പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ അംബാജിയില്‍ പ്രധാനമന്ത്രി 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു


പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച 45,000 വീടുകളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു

തരംഗ ഹില്‍ - അംബാജി - അബു റോഡ് പുതിയ ബ്രോഡ് ഗേജ് ലൈനിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

പ്രസാദ് പദ്ധതിക്ക് കീഴില്‍ അംബാജി ക്ഷേത്രത്തില്‍ തീര്‍ത്ഥാടന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

പടിഞ്ഞാറന്‍ ചരക്ക് സമര്‍പ്പിത ഇടനാഴിയുടെ 62 കിലോമീറ്റര്‍ നീളമുള്ള ന്യൂ പാലന്‍പൂര്‍-ന്യൂ മഹേശാന ഭാഗവും 13 കിലോമീറ്റര്‍ നീളമുള്ള ന്യൂ പാലന്‍പൂര്‍-ന്യൂ ചതോദര്‍ ഭാഗവും പ്രധാനമന്ത്രി സമര്‍പ്പിച്ചു

''അംബാ മാതാവിന്റെ അനുഗ്രഹത്താലാണ് ഞങ്ങളുടെ തീരുമാനങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനുള്ള ശക്തി ഞങ്ങള്‍ക്ക് ലഭിക്കുന്നത്''

''നാം നമ്മുടെ ഇന്ത്യയെ ഒരു അമ്മയായി കാണുന്നു, നമ്മളെ ഭാരതമാതാവിന്റെ മക്കളായി കണക്കാക്കുന്നു''

''രാജ്യത്തെ 80 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ റേഷന്‍ പദ്ധതി വ്യാപിപ്പിക്കുന്നതിന് ഏകദേശം 4 ലക്ഷം കോടി രൂപ ഗവണ്‍മെന്റ് ചെലവഴിക്കുന്നു''

ഉത്സവകാലത്ത് അടുക്കള പ്രവര്‍ത്തിപ്പിക്കാന്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പി.എം.ജി.കെ.എ.വൈ വിപുലീകരിച്ചു''

''ആസാദി കാ അമൃത് മഹോത്സവത്തില്‍ ഈ റെയില്‍വേ ലൈന്‍ അംബാ മാതാവിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കാനാകുന്നത് ഞങ്ങളുടെ ഭാഗ്യമാണ്''

