വേഗത്തില്‍ ലക്ഷ്യത്തിലെത്തും. നേരത്തെ ജോലിക്ക് കയറി  ട്രെയിന്‍ ടിക്കറ്റിനു കൊടുക്കുന്ന തുക കൂടുതല്‍ നേടാം. അതാണ് വന്ദേഭാരത്് ട്രെയിനുകള്‍.
എങ്ങനെയാണ് ഹൈദരാബാദ് പദ്ധതിയ്ക്ക് ഇരട്ട എന്‍ഡിന്‍ ഗവണ്‍മെന്റ് പ്രയോജനകരമായി എന്ന് ഒരിക്കല്‍ ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്. ബൊട്ടാഡ് ലൈനിന്റെ  മുകളില്‍ കൂടി മേെട്രായ്ക്ക് സ്ഥലം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര ഗവണ്‍മന്റ് അത് അപ്പോള്‍ തന്നെ അനുവദിച്ചു. ഇതു കാരണമാണ് വസ്‌ന - പഴയ ഹൈക്കോടതി മെട്രോ പാതയുടെ ജോലികള്‍ പെട്ടെന്നു തന്നെ തുടങ്ങാന്‍ സാധിച്ചത്. അഹമ്മദാബാദ് മെട്രോ യുടെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ റൂട്ട് പാവങ്ങള്‍ക്കും പ്രയോജനപ്പെടണം എന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധം ഉണഅടായിരുന്നു. പൊതു ഗതാഗതം ഏറ്റവും ആവശ്യമുള്ള മേഖലകളില്‍ കൂടി മെട്രോ കൊണ്ടു പോകുന്നതിന് ഞങ്ങള്‍ ശ്രദ്ധിച്ചു. എല്ലാ യാത്ര സൗകര്യങ്ങളും അഹമ്മദ്ബാദില്‍ കേന്ദ്രീകരിക്കുവാനും ശ്രദ്ധിച്ചു. കാണ്‍പൂരിലും ഇതുപോലെ മാതൃകാ ബഹുതല യാത്രാ സംവിധാന ഹബ്  വികസിപ്പിച്ചു. ഇവിടെ ബസുകള്‍ അടി നിലയിലും ടാക്‌സി സൗകര്യങ്ങള്‍ മുകള്‍ നിലയിലും ക്രമീകരിച്ചു.  സര്‍സാപൂരിലേയ്ക്കു പുതിയ മെട്രോ സ്‌റ്റേഷനിലേയ്ക്കും അതിവേഗ ട്രെയിനിലേയ്ക്കു ഇവിടെ നിന്നു കടക്കാം. 13 വരി  പാതയാണ്  കാണ്‍പൂര്‍ സ്റ്റേഷന്റെ മുന്നില്‍ നിന്ന് സര്‍സാപ്പൂര്‍ റോഡ് മേല്‍പാലത്തിലേയ്ക്കുള്ളത്. സബര്‍മതി ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷനിലും ബഹുതല ഗതാഗത ഹബ്ബാണ് വികസിപ്പിക്കുന്നത്.
ബസുകള്‍ പുറം തള്ളുന്ന പുക ശ്വസിക്കാന്‍ വിധിക്കപ്പെട്ട നഗരത്തിലെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി വൈദ്യുതി ബസുകള്‍ നിര്‍മ്മിക്കുന്നതിന് എഫ് എ എം ഇ എന്ന പദ്ധതി ഇന്ത്യ ഗവണ്‍മെന്റ് തുടങ്ങിയിട്ടുണ്ട്. ഇതു വഴി പരിസ്ഥിതിയ്ക്കും സംരക്ഷണം ലഭിക്കും.  പുകയില്‍ നിന്നും ശബ്ദത്തില്‍ നിന്നു ജനങ്ങളും രക്ഷപ്പെടും. ഈ ബസുകള്‍ ്തിവേഗത്തില്‍ ഓടും.  ഇതുവരെ രാജ്യത്ത് 7000 ഇലക്ട്രിക് ബസുകള്‍ ഈ പദ്ധതിയുടെ കീഴില്‍ ഓടിക്കൊണ്ടിരിക്കുന്നു. ഇതിനായി 3500 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് നല്‍കി.ഗുജറാത്തിന് 8500 ബസുകള്‍ അനുവദിച്ചിട്ടുണ്ട്.