Posted On: 30 SEP 2022 8:18PM by PIB Thiruvananthpuram

അംബാജിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7200 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച 45,000 വീടുകളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. തരംഗ ഹില്‍ - അംബാജി - അബു റോഡ് പുതിയ ബ്രോഡ് ഗേജ് ലൈനിന്റെ തറക്കല്ലിടല്ലും, പ്രസാദ് പദ്ധതിക്ക് കീഴില്‍ അംബാജി ക്ഷേത്രത്തിലെ തീര്‍ത്ഥാടന സൗകര്യങ്ങളുടെ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ 62 കിലോമീറ്റര്‍ നീളമുള്ള ന്യൂപാലന്‍പൂര്‍-ന്യൂ മഹേശാന ഭാഗവും 13 കിലോമീറ്റര്‍ നീളമുള്ള ന്യൂ പാലന്‍പൂര്‍-ന്യൂ ചതോദര്‍ സെക്ഷനും (പാലന്‍പൂര്‍ ബൈപാസ് ലൈന്‍) പ്രധാനമന്ത്രി സമര്‍പ്പിച്ചു. മിത-തരാട്-ദീസ റോഡ് വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള വിവിധ റോഡ് പദ്ധതികളും പ്രധാനമന്ത്രി സമര്‍പ്പിച്ചു.
വിവിധ ഭവന പദ്ധതികളുടെ ഏഴ് ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി താക്കോല്‍ കൈമാറുകയും, മുഖ്യമന്ത്രി ഗോമാത പോഷന്‍ യോജനയുടെ ഉദ്ഘാടനവും ഗോശാലകള്‍ക്കുള്ള ചെക്കുകളും വിതരണവും ചെയ്തു. ചില ഭവന ഗുണഭോക്താക്കളുമായി വീഡിയോ ലിങ്ക് വഴി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു.
നവരാത്രിയുടെ അഞ്ചാം ദിവസം മാ അംബയെ ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വികസിത ഇന്ത്യ എന്ന മഹത്തായ പ്രതിജ്ഞ രാജ്യം ഏറ്റെടുത്തിരിക്കുന്ന സമയത്താണ് താന്‍ അംബാജിയുടെ അടുത്തെത്തിയതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും പൂര്‍ത്തീകരിക്കുന്നതിന് അംബാ മാതാവിന്റെ അനുഗ്രഹത്താല്‍, ഞങ്ങള്‍ക്ക് ശക്തി ലഭിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭവന പദ്ധതികളുടെ ഗുണഭോക്താക്കളായ 61,000 പേരെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഒരു മികച്ച ദീപാവലി അവരെ കാത്തിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യയിലെ സംസ്‌കാരത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി തന്നെ സംസാരിച്ചു. ''സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍, നമുക്ക് അത് സ്വാഭാവികമാണ്. എന്നാല്‍ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോഴാണ്, സ്ത്രീകളോടുള്ള ബഹുമാനം നമ്മുടെ സംസ്‌കാരത്തില്‍ എത്രമാത്രം അന്തര്‍ലീനമാണെന്ന് നാം മനസ്സിലാക്കുന്നത്''. അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ശക്തി-കരുത്ത് നമ്മുടെ സംസ്‌കാരത്തില്‍ സ്ത്രീലിംഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ധീരരായ പോരാളികളെ അമ്മയുടെ പേരുമായി ബന്ധപ്പെടുത്തുന്ന ഒരു പാരമ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അര്‍ജുന്‍, ശ്രീകൃഷ്ണന്‍, ഹനുമാന്‍ജി എന്നിവരുടെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. ''ഇത് നമ്മുടെ സംസ്‌കാരമാണ്'', നാം നമ്മുടെ ഇന്ത്യയെ ഒരു അമ്മയായി കാണുന്നുവെന്നും, ഭാരതമാതാവിന്റെ മക്കളായി സ്വയം കരുതുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതൊക്കെയാണെങ്കിലും, സാമ്പത്തിക കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പരിമിതമായ അവകാശങ്ങളും അഭിപ്രായങ്ങളും മാത്രമേയുള്ളൂവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ ഭവന പദ്ധതികള്‍ക്ക് കീഴിലുള്ള ഒട്ടുമിക്ക വീടുകളുടെയും ഉടമസ്ഥാവകാശം അല്ലെങ്കില്‍ സഹ ഉടമാവസ്ഥാവകാശം സ്ത്രീകള്‍ക്ക് ഉറപ്പാക്കികൊണ്ട് ഇത് തിരുത്തിയിട്ടുമുണ്ട്. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് കോടിയിലധികം വീടുകള്‍ കൈമാറി.