സഹോദരി സഹോദരന്മാരെ,
കുറെ നാളായി നഗരങ്ങളിലെ ഗതാഗത കരുക്ക് അഴിക്കാനെ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനോ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഇന്ന ഇന്ത്യയ്ക്ക് വേഗത പ്രധാനമാണ്. വേഗത്തിലുള്ള വികസനത്തിന്റെ ഒരു ഉത്തരവാദിത്വമാണ്. ഈ വേഗത  നാഷണല്‍ ലൊജിസ്റ്റിക് നയത്തിലെ ഗതിശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാനില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഇന്ന് രാജ്യത്തെ റെയിലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച വന്ദേഭാരത് ട്രെയിനുകളെ സ്വീകരിക്കാന്‍ തയാറെടുക്കുകയാണ്. മണി്കകൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഈ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വെയുടെ അവസ്ഥ മാറ്റും എന്നു ഞാന്‍ വിശ്വസിക്കുന്നു. അടുത്ത് ഓഗസ്‌റ്റോടു കൂടി രാജ്യത്ത് 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാനുള്ള പരിശ്രമത്തിലാണ് ഗവണ്‍മെന്റ്. വെറും 52 സെക്കന്റ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ ട്രെയിനുകള്‍ക്ക് സാധിക്കും.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യത്തെ ലെവല്‍ ക്രോസുകള്‍ എല്ലാം ഇല്ലാതായിട്ടുണ്ട്. കിഴക്കു പടിഞ്ഞാറ് ഇടനാഴികള്‍ കൂടി വന്നതോടെ ചരക്കു വണ്ടികളുടെ വേഗത വര്‍ധിക്കുകയും യാത്രാ വണ്ടികളുടെ കാലതാമസം കുറയുകതയും ചെയ്തിരിക്കുന്നു. സുഹൃത്തുക്കളെ, ചരക്കുവണ്ടികളുടെ വേഗത വര്‍ധിക്കുന്നതോടെ ഗുജറാത്തിലെ തുറമുഖങ്ങളുടെ പ്രവര്‍ത്തനവും വര്‍ധിക്കും. അങ്ങനെ ഇന്ത്യ ലോകത്ത് എല്ലായിടത്തും എത്തും.  നമ്മുടെ ചരക്കുകള്‍ അതിവേഗത്തില്‍ കയറ്റി അയക്കപ്പെടും. കാരണം ഗുജറാത്താണ് വടക്കേ ഇന്ത്യയുടെ ഏറ്റവും അടുത്ത തുറമുഖം. ഇത് സൗരാഷ്ട്രയ്ക്കും കച്ചിനും പ്രയോജനപ്പെടും.
സുഹൃത്തുക്കളെ,
വേഗതയ്ക്ക് ഒപ്പം അടിസ്ഥാന വികസനത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷമായ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചുള്ള വികസനമാണ് നടക്കുന്നത്. നേരത്തെ വികസനത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നു. അതും വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി. നികുതി ദായകരില്‍ നിന്നുള്ള വരുമാനം രാഷ്ട്രിയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.  ഇരട്ട എന്‍ജിന്‍ ഗവണ്‍മന്റ് ആ ധാരണ മാറ്റി. സുസ്ഥിര പുരോഗതിയുടെ അടിസ്ഥാനം ശക്തമായ കാഴ്ച്ചപ്പാടോടെ നടത്തുന്ന അടിസ്ഥാന സൗകര്യ വികസനം ആണ് . ഇന്ത്യ ഇന്ന് ഈ തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലോകം അത് ശ്രദ്ധിക്കുന്നു.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത് വികസിത ഇന്ത്യയെ പടുത്തുയര്‍ത്തുവാന്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള നിര്‍മ്മിതിക്കാണ് നാം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഗുജറാത്തിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റും ഈ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരുടെയും പ്രയത്‌നം ഈ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉറപ്പുതരുന്നു.
സുഹൃത്തുക്കളെ,
ഇന്ന് പ്രധാന ദിനമാണ്. ഇന്ന് നിങ്ങളോട് ഒരു അഭ്യര്‍ത്ഥന കൂടി ഞാന്‍ നടത്തുകയാണ്.  മെട്രോ കാണാന്‍ മൂന്നു നാലു ദിവസത്തേയ്ക്ക് ആളുകള്‍ വരും. നമ്മുടെ സ്‌കൂൾ  കുട്ടികളും എന്‍ജിനിയറിംങ് കുട്ടികളും ഇതു വന്നു കാണട്ടെ.  ഇതിന്റെ സാങ്കേതിക വിദ്യ മനസിലാക്കട്ടെ. റെയില്‍വെ, മെട്രോ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കണം. ഇതിന് ചെലവ് എത്ര. ആരുടെ പണമാണ്, ഇത് പൗരന്മാരുടെ പണമാണോ,  ഇതൊക്കെ കുട്ടികള്‍ അറിയണം.  ഇതിന്റെ സാങ്കേതിക വിദ്യയും അവരെ പറഞ്ഞു മനസിലാക്കണം. ഇത് എങ്ങിനെ കുട്ടികളുടെ വികസനത്തിന് സഹായിക്കും എന്നും അവര്‍ അറിയണം. മെട്രോയില്‍ യാത്ര ചെയ്യുന്നവരെയും ഇക്കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണം. അവര്‍ക്കും സാങ്കേതിക വിദ്യ മനസിലാകണം. രാജ്യത്തിന്റെ വികസനത്തിന് എങ്ങിനെ സാങ്കേതിക വിദ്യ വഴിയൊരുക്കുന്നു എന്നും ഇത് അവരുടെതാണ് എന്നും അവര്‍ മനസിലാക്കണം.