ഈ ഉത്സവ സീസണില്‍, രാജ്യത്തെ 80 കോടിയിലധികം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന സൗജന്യ റേഷന്‍ പദ്ധതി നീട്ടുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ഏകദേശം 4 ലക്ഷം കോടി രൂപ ചെലവഴിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബുദ്ധിമുട്ടേറിയ സമയത്ത് പാവപ്പെട്ട കുടുംബങ്ങളിലെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അടുക്കള പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പദ്ധതി വിപുലീകരിച്ചതെന്ന് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിക്കുകയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിന് ബനസ്‌കന്ത സാക്ഷിയുമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. നര്‍മ്മദയിലെ ജലം ഈ പ്രദേശത്തിന് സന്തോഷം കൊണ്ടുവന്നിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ വളരെ ഉത്സാഹത്തോടെയാണ് സ്‌കൂളുകളിലും കോളേജുകളിലും എത്തുന്നതെന്നും പ്രദേശത്തെ സ്ത്രീകളോടുള്ള തന്റെ അഭ്യര്‍ത്ഥന അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ അഭ്യര്‍ത്ഥന മാനിച്ചതിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. പോഷകാഹാരക്കുറവിനെതിരായ യുദ്ധത്തില്‍ അവരുടെ സഹകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ന് ശേഷം ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അവര്‍ ഇന്ത്യയുടെ വികസന യാത്രയുടെ ചാലകമായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശൗച്യാലയങ്ങള്‍, ഗ്യാസ് കണക്ഷനുകള്‍, ഹര്‍ ഘര്‍ ജല്‍, ജന്‍ധന്‍ അക്കൗണ്ടുകള്‍, അല്ലെങ്കില്‍ മുദ്രാപദ്ധതിക്ക് കീഴിലെ ഈടില്ലാത്ത വായ്പകള്‍ എന്നിവയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ പ്രധാന പദ്ധതികളുടെയും കേന്ദ്രബിന്ദു രാജ്യത്തിന്റെ സ്ത്രീശക്തിയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. '' അമ്മ സന്തോഷവതിയായിരിക്കുമ്പോള്‍, കുടുംബവും സന്തുഷ്ടമാകും, കുടുംബം സന്തുഷ്ടമാകുമ്പോള്‍, സമൂഹവും സന്തുഷ്ടമാകും, സമൂഹം സന്തുഷ്ടമായിരിക്കുമ്പോള്‍ രാജ്യവും സന്തുഷ്ടമാകും. ശരിയായ ഈ വികസനത്തിന് വേണ്ടിയാണ് ഞങ്ങള്‍ അക്ഷീണം പ്രയത്‌നിക്കുന്നത്'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

1930ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് തരംഗ ഹില്‍ - അംബാജി - അബു റോഡ് ലൈന്‍ വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇതിന്റെ ആവശ്യകത 100 വര്‍ഷം മുമ്പ് തിരിച്ചറിഞ്ഞിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍, ഇത്രയും കാലം ഇത് ചെയ്തില്ല. ''ഒരുപക്ഷേ, അത് ഞാന്‍ ചെയ്താല്‍ മതിയെന്ന് അംബാ മാതാവ് ആഗ്രഹിച്ചിരിക്കാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ വര്‍ഷത്തില്‍, ഇത് അംബാ മാതാവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ ഈ അവസരം ലഭിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്'', പ്രധാനമന്ത്രി പറഞ്ഞു. ഈ റെയില്‍പാതയും ബൈപാസും ഈ മേഖലയെ ഗതാഗതക്കുരുക്കില്‍ നിന്ന് മുക്തമാകുമെന്നും അതോടൊപ്പം മാര്‍ബിള്‍ വ്യവസായത്തിനും സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു. ഒരു സമര്‍പ്പിത ചരക്ക് ഇടനാഴി പ്രദേശത്തെ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കിസാന്‍ റെയില്‍ ഇവിടെ നിന്ന് ആരംഭിക്കാന്‍ കഴിയുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗബ്ബര്‍ തീര്‍ത്ഥത്തിന്റെ വികസനത്തിന് സംസ്ഥാന ഗവണ്‍മെന്റിനെ അദ്ദേഹം പ്രശംസിച്ചു.
ക്ഷേത്രത്തിന്റെ പരിസരത്ത് ജനങ്ങള്‍ക്ക് ചുറ്റിസഞ്ചരിക്കാന്‍ 2-3 ദിവസം വേണ്ടിവരുന്ന തരത്തില്‍ നിരവധി ആകര്‍ഷണങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത്, അംബാജി വിശ്വാസത്തിന്റെയും ആരാധനയുടെയും ഭവനമാണ്, മറുവശത്ത്, നമ്മുടെ ജവാന്മാരെ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അതിര്‍ത്തികളാണ് നമുക്കുള്ളതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സുയിഗം താലൂക്കില്‍ കേന്ദ്ര ഗവണ്‍മെന്റ് അടുത്തിടെ സീമ ദര്‍ശന്‍ പദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ (അതിര്‍ത്തി രക്ഷാസേന) ജവാന്മാരുടെ ജീവിതശൈലിയെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും വിനോദസഞ്ചാരികള്‍ക്കും സമാനമായ അനുഭവം നല്‍കാനുമാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഈ പദ്ധതി പഞ്ച് പ്രാണില്‍ (അഞ്ച് പ്രതിജ്ഞകളില്‍) ഒന്നായ രാഷ്ട്രീയ ഏകതയ്ക്ക് (ദേശീയ ഐക്യം) കൂടുതല്‍ ശക്തി നല്‍കുമെന്നും ഈ മേഖലയിലെ ടൂറിസത്തില്‍ നല്ല സ്വാധീനം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദീസ വ്യോമസേന സ്‌റ്റേഷനില്‍ വരാന്‍പോകുന്ന റണ്‍വേയും മറ്റ് വികസനങ്ങളും ഈ മേഖലയിലെ നമ്മുടെ വ്യോമസേനയുടെ പ്രതിരോധത്തെ ശക്തിപ്പെടുത്തുമെന്നും ശ്രീ മോദി അറിയിച്ചു. ''ഇത് മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അനിവാര്യമായ ഉത്തേജനം നല്‍കും'', അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബനസ്‌കാന്തയുടെ മുഖം പൂര്‍ണ്ണമായും മാറിയെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. താഴേത്തട്ടില്‍ സ്ഥിതിഗതികള്‍ മാറ്റിമറിച്ചതിനുള്ള ബഹുമതി ബനസ്‌കന്തയിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി നല്‍കി. '' നര്‍മ്മദയുടെ നീര്‍, സുജലം-സുഫലം, ഡ്രിപ്പ് ഇറിഗേഷന്‍ എന്നിവ ഈ അവസ്ഥ മാറ്റിമറിച്ചതില്‍ വലിയ പങ്കുവഹിച്ചു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് സമാരംഭം കുറിച്ച പദ്ധതികള്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര റെയില്‍വേ സഹമന്ത്രി ശ്രീമതി. ദര്‍ശന വിക്രം ജര്‍ദോഷ്, പാര്‍ലമെന്റ് അംഗങ്ങളായ ശ്രീ സി. ആര്‍. പാട്ടീല്‍, ശ്രീ പ്രബാത്ഭായ് പട്ടേല്‍, ശ്രീ ഭരസിന്‍ഹ് ദാബി, ശ്രീ ദിനേശ്ഭായ് അനവൈദ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം :

അംബാജിയില്‍ 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച 45,000 വീടുകളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. പുതിയ ബ്രോഡ് ഗേജ് ലൈനായ തരംഗ ഹില്‍ - അംബാജി - അബു റോഡിന്റെയും പ്രസാദ് പദ്ധതിക്ക് കീഴില്‍ അംബാജി ക്ഷേത്രത്തിലെ തീര്‍ത്ഥാടന സൗകര്യങ്ങളുടെ വികസനപദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 51 ശക്തിപീഠങ്ങളില്‍ ഒന്നായ അംബാജി സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് പുതിയ റെയില്‍ പാത പ്രയോജനപ്പെടുകയും, കൂടാതെ ഈ തീര്‍ത്ഥാടന സ്ഥലങ്ങളിലെല്ലാമുള്ള ഭക്തരുടെ ആരാധനാ അനുഭവം സമ്പന്നമാക്കുകയും ചെയ്യും. ഡീസയിലെ വ്യോമയാന സ്‌റ്റേഷനില്‍ റണ്‍വേയുടെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനും; അംബാജി ബൈപാസ് റോഡ് ഉള്‍പ്പെടെയുള്ളവയുമാണ് തറക്കല്ലിട്ട മറ്റു പദ്ധതികള്‍.
പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ 62 കിലോമീറ്റര്‍ നീളമുള്ള ന്യു പാലന്‍പൂര്‍-ന്യൂ മഹേശാന ഭാഗവും 13 കിലോമീറ്റര്‍ നീളമുള്ള ന്യൂ പാലന്‍പൂര്‍-ന്യൂ ചതോദര്‍ ഭാഗവും (പാലന്‍പൂര്‍ ബൈപാസ് ലൈന്‍) പ്രധാനമന്ത്രി സമര്‍പ്പിച്ചു. പിപാവാവ്, ദീന്‍ദയാല്‍ തുറമുഖ അതോറിറ്റി (കണ്ട്‌ല), മുന്ദ്ര, ഗുജറാത്തിലെ മറ്റ് തുറമുഖങ്ങള്‍ എന്നിവയിലേക്കുള്ള ബന്ധിപ്പിക്കല്‍ ഇത് വര്‍ദ്ധിപ്പിക്കും. ഈ ഭാഗങ്ങള്‍ തുറക്കുന്നതോടെ പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ 734 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമാകും. ഈ പാത തുറക്കുന്നത് ഗുജറാത്തിലെ മെഹ്‌സാന-പാലന്‍പൂര്‍, രാജസ്ഥാനിലെ സ്വരൂപ്ഗഞ്ച്, കേശവ്ഗഞ്ച്, കിഷന്‍ഗഡ്; ഹരിയാനയിലെ രേവാരി-മനേസര്‍, നര്‍നൗള്‍ എന്നിവിടങ്ങളിലെ വ്യവസായങ്ങള്‍ക്ക് ഗുണം ചെയ്യും. മിത - തരാട് - ദീസ റോഡ് വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള വിവിധ റോഡ് പദ്ധതികളും പ്രധാനമന്ത്രി സമര്‍പ്പിച്ചു.
ഈ വിശാലമായ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നഗര ചലനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബഹുമാതൃകാ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്. സാധാരണക്കാരുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനുള്ള തുടര്‍ച്ചയായ ശ്രദ്ധയും ഇത് കാണിക്കുന്നു.