രാജ്യത്തെ യുവ തലമുറയെ ഇത് അവരുടെ സ്വത്താണ് എന്ന് അറിയിക്കമം. ഭാവിയില്‍ ഇത്തരം സ്വത്തുക്കള്‍ സമരം എന്നും മറ്റും പറഞ്ഞ് നശിപ്പിക്കാതിരിക്കാന്‍ ഇതിന്റെ പ്രാധാന്യം അവര്‍ ഗ്രഹിക്കണം. അത് നശിപ്പിക്കപ്പെടുമ്പോള്‍ സ്വന്തം മുതല്‍ നശിക്കുന്ന വേദന അവര്‍ക്ക് ഉണ്ടാകണം. സ്വന്തം സൈക്കിള്‍ നശിപ്പിക്കപ്പെട്ടാല്‍ ഒരാള്‍ക്ക് വേദന ഉണ്ടാവില്ലേ. അതുപോലെ ഓരോരുത്തരും വേദനിക്കണം മെട്രോ നശിപ്പിക്കപ്പെട്ടാല്‍.  എന്നാല്‍ നമ്മുടെ പൊതു ഉത്തരവാദിത്വം പുതിയ തലമുറയെ ഇതു പഠിപ്പിക്കണം, അവരുടെ മനസാക്ഷിയെ ഉണര്‍ത്തണം. വന്ദേ ഭാരത് എന്നു കേള്‍ക്കുമ്പോള്‍ എന്റെ ഭാരതം എന്ന ചിന്ത അവരില്‍ മിന്നിമറയണം. മാതൃഭാരതത്തിന്റെ നല്ല ഭാവിക്കു  വേണ്ടിയാണ് വന്ദേ ഭാരത ഓടുന്നത് എന്ന് അവര്‍ മനസിലാക്കണം. വന്ദേ ഭാരത ഇന്ത്യയെ മാറ്റും എന്ന് അവര്‍ അറിയണം. ഇതായിരിക്കണം അവരുടെ വികാരം. അനുഭവ ജ്ഞാനത്തിനു വേണ്ടി കുട്ടികളെ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കൊണ്ടു പോകുവാന്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ വ്യവസ്ഥയുണ്ട്. വീട്ടില്‍ മണ്‍കുടം ഉണ്ടെങ്കില്‍, കുട്ടികളെ അത് നിര്‍മ്മിക്കുന്നയാളുടെ പക്കല്‍ കൊണ്ടു പോകണം. അവര്‍ കണ്ടു പഠിക്കണം. മെട്രോയും അവര്‍ കാണട്ടെ. സംവിധാനങ്ങള്‍ മനസിലാക്കട്ടെ. അത് അവരില്‍ നല്ല അനുഭവങ്ങള്‍ ബാക്കി വയ്ക്കും.  ഭാവിയില്‍  രാജ്യത്തിനു വേണ്ടി, എന്‍ജിനിയര്‍മാരും സാങ്കേതിക വിദഗ്ധരും ആകുന്നതിനുള്ള ആഗ്രഹം അവരില്‍ അങ്കുരിക്കും.
സുഹൃത്തുക്കളെ,
അവരില്‍ അത്തരം സ്വപ്‌നങ്ങളുടെ വിത്തുകള്‍  പാകുക. മെട്രോ യാത്രയ്ക്കു മാത്രമല്ല, വിജയത്തിലേയ്ക്കുള്ള പാത കൂടിയാകണം. ഈ വിശ്വാസത്തോടെ  അഭിമാനത്തോടെ ഈ സമ്മാനം ഇന്ത്യയിലെ ഗുജറാത്തിലെ അഹമ്മദാബാദിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. നിങ്ങളെ അഭിനന്ദിക്കുന്നു. കരങ്ങള്‍ ഉയര്‍ത്തു. എന്നോടൊപ്പം പറയൂ.
ഭാരത് മാതാ കീ ജയ് 
്ഭാരത് മാതാ കീ ജയ് 
ഭാരത് മാതാ കീ ജയ് 
ഭാരത് മാതാ കീ ജയ് 
വളരെ നന്ദി

ND



(Release ID: 1864799) Visitor Counter : 114