Fortunate to be in Ambaji during Navratri. Projects being launched here will have transformational impact on the region. https://t.co/XLr4cJZrxd

— Narendra Modi (@narendramodi) September 30, 2022

इस बार ऐसे समय में यहां आया हूं जब विकसित भारत का विराट संकल्प देश ने लिया है।

मां अंबा के आशीर्वाद से हमें हमारे सभी संकल्पों की सिद्धि के लिए शक्ति मिलेगी, ताकत मिलेगी: PM @narendramodi at a programme in Ambaji, Gujarat

— PMO India (@PMOIndia) September 30, 2022

जब हम नारी सम्मान की बात करते हैं, तो हमारे लिए ये बहुत सहज सी बात लगती है।

लेकिन जब हम गंभीरता से इस पर विचार करते हैं, तो पाते हैं कि हमारे संस्कारों में नारी सम्मान कितना रचा-बसा है: PM @narendramodi

— PMO India (@PMOIndia) September 30, 2022

ये हमारे संस्कार ही हैं, कि हम अपने देश भारत को भी मां के रूप में देखते हैं, खुद को मां भारती की संतान मानते हैं: PM @narendramodi

— PMO India (@PMOIndia) September 30, 2022

त्योहारों के इस मौसम में गरीब परिवारों की बहनों को अपनी रसोई चलाने में समस्या ना हो, इसलिए सरकार ने मुफ्त राशन की योजना को आगे बढ़ा दिया है।

मुश्किल समय में देश के 80 करोड़ से अधिक साथियों को राहत देने वाली इस स्कीम पर केंद्र सरकार करीब-करीब 4 लाख करोड़ रुपए खर्च कर रही है: PM

— PMO India (@PMOIndia) September 30, 2022

टॉयलेट्स हों, गैस कनेक्शन हों, हर घर जल हो, जनधन खाते हों, मुद्रा योजना के तहत मिल रहे बिना गारंटी के ऋण हों, केंद्र सरकार की हर बड़ी योजना के केंद्र में देश की नारीशक्ति है: PM @narendramodi

— PMO India (@PMOIndia) September 30, 2022

बीते 2 दशकों के निरंतर प्रयासों से बनासकांठा की तस्वीर बदल चुकी है।

नर्मदा के नीर, सुजलाम-सुफलाम और ड्रिप इरीगेशन ने स्थिति को बदलने में बड़ी भूमिका निभाई है: PM @narendramodi

— PMO India (@PMOIndia) September 30, 2022

*****

ND



(Release ID: 1863960) Visitor Counter : 112